സ്വയരക്ഷ പ്രധാനം... കേരളത്തില്‍ ബലാല്‍സംഗവും മാനഭംഗവും പെരുകുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികളെ കളരി പഠിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു; പെണ്‍കുട്ടികള്‍ക്ക് ഉള്‍ക്കരുത്തും മാനസികവും ശാരീരികവുമായ ശക്തിയും വേണം; മീനാക്ഷി ഗുരുക്കള്‍ നല്‍കുന്ന സന്ദേശം ഏറ്റെടുത്ത് കേരളം

അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ കളരി പഠിപ്പിക്കും. കേരളത്തിലും ബലാല്‍സംഗവും മാനഭംഗവും പെരുകുന്ന സാഹചര്യത്തിലാണ് പെണ്‍കുട്ടികളെ കളരി പഠിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ആദ്യ പടിയായി പെണ്‍കുട്ടികളുടെ സ്‌കൂളുകളില്‍ കളരി പഠനം ആരംഭിക്കാനാണ് തീരുമാനം. പതിയെ പതിയെ മറ്റ് സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും.
പെണ്‍കുട്ടികള്‍ സ്വയരക്ഷയ്ക്ക് കളരി പഠിച്ചിരിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചത് പ്രമുഖ കളരി അധ്യാപിക മീനാക്ഷി ഗുരുക്കളാണ്. അടുത്തിടെയാണ് ഗുരുക്കള്‍ക്ക് പത്മശ്രീ ലഭിച്ചത്. പണ്ട് പെണ്‍കുട്ടികള്‍ വീടിന് പുറത്ത് പോയാല്‍ അച്ഛനോ ചേട്ടനോ കൂടെ കാണുമായിരുന്നു. ഇന്ന് ഒറ്റയ്ക്കാണ് പുറത്ത് പോകുന്നത്. അവര്‍ വരാന്‍ വൈകിയാല്‍, വഴിയില്‍ എന്തെങ്കിലും സംഭവിച്ചോ എന്ന ആധിയാണ് വീട്ടിലുള്ളവര്‍ക്ക്. അതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ഉള്‍ക്കരുത്തും മാനസികവും ശാരീരികവുമായ ശക്തിയും വേണം. അതിന് കളരി പഠിക്കണം. പെണ്‍കുട്ടികള്‍ക്ക് ഒറ്റയ്ക്ക് പോകാനും വരാനും സാധിക്കണം. ഇതാണ് ഗുരുക്കളുടെ നിലപാട്.
കളരി പഠിക്കാന്‍ രക്ഷിതാക്കള്‍ പെണ്‍മക്കള്‍ക്ക് പ്രോത്സാഹനം നല്‍കണം. സ്‌കൂളുകളില്‍ ഒരു പിരീഡെങ്കിലും കളരി പഠിപ്പിക്കണമെന്ന് പല മന്ത്രിമാരോടും ഗുരുക്കള്‍ ആവശ്യപ്പെട്ടിരുന്നു. അടുത്ത അധ്യായനവര്‍ഷം മുതല്‍ ആരംഭിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മീനാക്ഷി ഗുരുക്കള്‍ പറഞ്ഞു. ഗുരുക്കള്‍ ഏഴാം വയസ്സിലാണ് കളരി പഠിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ 76 വയസായി. ഭര്‍ത്താവും മക്കളും ശിഷ്യരും നല്‍കിയ പിന്തുണയാണ് ഇവിടെ വരെ എത്തിച്ചത്. തനിക്ക് പത്മശ്രീ കിട്ടിയ ശേഷം കൂടുതല്‍ പെണ്‍കുട്ടികള്‍ കളരിപഠിക്കാന്‍ വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. തന്റെ കുട്ടിക്കാലത്ത് 13 വയസ്സിന് ശേഷം പെണ്‍കുട്ടികളെ ആരും കളരിയില്‍ വിടാറില്ലായിരുന്നു. മാതാപിതാക്കളെയും ഗുരുക്കന്‍മാരേയും സ്‌നേഹിക്കുന്ന പോലെ വീട്ടിലുള്ള പ്രായമായവരെയും കുട്ടികള്‍ സ്‌നേഹിക്കണം അല്ലാതെ അഗതിമന്ദിരത്തില്‍ ആക്കരുതെന്നും മീനാക്ഷി ഗുരുക്കള്‍ പറഞ്ഞു.
മന്ത്രിമാരായ രവീന്ദ്രനാഥും ജലീലും കളരിയുടെ പ്രാധാന്യത്തെ കുറിച്ച് അവരുടെ ഗവണ്‍മെന്റ് സെക്രട്ടറിമാരുമായി ആശയവിനിമയം നടത്തി കഴിഞ്ഞു. കളരി പഠിപ്പിക്കാന്‍ യുവജന ക്ഷേമ ബോര്‍ഡ് തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. ഉന്നാവ്, ഹൈദരാബാദ് പെണ്‍കുട്ടികള്‍ക്ക് കളരി അറിയാമായിരുന്നെങ്കില്‍ ഇത്തരമൊരു ദുരവസ്ഥ ഉണ്ടാകുമായിരുന്നോ എന്ന് കേരളം ആലോചികുന്നുണ്ട്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട 750 പേര്‍ക്കാണ് യുവജന ബോര്‍ഡ് പരിശീലനം നല്‍കുന്നത്. യുവതികളില്‍ ആത്മവിശ്വാസവും മാനസികശാരീരിക കരുത്തും വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം കേരളീയ സംസ്‌ക്കാരത്തിന്റെ ഭാഗമായുള്ള കളരി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം ഗവ. നേഴ്‌സിംഗ് കോളേജില്‍ ഇന്നലെ മുതല്‍ 19 വരെ വൈകുന്നേരം നാല് മുതല്‍ ആറ് വരെയും ഗവ.വിമണ്‍സ് കോളേജില്‍ വൈകുന്നേരം 3.30 മണി മുതല്‍ 5.30 മണി വരെയുമാണ് പരിശീലനം.
കളരി സ്വയം രക്ഷ എന്നതിന് പുറമേ മാനസികോല്ലാസത്തിനും കാരണമാകും. കുട്ടികള്‍ അനുഭവിക്കുന്ന ടെന്‍ഷനും പഠന സമ്മര്‍ദ്ദങ്ങളും ഒഴിവാക്കാന്‍ കളരി സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
https://www.facebook.com/Malayalivartha


























