Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ജീവിതം ക്രിയേറ്റീവ് ആയ ശ്രമങ്ങൾക്ക് വേണ്ടി കൊടുക്കുന്നത് ഒരു തമാശയായി ഞാൻ കാണുന്നില്ല; മുഴുവൻ ശമ്പളം കൈപ്പറ്റി പടത്തിന് വേണ്ടി ഒരു വർഷത്തെ ജീവിതം കളയുന്നു എന്ന് പറയുന്ന നിങ്ങളെ പോലുള്ളവർക്ക് ഇതൊന്നും മനസ്സിലാവില്ല; മാമാങ്കത്തിനെതിരെ സജീവ് പിള്ള

10 DECEMBER 2019 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം എന്ന് വിശേഷിപ്പിക്കുന്ന മാമാങ്കം എന്ന ചിത്രം തുടക്കത്തിലേ വിവാദത്തിൽ. ചിത്രത്തിന്റെ ആദ്യ തിരക്കഥാകൃത്ത് സജീവ് പിള്ളയാണ് സിനിമക്കെതിരെ രംഗത്തെത്തിയത്.

മാമാങ്കം എന്ന പേരിൽ സജീവ് പിള്ളയുടെ നോവൽ പുറത്തിറങ്ങി. സിനിമയായി സാഷാത്കരിക്കുവാൻ താൻ തയാറാക്കിയ തിരക്കഥയുടെ മൂലകൃതിയാണ് ഇത്. ഞാൻ ജീവിതം കൊടുത്ത എന്റെ സിനിമയിൽ നിന്ന് എന്നെ ചതിയിലൂടെയും വഞ്ചനയിലൂടെയും പുറത്താക്കുമ്പോൾ, യഥാർത്ഥ സൃഷ്ടിയെ അറിയാൻ ആ നോവൽ മാത്രമാണ് പോംവഴി.

" മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട് ഇതുവരേയും വിചാരണ നടന്നിട്ടില്ലെന്ന് സജീവ് പിള്ള പറയുന്നു. തെളിവുകൾ പരിഗണിച്ച് തുടങ്ങിയിട്ടില്ല. സിനിമക്ക് താല്കാലിക നിരോധനം കിട്ടിയില്ല എന്നത് മാത്രം ശരിയാണ്. 50 കോടിക്ക് മേൽ മുടക്കി എന്ന് അവകാശപ്പെടുന്ന പ്രൊജക്ടിനാണ് മറ്റെന്തിനോക്കാളും ഇപ്പോൾ പ്രാധന്യം എന്നുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്, മറ്റ് കാര്യങ്ങൾ വിചാരണയിൽ പരിഗണിക്കാം എന്ന് കോടതി പറഞ്ഞിട്ടുള്ളത്. എന്തായാലും അപ്പീൽ പോയിട്ടുണ്ട്. വിചാരണ വേണ്ടതാണെന്ന് കോടതി കൃത്യമായും വ്യക്തമാക്കിയിട്ടും ഉണ്ട്. താല്കാലിക നിരോധനമാണ് കോടതി അനുവദിക്കാതിരുന്നത്. പൂർണ്ണമായ വിചാരണക്കും തെളിവുകളുടെ പരിഗണനക്കും ശേഷം അവസാനം നീതി ലഭിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം.

ഈ കരാറിന്റെ തന്നെ സാധുത ചോദ്യം ചെയ്തും സ്ക്രിപ്ടിന്റെ ഉടമസ്ഥാവകാശത്തെയും അതിൽ നിന്ന് ഒരിക്കലും വിട്ട് പോകാത്ത സൃഷ്ടികർത്താവിന്റെ പേര് നീക്കിയതിനേക്കുറിച്ചും സ്ക്രിപ്ടാകെ വികലമാക്കിയതിനെക്കുറിച്ചും ഉള്ള വിഷയങ്ങൾ കോടതിയുടെ പരിഗണനയിലാണ്.

രണ്ടര മണിക്കൂർ ഷൂട്ടിംഗ് സ്ക്രിപ്ട് ആയിരുന്നില്ല താൻ തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. "രണ്ട് പാർട്ടായി ചെയ്യാനിരുന്ന വലിയ ഒരു സിനിമയുടെ സ്ക്രിപ്ടായിരുന്നു. അതിൽ സാധാരണ കാണാറില്ലാത്തത്രയും വിശദാംശങ്ങളും ഉണ്ടായിരുന്നു. കലാസംവിധാനത്തിനും മറ്റ് ഘടകങ്ങൾക്കും, അഭിനയം ഉൾപ്പടെ, സഹായകമാകുമെന്നുള്ള കണക്ക് കൂട്ടലിലാണ് അത്രയും വിശദവിവരങ്ങൾ ഉൾപ്പെടുത്തിയതും. അതാത് മേഖലകളിൽ പ്രവർത്തിച്ച ടെക്നീഷ്യൻമാരോട് ചോദിച്ചാൽ അവർ അതേക്കുറിച്ച് പറയുകയും ചെയ്യും. അതിനെയൊക്കെ വാ തോരാതെ പുകഴ്ത്തിയവരാണ് ഇപ്പോൾ ഇങ്ങനെ പറയുന്നത് എന്നതിൽ പ്രത്യേകിച്ച് അത്ഭുതവുമില്ല. ഈ നോവൽ എന്നു നിങ്ങൾ പറയുന്ന സ്ക്രിപ്ടിനെ പുകഴ്ത്തിയ അനേകരിൽ രണ്ടുപേരാണ് മമ്മൂട്ടിയും റസൂൽ പൂക്കുട്ടിയും.

ഒറ്റ പാർട്ട് മതി എന്ന തീരുമാനത്തിന് ശേഷം ഞാൻ തന്നെ രണ്ടേമുക്കാൽ മണിക്കൂർ ആക്കി കുറച്ച സ്ക്രിപ്ടും കൈയിലുണ്ടാവില്ലേ? ഓരോ ഷെഡ്യൂളിനും ഷൂട്ടിംഗ് സ്ക്രിപ്ടും സ്റ്റോറീ ബോഡും തയറാക്കിയതും കൈയിൽ കാണില്ലേ?

പ്രൊഡ്യൂസർ കഥ കേൾക്കുക മാത്രമല്ല, സ്ക്രിപ്ട് വായിച്ചിട്ടുമാണ് ഇതിലേക്ക് വരുന്നത്. പ്രൊഡ്യൂസർ എന്നോട് മാത്രമല്ല, പലരോടും പറഞ്ഞിട്ടുള്ളത് ഇരുപത്തിയഞ്ചിലേറേ തവണ വായിച്ചെന്നും,. ഓരോ വരിയും കാണാതാറിയാമെന്നും ഒക്കെയാണ്.

മൊത്തം ലാഭത്തിന്റെ മൂന്ന് ശതമാനം കൂടെ തരാമെന്ന് പറഞ്ഞണ് കരാർ വച്ചത്. അതുകൊണ്ടാണ്, ഞാൻ അത് സമ്മതിച്ചത്. ഞാൻ സംവിധാനം ചെയ്യുന്നത് കൊണ്ടും പ്രൊഫിറ്റ് ഷെയർ ഉള്ളത് കൊണ്ടും മാത്രമായിരുന്നു അതിന് ഞാൻ നിന്നത്. പക്ഷേ തന്ത്രപരമായി അതിൽ പെർഫോമൻസ് ബോണസ് എന്ന് ഞാനറിയാതെ ഒളിപ്പിച്ചു. പണത്തിന്റെ കണക്കുകൾ പറഞ്ഞ്, ഈ വലിയ ചതിയെ പുകമൂടി ന്യായീകരിക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ.

മംഗലാപുരത്ത് ആദ്യഷെഡ്യൂൾ തുടങ്ങുമ്പോൾ, കൃത്യമായ പ്ലാനിങ്ങോടുകൂടി കാര്യങ്ങൾ പോവുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച നിരയിൽ പെടുന്ന സാങ്കേതിക വിദഗ്ദരായിരുന്നു ഒപ്പം. സ്റ്റോറീബോഡും ആക്ഷന് ലൈവ് പ്രിവിസും.

എന്നാൽ പ്രൊഡ്യൂസറിനൊപ്പമുള്ള ടീമിന്റെ ഇടപെടലും പ്രായോഗികമായ അറിവില്ലാത്തത് മൂലം അവർ അടിച്ചേല്പിച്ച വ്യവസ്ഥകൾ കാരണവും ഇടതവില്ലാതെ ഷൂട്ട് ചെയ്യേണ്ടി വന്നു. അത് മാത്രമായിരുന്നു ബജറ്റ് കൂടുവാനുള്ള കാരണം.

ഇപ്പോൾ പെരുപ്പിച്ച് കാണിക്കുന്ന, ഈ അഞ്ച് കോടിയിൽ മമ്മൂക്കയുള്ളവരുടെയും ടെക്നീഷ്യരുടേയും ശമ്പളവും അഡ്വാൻസുകളും ഉണ്ട്. കൃത്യമായ കണക്കുകൾ പരിശോധിക്കേണ്ടതും ആണ്.

സെറ്റിനെ കുറിച്ചും സിനിമയുടെ വലിപ്പത്തെകുറിച്ചും ക്ലൈമാക്സിനെ കുറിച്ചും ഉള്ള പുതിയ നിബന്ധനകൾ ഞാൻ അംഗീകരിക്കാതിരുന്നത് പ്രശ്നങ്ങൾ രൂക്ഷമാക്കി.

പടം നടക്കാൻ വേണ്ടി വിട്ടൂവീഴ്ചകൾ ചെയ്യണം എന്ന് എല്ലായിടത്ത് നിന്നും സമ്മർദ്ദം വന്നപ്പോഴാണ്, എക്സിക്യൂഷന് ഒരാളെ കൂടി വയ്ക്കാം എന്ന നിർദ്ദേശം ഞാൻ സമ്മതിക്കുന്നത്. അപ്പോഴും എല്ലാ ക്രിയേറ്റീവ് ഡിസിഷനും എന്റേത് തന്നെയായിരിക്കും എന്നാണ് ഉറപ്പ്. കാര്യങ്ങൾ എല്ലാം പരിഹരിച്ചു എന്ന് അസോസിയേഷനുകൾ പറഞ്ഞു പിരിഞ്ഞതാണ്. എന്നാൽ അന്നു വൈകുന്നേരം ഞാൻ അറിയുന്നത്, പ്രായോഗികമായി ഞാൻ എന്റെ പ്രൊജക്ടിൽ നിന്ന് പുറത്തായി എന്നാണ്. അവിടെ നിങ്ങൾ വിജയിച്ചു.

നിങ്ങൾ രേഖാമുലം ധ്രുവന് സമ്മതം കൊടുത്തിട്ടാണ് അയാൾ വേറൊരു പടത്തിലേക്ക് പോയത്. ധ്രുവൻ ചെയ്ത് തെറ്റ് താൻ ഒപ്പിട്ട കരാറിന്റെ പകർപ്പ് ചോദിച്ചതാണ്. പകർപ്പ് കൊടുക്കാൻ തയാറാകാതിരുന്നപ്പോൾ, കരാറിന്റെ ഇമേജ് ഫോണിലെടുക്കാൻ ശ്രമിച്ചു. അത് കൈയാങ്കളിയിലേക്ക് എത്തുമെന്നായി.

അങ്ങനെ ഒരോരുത്തരെയായി മാറ്റി. എനിക്കൊഴികെ ആർക്കും ഒപ്പിട്ട കരാറിന്റെ കോപ്പി പോലും കിട്ടിയിരുന്നില്ല. ആർക്കും കരാറിന്റെ പകർപ്പ് കൊടുക്കാത്തത് വളരെ വിചിത്രമായി തന്നെ നിൽക്കുന്നു. രണ്ടാമത് പടം തുടങ്ങുമ്പോൾ പലരുടേയും കാലാവധി കഴിഞ്ഞിട്ടുമുണ്ടായിരുന്നില്ല.

ഞാൻ ആദ്യമായി ഷൂട്ട് ചെയ്ത് തുടങ്ങിയ പേഴ്സണൽ സിനിമയാണ് പെൺകൊടി. പെൺകൊടി ഷൂട്ട് ചെയ്ത്തത് യശ്ശശരീരനായ ശ്രീ എം.ജെ.രാധാകൃഷ്ണനാണ്.

ആയുസ്സിന്റെ കാൽഭാഗം എടുത്തിട്ടും പൂർത്തിയാകാത്ത ഒരു ഷൂട്ടിങ് സ്ക്രിപ്ടിനെ നിങ്ങൾ പരിഹസിക്കുന്നു. ആ വാക്കുകൾക്ക് പിന്നിലെ ധാർഷ്ട്യത്തിൽ അടങ്ങിയിരിക്കുന്ന സംസ്കാരമില്ലായ്മയെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല. ജീവിതം ക്രിയേറ്റീവ് ആയ ശ്രമങ്ങൾക്ക് വേണ്ടി കൊടുക്കുന്നത് ഒരു തമാശയായി ഞാൻ കാണുന്നുമില്ല. മുഴുവൻ ശമ്പളം കൈപ്പറ്റി പടത്തിന് വേണ്ടി ഒരു വർഷത്തെ ജീവിതം കളയുന്നു എന്ന് പറയുന്ന നിങ്ങളെ പോലുള്ളവർക്ക് ഇതൊന്നും മനസ്സിലാവില്ല". സജീവ് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (39 minutes ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (46 minutes ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (57 minutes ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (59 minutes ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (1 hour ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (1 hour ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (1 hour ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (1 hour ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (1 hour ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (1 hour ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (1 hour ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (1 hour ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (1 hour ago)

Malayali Vartha Recommends