ദിശ കാരുണ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാടോടി പെണ്‍കുട്ടിയുടെ വിവാഹം
പാണാവളളി ദിശ കാരുണ്യ കേന്ദ്രം നാടോടി പെണ്‍കുട്ടിയുടെ വിവാഹം നടത്തി. മന്ത്രിയും എംപിയും അടക്കം പ്രമുഖര്‍ വിവാഹത്തില്‍ വധു വരന്മാര്ക്ക് മംഗളാശംസകള്‍ നേരാന്‍ എത്തിയിരുന്നു. ദിശ കാരുണ്യ കേന്ദ്രം കാര്‍മ്മികത്വം വഹിച്ച 21-ാമത്തെ വിവാഹമാണിത്.
വധു മഹാലക്ഷ്മിയുടെ അച്ഛന് അടൂര്‍ സ്വദേശിയായ ബാലകൃഷ്ണനും അമ്മ കവിതയും നാടോടികളാണ്. ആറ് വര്‍ഷമായി മഹാലക്ഷ്മി ദിശയിലാണ് താമസം. തൈക്കാട്ടുശ്ശേരി കുട്ടഞ്ചാല്‍ വിശ്വംഭരന്റെയും ആനന്ദവല്ലിയുടെയും മകന് മഹേഷാണ് മഹാലക്ഷ്മിയുടെ കഴുത്തി താലി ചാര്‍ത്തിയത്. ചേര്‍ത്തല വയലാര്‍ കളവം കോടം ശ്രീശക്തീശ്വര ക്ഷേത്രത്തിലാണ് ചടങ്ങുകള്‍ നടന്നത്.
ക്ഷേത്രത്തിലെ മുഖ്യ കാര്മ്മികന് ഗോപന് ശാന്തി ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തു. ദിശ കാരുണ്യ കേന്ദ്രം സെക്രട്ടറി മിര്‍സാദ് പാണ്ടവത്താണ് കന്യാദാനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ക്ഷേത്രാങ്കണത്തില്‍ പ്രത്യേക സദ്യയും ഒരുക്കിയിരുന്നു.
https://www.facebook.com/Malayalivartha