ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി രഹന ഫാത്തിമ നല്‍കിയ റിട്ട് ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി രഹന ഫാത്തിമ നല്‍കിയ റിട്ട് ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഒന്നാമത്തെ കോടതിയില്‍ 27 ാം ഹര്‍ജിയായാണ് രഹ്ന ഫാത്തിമയുടെ റിട്ട് ഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ രഹ്ന ഫാത്തിമയുടെ റിട്ട് ഹര്‍ജിക്കൊപ്പം ബിന്ദു അമ്മിണിയുടെ അപേക്ഷയും കേള്‍ക്കുമോയെന്ന കാര്യം വ്യക്തമല്ല.
നേരത്തെ രഹ്ന ഫാത്തിമയുടെ ഹര്‍ജിക്കെതിരെ അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര സഭ തടസ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ ഹര്‍ജി.
കഴിഞ്ഞ മണ്ഡലകാലത്ത് രഹന ഫാത്തിമ ശബരിമല ദര്‍ശനത്തിനെത്തിയത് വന്‍ സംഘര്‍ഷത്തിനാണ് വഴിയൊരുക്കിയത്. പൊലീസിന്റെ ഹെല്‍മെറ്റ് ധരിപ്പിച്ച് ശബരിമല സന്നിധാനത്തേക്ക് എത്തിക്കാനായിരുന്നു പൊലീസ് ശ്രമിച്ചത്. വിവരം അറിഞ്ഞ ഭക്തര്‍ തമ്ബടിച്ച് തടഞ്ഞതോടെ ശബരിമല സംഘര്‍ഷഭൂമിയായി.
പ്രശ്‌നം വഷളായതോടെ രഹന ഫാത്തിമയെ ദര്‍ശനം നടത്താന്‍ അനുവദിക്കാതെ തിരിച്ച് അയക്കുകയായിരുന്നു. സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് രഹന ഫാത്തിമക്കെതിരെ കേസും എടുത്തിരുന്നു. ബിഎസ്‌എന്‍എല്‍ ജീവനക്കാരിയായ രഹന ഫാത്തിമക്കെതിരെ സ്ഥലംമാറ്റ നടപടിയും സര്‍ക്കാര്‍ എടുത്തിരുന്നു.
https://www.facebook.com/Malayalivartha


























