Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിൽ വിവാഹിതരായവരുടെ ഒളിച്ചോട്ടം തുടരുന്നു.... ഭാ​ര്യ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ വി​റ്റ പ​ണ​വും സ​ഹോ​ദ​ര​ന്‍റെ കാ​റു​മാ​യി യുവാവ് ഒളിച്ചോടിയത് സുഹൃത്തിന്റെ ഭാര്യയോടൊപ്പം....  യുവതി മുങ്ങിയത് കുട്ടിയെ അങ്കണവാടിയിലാക്കി...

10 DECEMBER 2019 05:02 PM IST
മലയാളി വാര്‍ത്ത

പ​യ്യ​ന്നൂ​ര്‍ തെ​രു മ​മ്പ​ലം കാ​ന​ത്തെ യു​വാ​വി​നേ​യും പെ​രി​ങ്ങോം പാ​ടി​ച്ചാ​ലി​ലെ ഭ​ര്‍​തൃ​മ​തി​യാ​യ യു​വ​തി​യേ​യും പോലീസ് കണ്ടെത്തിയത് ​മാ​ണ് കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി തി​രു​വ​ണ്ണൂ​രി​ലെ വാ​ട​ക വീ​ട്ടി​ല്‍​നി​ന്നും..ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 26നാ​ണ് തന്റെ കുഞ്ഞിനെ അങ്കണവാടിയിലാക്കി 'അമ്മ കാമുകനൊപ്പം ഒളിച്ചോടിയത്
യു​വാ​വ് കു​റ​ച്ചു​നാ​ളു​ക​ളി​ലാ​യി പെ​ര​ള​ത്തെ ഒ​രു ബേ​ക്ക​റി സ്റ്റാ​ളി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.​ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വും ഇ​യാ​ൾ സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു. ഇ​താ​ണ് ഇ​യാ​ളും യു​വ​തി​യു​മാ​യി അ​ടു​ക്കാ​നി​ട​യാ​ക്കി​യ​ത​ത്രെ. യു​വാ​വി​നെ കാ​ണാ​താ​യ അ​തേ ദി​വ​സ​മാ​ണ് യു​വ​തി​യേ​യും കാ​ണാ​താ​യ​ത് എന്നതാണ് അന്വേഷണത്തിന് സഹായകമായത്

കു​ഞ്ഞി​നെ തൊ​ട്ട​ടു​ത്തെ അ​ങ്ക​ണ​വാ​ടി​യി​ല്‍ കൊ​ണ്ടു വി​ട്ട​തി​നു ശേ​ഷ​മാ​ണ് യു​വ​തി​യെ കാ​ണാ​താ​യ​ത്. കാ​ണാ​താ​യ അ​ന്നു​മു​ത​ല്‍ ഇ​രു​വ​രു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ചോ​ഫാ​യി​രു​ന്നു. ഇ​രു​വ​രും ഒ​ന്നി​ച്ചു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വെ​ച്ചു​കൊ​ണ്ടു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് പോ​ലീ​സ് ന​ട​ത്തി​വ​ന്ന​ത്.

യു​വാ​വി​നെ കാ​ണാ​താ​യ​ത് സം​ബ​ന്ധി​ച്ച് സ​ഹോ​ദ​ര​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഭ​ര്‍​തൃ​മ​തി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ പെ​രി​ങ്ങോം പോ​ലീ​സും കേ​സെ​ടു​ത്തി​രു​ന്നു. നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ​യും സ​ഹോ​ദ​ര​ന്‍റെ കാ​റും ഇ‌‌​യാ​ളു​ടെ കൈ​യി​ലു​ള്ള​താ​യി സ​ഹോ​ദ​ര​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​നി​ട​യി​ല്‍ യു​വ​തി​യെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​മു​ണ്ടാ​യി. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ അ​ന്വേ​ഷ​ണം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും ടോ​ള്‍​ബൂ​ത്തു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​മു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നും യു​വ​തി​യു​ടെ സു​ഹൃ​ത്തി​ന് വ​ന്ന ഫോ​ണ്‍​വി​ളി​യാ​ണ് കേ​സി​ന് വ​ഴി​ത്തി​രി​വാ​യ​ത്.

ഇ​തേ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കോ​യ​മ്പ​ത്തൂ​ര്‍ തി​രു​പ്പൂ​രി​ല്‍ താ​മ​സി​ച്ചി​രു​ന്ന ഇ​രു​വ​രും കൊ​യി​ലാ​ണ്ടി തി​രു​വ​ണ്ണൂ​രി​ലെ​ത്തി​യ സൂ​ച​ന പോ​ലീ​സി​ന് ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് പെ​രി​ങ്ങോം സി​ഐ എം.​ഇ. രാ​ജ​ഗോ​പാ​ലി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം സീ​നി​യ​ര്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ മ​നോ​ജ്, രാ​ജ​ഗോ​പാ​ല​ന്‍, ര​ജീ​ഷ്,നി​ഥി​ന്‍, വി​ദ്യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം തി​രു​വ​ണ്ണൂ​രി​ലെ വാ​ട​ക വീ​ട്ടി​ലെ​ത്തി ഇ​രു​വ​രേ​യും കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭാഗ്യലക്ഷ്മിക്ക് ഭീഷണി  (3 minutes ago)

അതിജീവിതയുടെ അപമാനിച്ച കേസില്‍ സന്ദീപ് വാര്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം  (26 minutes ago)

നിരപരാധിയായ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി; മര്‍ദ്ദനത്തിനു പിന്നാലെ യുവതിക്കെതിരെ സ്റ്റേഷന്‍ ആക്രമിച്ചെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി; ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ  (27 minutes ago)

പാരഡി ഗാന വിവാദത്തില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം  (33 minutes ago)

പാര്‍ട്ടിക്കാരൊഴികെ ആര്‍ക്കും നീതി ലഭിക്കാത്ത സാഹചര്യമാണ് ഇന്നു പോലീസ് സ്‌റ്റേഷനുകളിലുള്ളത്; മുഖ്യമന്ത്രി ഭരണം പോലീസ് സ്‌റ്റേഷനുകളെ കുരുതിക്കളമാക്കിയെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ  (34 minutes ago)

ആർത്തവ രക്തത്തിൽ അയ്യപ്പനെ മുക്കിയ കമ്മികളാണ് ഇപ്പോ ഹാലിളകി നടക്കുന്നത് !SFI-യുടെ ചെറ്റത്തരം...!അന്ന് പോകാത്ത ഇന്നും..  (43 minutes ago)

എണ്ണിക്കൊണ്ട് 3 ദിവസം പത്മകുമാർ പുറത്തേയ്ക്ക് ജസ്റ്റിസ് ബദറുദ്ദീന് മുന്നിൽ നീക്കം സന്നിധാനത്ത് ഇന്ന് ED കയറും..!  (47 minutes ago)

കാവ്യയുടെ ലോക്കറിൽ ഞെട്ടിക്കുന്ന വിവരം പുറത്ത്..! ദിലീപിനെ രക്ഷിച്ചത് കാവ്യ..? 710 കോളുകൾ..!കേസിൽ ട്വിസ്റ്റ്  (51 minutes ago)

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (1 hour ago)

പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു  (1 hour ago)

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്  (2 hours ago)

നഷ്ടപ്പെട്ടത് ഇടംകൈ....  (3 hours ago)

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്  (3 hours ago)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും    (3 hours ago)

കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends