നെയ്യാറ്റിന്‍കര വെള്ളറടയില്‍ ഏഴാംക്ലാസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഏഴാം ക്ലാസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര വെള്ളറടയിലാണ് ഏഴാം ക്ലാസുകാരനെ വീടിന്റെ സിറ്റൗട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കരിമരം കിഴക്കേക്കര പുത്തന്‍വീട്ടില്‍ സുനില്‍കുമാര്‍ ആശാ ദമ്പതികളുടെ മകനായ സുജിത്ത് (13) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുല്‍ക്കൂട് നിര്‍മ്മിക്കുന്ന അതിനിടയില്‍ ഉണ്ടായ വൈദ്യുതാഘാതത്തില്‍ അപകടം സംഭവിച്ചു എന്നാണ് പ്രാഥമിക നിഗമനം. കൂട്ടുകാരുമൊത്ത് പുല്‍ക്കൂട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയായിരുന്നു സുജിത്ത്. കൂട്ടുകാര്‍ സമീപത്തെ വീട്ടില്‍ പോയി തിരിച്ചു വന്നപ്പോള്‍ സുജിത്തിനെ മരിച്ചനിലയില്‍ കാണുകയായിരുന്നു.
വെള്ളറട പോലീസ് മേല്‍നടപടി സ്വീകരിച്ചു. വെള്ളറട വി പി എം എച്ച് എസ് എസിലെഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.അച്ഛനും അമ്മയും പിരിഞ്ഞു താമസിക്കുന്നതിനാല്‍ അച്ഛന്റെ അമ്മയോടൊപ്പമാണ് കുട്ടി താമസിച്ചുവന്നിരുന്നത്.
"
https://www.facebook.com/Malayalivartha