പൊതുഗതാഗത വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിച്ചില്ലെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്

പൊതുഗതാഗത വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിച്ചില്ലെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. വാഹന പരിശോധന സമയത്ത് ജി.പി.എസുകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്തവക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഗതാഗത കമീഷണറേറ്റിന്റെ സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഓരോ ഇനം വാഹനങ്ങള്‍ക്കും ജി.പി.എസ് ഘടിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ച് 2019 നവംബറില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു.കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം പുതിയ പൊതുവാഹനങ്ങള്‍ക്ക് നിര്‍മാതാക്കള്‍ തന്നെ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഉപകരണം (വി.എല്‍.ടി.ഡി) ഘടിപ്പിച്ചാണ് നിരത്തിലിറക്കുന്നത്.
ഇതിന് മുമ്പുള്ള വാഹനങ്ങള്‍ക്ക് ജി.പി.എസ് എന്നുമുതല്‍ വേണമെന്നതില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അനുമതി നല്‍കിയിരുന്നു. വാഹനങ്ങളുടെ ലൊക്കേഷന്‍ അറിയുന്നതിനും ട്രാക്കിങ്ങിനുമുള്ള സാങ്കേതികസംവിധാനമാണ് ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം അഥവാ ജി.പി.എസ്.
"
https://www.facebook.com/Malayalivartha























