'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ

2023 ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് ആഴ്ചകള്‍ക്ക് മുമ്പ് ഇസ്രയേലിന് ഹമാസില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് മുന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍ വലിയൊരു നീക്കത്തിന് ഒരുങ്ങുന്നതായി സൂചന നല്‍കുന്ന സന്ദേശം ഷിന്‍ ബെറ്റുമായി ബന്ധപ്പെട്ട ഒരു രഹസ്യ ചാനല്‍ വഴിയാണ് ഇസ്രയേലിന് ലഭിച്ചതെന്ന് ഗാലന്റ് പറഞ്ഞു.
''സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും'' എന്നായിരുന്നു ഹമാസില്‍ നിന്ന് ലഭിച്ച സന്ദേശത്തിലെ മുന്നറിയിപ്പെന്നാണ് ഗാലന്റ് വെളിപ്പെടുത്തിയത്. എന്നാല്‍, ഈ സന്ദേശം ഒക്ടോബര്‍ 7ന് ഇസ്രയേലിനെതിരെ നടക്കാനിരുന്ന വലിയ ആക്രമണവുമായി ബന്ധപ്പെട്ടതാണെന്ന് അന്ന് ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വിലയിരുത്തിയിരുന്നില്ല. ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റും മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റും ഈ സന്ദേശം എലിസബത്ത് ത്സുര്‍ക്കോവിനെ തട്ടിക്കൊണ്ടുപോകാനുള്ള നീക്കവുമായി ബന്ധപ്പെട്ടതാണെന്നാണ് വിലയിരുത്തിയതെന്നും ഗാലന്റ് പറഞ്ഞു. ഞായറാഴ്ച ഇസ്രയേലി മാധ്യമമായ ആര്‍മി റേഡിയോയോട് സംസാരിക്കുകയായിരുന്നു ഗാലന്റ്.
''ഷിന്‍ ബെറ്റുമായി ബന്ധപ്പെട്ട ഒരു ചാനല്‍ വഴി ഹമാസില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു സന്ദേശം ലഭിച്ചു. സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കുമെന്നായിരുന്നു അതില്‍ പറഞ്ഞിരുന്നത്. എലിസബത്ത് ത്സുര്‍ക്കോവിനെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടതാണെന്നാണ് ഷിന്‍ ബെറ്റും മിലിട്ടറി ഇന്റലിജന്‍സും അന്ന് വിലയിരുത്തിയത്,'' ഗാലന്റ് പറഞ്ഞു.
https://www.facebook.com/Malayalivartha























