രണ്ടിലൊന്നറിയണം... അത്ഭുതക്കുട്ടിക്ക് രാജയോഗം വരുമോയെന്നാണ് സകലരും നോക്കുന്നത്; ബിജെപിയില്‍ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാകാതെ വലയുമ്പോള്‍ ഉപാധ്യക്ഷനായ അബ്ദുള്ളക്കുട്ടി പ്രസിഡന്റാകുമോയെന്ന് ആശങ്ക; അധ്യക്ഷനായി ബിജെപിയില്‍ അന്തിമചര്‍ച്ചകള്‍ക്ക് കേന്ദ്ര പ്രതിനിധികള്‍ എത്തുന്നു

ശ്രീധരന്‍പിള്ള ഗവര്‍ണ്ണറായി രണ്ട് മാസത്തിലേറെയായിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം ഉപാധ്യക്ഷനായ അബ്ദുള്ള കുട്ടിയാണ് നിലവില്‍ ബിജെപിയില്‍ സംസ്ഥാനത്തെ ഉന്നത പദവിയിലുള്ളത്. ഉപാധ്യക്ഷനെന്ന നിലയില്‍ പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തെ അബ്ദുള്ളക്കുട്ടി പല്ലും നഖവും ഉപയോഗിച്ച് തടുക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെപ്പോലും ആഞ്ഞടിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റില്‍ അഭിപ്രായ രൂപീകരണം വരാത്ത സ്ഥിതിക്ക് തല്‍സ്ഥിതി തുടരാന്‍ കേന്ദ്രം പറഞ്ഞാല്‍ തീര്‍ന്നു. വൈസ് പ്രസിഡന്റായ അബ്ദുള്ള കുട്ടിയ്ക്കായിരിക്കും ആ സ്ഥാനം ലഭിക്കുക. മാത്രമല്ല ഒരു ന്യൂനപക്ഷക്കാരനെ പ്രസിഡന്റാക്കിയാല്‍ അതിന്റെ ക്രഡിറ്റ് വേറെയാണ്. കേരളത്തെ സംബന്ധിച്ച് കൊടികെട്ടിയ ജാതിയുടെ മഹാത്മാരെ അധ്യക്ഷനായി വച്ചിട്ടും ആ ജാതിയില്‍ പെട്ടവര്‍പോലും വോട്ട് ചെയ്തിട്ടില്ല. ആ സ്ഥിതിയ്ക്ക് അബ്ദുള്ള കുട്ടിയെ ഇറക്കിയാല്‍ നഷ്ടപ്പെടാനൊന്നുമില്ലല്ലോ. ഇങ്ങനെയൊരു ചിന്ത വന്നാലും ആരും എതിര്‍ക്കില്ലെന്നത് സത്യം. ഉറങ്ങിക്കിടന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിനും സുരേഷ് ഗോപിക്കും വലിയ സ്ഥാനങ്ങള്‍ നല്‍കിയിട്ടും വല്ലതും സംഭവിച്ചോ. ഒന്നുമില്ല അത്രയേയുള്ളൂ അബ്ദുള്ള കുട്ടിയുടെ കാര്യവും.
ഇങ്ങനെയൊരു ആശങ്ക നിലനില്‍ക്കവേ ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്ര പ്രതിനിധികള്‍ നാളെ കേരളത്തിലെത്തും. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമല്ല ജില്ലാ പ്രസിഡന്റുമാരെ തീരുമാനിക്കാനും നടക്കുന്നത് വലിയ ഗ്രൂപ്പ് പോരാണ്. കെ സുരേന്ദ്രന്‍, എംടി രമേശ് ശോഭാ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ശ്രീധരന്‍പിള്ള ഗവര്‍ണ്ണറായി രണ്ട് മാസത്തിലേറെയായിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
കെ സുരേന്ദ്രനായി മുരളീപക്ഷവും എം ടി രമേശിന് വേണ്ടി കൃഷ്ണദാസ് വിഭാഗവും നടത്തുന്നത് വലിയ നീക്കങ്ങളാണ്. ഗ്രൂപ്പുകള്‍ക്കതീതമായി പരിഗണിക്കുന്ന പേര് ശോഭാ സുരേന്ദ്രന്റേതാണ്. കുമ്മനത്തെ വീണ്ടും പരിഗണിക്കണമെന്ന് ആര്‍എസ്എസ് സമ്മര്‍ദ്ദവുമുണ്ട്. ദേശീയ സഹസംഘടനാ സെക്രട്ടറി ശിവപ്രസാദും വക്താവ് ജിവിഎല്‍ നരസിംഹറാവുമാണ് സമവായ ചര്‍ച്ചക്കള്‍ക്കായെത്തുന്നത്. സംസ്ഥാന ഭാരവാഹികളുമായി ഒറ്റക്കൊറ്റക്കായി ചര്‍ച്ച നടത്തി അഭിപ്രായം തേടും.
ഗ്രൂപ്പ് പോര് പാരമ്യത്തിലെത്തി നില്‍ക്കെയാണ് കേന്ദ്രനേതാക്കളുടെ വരവ്. ആര്‍എസ്എസ് ആയിരുന്നു മണ്ഡലം പ്രസിഡന്റുമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ജില്ലാ പ്രസിഡണ്ടുമാരാകാനും നടക്കുന്നത് വലിയപോരാണ്. തിരുവനന്തപുരത്ത് വി വി രാജേഷിനെ മുരളീപക്ഷം രംഗത്തിറക്കുമ്പോള്‍ ചെമ്പഴന്തി ഉദയനും സജീവമായുണ്ട്. ജില്ലകളില്‍ ഇന്നും നാളെയുമായി സമവായനീക്കം നടത്തും. പൗരത്വനിയമത്തെ അനുകൂലിച്ചുളള റാലിക്കായി അമിത്ഷാ 15ന് ശേഷം കേരളത്തിലെത്തും. അതിന് മുമ്പ് സംസ്ഥാന പ്രസിഡണ്ടിനെ തീരുമാനിക്കാനാണ് നീക്കം.
പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസത്തില്‍ കലര്‍ന്ന പ്രസ്താവനയുമായി ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ വിശദീകരണം നല്‍കുന്നതിന് മുക്കത്ത് സംഘടിപ്പിച്ച ദേശഭക്തി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോള്‍ ആയിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന.
ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറയാന്‍ അത് പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ലെന്ന് ആയിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം. ലോക്‌സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട നിയമമാണത്. ആ നിയമം നടപ്പിലാക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് പാര്‍ട്ടി സെക്രട്ടറി പണിക്കു പോകാമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറയാന്‍ അത് പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ലെന്ന് ആയിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം. ലോക്‌സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട നിയമമാണത്. ആ നിയമം നടപ്പിലാക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് പാര്‍ട്ടി സെക്രട്ടറി പണിക്കു പോകാമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറയാന്‍ അത് പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ലെന്ന് ആയിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം. ലോക്‌സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട നിയമമാണത്. ആ നിയമം നടപ്പിലാക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് പാര്‍ട്ടി സെക്രട്ടറി പണിക്കു പോകാമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
അതേസമയം അബ്ദുള്ള കുട്ടിയുടെ പ്രസംഗം ബിജെപിക്കാര്‍ക്കും ആവേശമാണ്. ഹിന്ദുക്കള്‍ ഭൂരിപക്ഷമായി രാജ്യത്ത് തുടരുന്നിടത്തോളം കാലം മതേതരത്വം നിലനില്‍ക്കുമെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. എന്നാല്‍, ന്യൂനപക്ഷം ഭൂരിപക്ഷമായാല്‍ മതേതരത്വം തകരും.സംസ്ഥാനത്തെ വികസനം യു ഡി എഫും എല്‍ ഡി എഫും മാറിമാറി ഭരിച്ച് മുരടിപ്പിച്ചു. പുതിയ ഒരു ഭരണം കേരളത്തില്‍ ഉണ്ടായാല്‍ മാത്രമേ ഇത് മാറുകയുള്ളൂ. ഹിന്ദുക്കള്‍ ഭൂരിപക്ഷമായി രാജ്യത്ത് തുടരുന്നിടത്തോളം കാലം മതേതരത്വം നിലനില്‍ക്കും. എന്നാല്‍, ന്യൂനപക്ഷം ഭൂരിപക്ഷമായാല്‍ മതേതരത്വം തകരുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന് എതിരെയുള്ള പച്ചയായ രാഷ്ട്രീയമാണ് സംസ്ഥാനത്തെ മുസ്ലിം പള്ളികളില്‍ ഇമാം പറയുന്നത്. ഭൂരിപക്ഷത്തിന്റെ പീഡനം സമീപരാജ്യങ്ങളില്‍ ഏറ്റുവാങ്ങി ഇന്ത്യയിലെത്തുന്നവര്‍ക്കുള്ള കാരുണ്യമാണ് പൗരത്വനിയമഭേദഗതിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇന്ത്യയിലെ പോലെ മത സ്വാതന്ത്ര്യമുള്ള രാജ്യം ലോകത്ത് വേറെ എവിടെയുമില്ല. കേന്ദ്ര സര്‍ക്കാരിന് എതിരെയുള്ള പച്ചയായ രാഷ്ട്രീയമാണ് സംസ്ഥാനത്തെ മുസ്ലിം പള്ളികളില്‍ ഇമാം പറയുന്നത്. ഭൂരിപക്ഷത്തിന്റെ പീഡനം സമീപരാജ്യങ്ങളില്‍ ഏറ്റുവാങ്ങി ഇന്ത്യയിലെത്തുന്നവര്‍ക്കുള്ള കാരുണ്യമാണ് പൗരത്വ നിയമഭേദഗതിയെന്നുമാണ് അബ്ദുള്ളക്കുട്ടി പറയുന്നത്.
https://www.facebook.com/Malayalivartha























