Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

മനംപോലെ മാംഗല്യം... കാത്ത് കാത്തിരുന്ന വിവാഹത്തിന് തീയതി കുറിച്ചത് എട്ട് മാസം മുന്‍പ്; രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം ആ വിവാഹത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയപ്പോള്‍ ആധിയായി; അവസാനം വിദേശികളുടെ വിവാഹം നടത്താന്‍ രാഷ്ട്രപതി നേരിട്ടിടപെട്ടു

06 JANUARY 2020 11:35 AM IST
മലയാളി വാര്‍ത്ത

രാഷ്ട്രപതി രാംനാഥ് കോവിന്ദയുടെ കരുതല്‍ ഒരു കുടുംബത്തിന് താങ്ങായിരിക്കുകയാണ്. വിവാഹം കേരളത്തില്‍ നടത്തുന്നതിനായി എട്ട് മാസം മുന്‍പാണ് അമേരിക്കന്‍ സ്വദേശികള്‍ തീരുമാനിക്കുന്നത്. ഇന്ന് കൊച്ചിയിലെ താജ് വിവാന്തയില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇതിനായി കുടുംബാംഗങ്ങളെല്ലാം കൊച്ചിയിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായാണ് വിവാഹം പ്രതിസന്ധിയിലായത്. രാഷ്ട്രപതിയുടെ കേരള സന്ദര്‍ശത്തിന് മുന്നോടിയായി രണ്ട് മണിക്കൂര്‍ മുന്‍പേ നടത്താനായിരുന്നു സുരക്ഷാ സേനയുടെ നിര്‍ദേശം. മാസങ്ങളോളം ഈ വിവാഹദിവസത്തിനായി കാത്തിരുന്നവര്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി. അവസാനം രാഷ്ട്രപതി തന്നെ പ്രതിശ്രുത വരന്റേയും വധുവിന്റേയും രക്ഷക്കെത്തി.

ഇന്നു നടത്തേണ്ടിയിരുന്ന വിവാഹം സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് 48 മണിക്കൂര്‍ മുന്‍പ് നടത്താനാണ് നിര്‍ദേശം നല്‍കിയത്. ഇതോടെ വിവാഹം തന്നെ മാറ്റിവെക്കേണ്ടിവരുമോ എന്ന ആശങ്കയിലായിരുന്നു അമേരിക്കന്‍ കുടുബം. എന്നാല്‍ സംഭവം അറിഞ്ഞ് രാഷ്ട്രപതി തന്നെ ഇടപെട്ടതോടെ മുന്‍ നിശ്ചയിച്ച പ്രകാരം ഇന്നു തന്നെ വിവാഹം നടത്താന്‍ രാഷ്ട്രപതി നിര്‍ദേശിക്കുകയായിരുന്നു.

ശനിയാഴ്ചയാണ് വിവാഹം നേരത്തെ നടത്തണമെന്ന് സുരക്ഷാ സൈനികര്‍ ആവശ്യപ്പെടുന്നത്. തുടര്‍ന്ന് കുടുംബാംഗങ്ങളില്‍ ഒരാളായ അഷ്‌ലി ഹാള്‍ എന്ന വനിത ഈ വിവരം രാഷ്ട്രപതി ഭവനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു. ഇതു ശ്രദ്ധയില്‍പ്പെട്ടയുടനെ രാഷ്ട്രപതി ഭവന്‍ മിലിറ്ററി ഓഫിസിനെ വിവരം അറിയിക്കുകയായിരുന്നു. അവര്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥന്‍ കൊച്ചിയിലെ ഹോട്ടലുമായി ബന്ധപ്പെട്ട് വിവാഹം നിശ്ചയിച്ച സമയത്തു തന്നെ നടത്താന്‍ ഏര്‍പ്പാടാക്കി. വധൂവരന്മാരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദമ്ബതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.

ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ ഭാഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിലെത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊച്ചി നാവിക ആസ്ഥാനത്ത് വിമാനമിറങ്ങുന്ന രാഷ്ട്രപതി താജ് ഹോട്ടലില്‍ തങ്ങും. നാളെ രാവിലെയാണ് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പോകുക. ഈ യാത്രയുടെ ഭാഗമായി ശബരിമല ദര്‍ശനത്തിനും രാഷ്ട്രപതി തയ്യാറെടുത്തിരുന്നെങ്കിലും സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സന്ദര്‍ശനം റദ്ദാക്കിയിരുന്നു.

രാഷ്ട്രപതിയുടെ സന്ദര്‍ശന ത്തോടനുബന്ധിച്ച് കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവുമാണ് കൊച്ചിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളത്തു നിന്നും പശ്ചിമകൊച്ചിയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ഉച്ച മുതല്‍ തേവര ജംഗ്ഷനില്‍ നിന്നും തേവര ഫെറി വഴിയാണ് യാത്ര ചെയ്യേണ്ടത്.

ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കാന്‍ നാല് ദിവസമാണ് ഉണ്ടായിരുന്നത്. ഇത്ര കുറഞ്ഞ ദിവസത്തിനുള്ളില്‍ സുരക്ഷ ഒരുക്കുക പ്രായോഗികമല്ലെന്ന് ആശങ്കയുയര്‍ന്നു. അങ്ങനെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സുരക്ഷ ഒരുക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിച്ചത്. തിരക്കുള്ള സമയമായതു കൊണ്ട് തന്നെ ഭക്തരെ നിയന്ത്രിക്കുക ബുദ്ധിമുട്ടാണെന്നും പൊലീസ് അറിയിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്നതിന്റെ ഭാഗമായി നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ജനുവരി 6 ന് രാഷ്ട്രപതി ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുമെന്നായിരുന്നു അറിയിച്ചത്. സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ വിവിധ വകുപ്പുകള്‍ നടത്തിയിരുന്നു. പക്ഷെ ഹെലിപ്പാട് ഒരുക്കാനുള്ള അസൗകര്യവും സുരക്ഷയും കാരണം ഇക്കാര്യം സംസ്ഥാനം കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിവാഹം വന്നതും രാഷ്ട്രപതി ഇടപെട്ട് ആ വിവാഹം നടത്തിയതും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (15 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (32 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (55 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (10 hours ago)

Malayali Vartha Recommends