Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഒറ്റരാത്രി കൊണ്ട് മാറിമറിഞ്ഞു... ക്യാമ്പസ് സംഘര്‍ഷങ്ങള്‍ പലപ്പോഴും പരിധി വിടുമെങ്കിലും ഇത്തവണത്തെ സംഘര്‍ഷങ്ങള്‍ക്ക് പെണ്‍കുട്ടികളും; ആക്രമിച്ച മുഖംമൂടി സംഘത്തില്‍ പെണ്‍കുട്ടികളും; അടി കൊണ്ടവരും കൂടുതല്‍ പെണ്‍കുട്ടികള്‍ തന്നെ

06 JANUARY 2020 11:26 AM IST
മലയാളി വാര്‍ത്ത

ക്യാമ്പസ് സംഘര്‍ഷങ്ങള്‍ പലപ്പോഴും ഒരു നാടിന്റെ സൈ്വര്യ ജീവിതത്തെ തന്നെ ബാധിക്കാറുണ്ട്. മിക്കപ്പോഴും അടി കൊടുക്കുന്നവരും വാങ്ങുന്നവരുമെല്ലാം ആണ്‍കുട്ടികളായിരിക്കും. എന്നാല്‍ ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല അഥവാ ജെഎന്‍യുയില്‍ നടന്ന സംഘര്‍ഷത്തില്‍ അടി കൊടുത്തവരും വാങ്ങിച്ചവരും പെണ്‍കുട്ടികളുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഈ പെണ്‍കുട്ടികളുടെ ഫോട്ടോ പുറത്ത് വരികയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികള്‍ അടിയ്‌ക്കൊന്നും പോകില്ലെന്ന മുന്‍ധാരണകളാണ് ഇതോടെ തിരുത്തിയെറിയുന്നത്. മാത്രമല്ല ക്രൂരമായി അടി കിട്ടിയതും പെണ്‍കുട്ടികള്‍ക്കാണ്. പലരുടേയും നില ഗുരുതരവുമാണ്.

അതേസമയം വിദ്യാര്‍ഥികള്‍ക്കു നേരെ മുഖംമൂടി സംഘം രാത്രിയില്‍ നടത്തിയ അതിക്രൂര ആക്രമണത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചനയുണ്ട്. ജെഎന്‍യുവില്‍ അരങ്ങേറിയ ആക്രമണത്തെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് പുലര്‍ച്ചെ ക്യാംപസില്‍ ഫ്‌ലാഗ് മാര്‍ച്ച് നടത്തി. ഫ്‌ലാഗ് മാര്‍ച്ചിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. പൊലീസ് പുറത്തുപോകണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. അക്രമികളെ അറസ്റ്റ് ചെയ്യുകയാണ് ആദ്യം വേണ്ടതെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.

ഞായറാഴ്ച നടന്ന ആക്രമണത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. അലിഗഡ്, ജാദവ്പൂര്‍, പൂണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയ ക്യാംപസുകളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ഡല്‍ഹി പൊലീസ് ആസ്ഥാനം ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഉപരോധിച്ചു. മുംബൈയിലെ ഇന്ത്യ ഗേറ്റിനു മുന്നില്‍ അര്‍ധരാത്രിയില്‍ തുടങ്ങിയ വിദ്യാര്‍ഥിളുടെ പ്രതിഷേധം തുടരുകയാണ്.

ജെഎന്‍യുവില്‍ രാത്രിയുടെ മറവില്‍ അക്രമം അഴിച്ചുവിട്ടത് എബിവിപി ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണു പ്രതിഷേധക്കാരുടെ ആവശ്യം. ഞായറാഴ്ച രാത്രിയാണ് ഹോസ്റ്റല്‍ ഫീസ് വര്‍ധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെ സമരം നടത്തുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കു നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണമുണ്ടായത്. വനിതാ, മിക്‌സ്ഡ് ഹോസ്റ്റലുകളില്‍ അതിക്രമിച്ചു കയറിയുള്ള തേര്‍വാഴ്ചയില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, അധ്യാപിക പ്രഫ. സുചരിത സെന്‍ തുടങ്ങിയവര്‍ക്കു തലയ്ക്കു ഗുരുതര പരുക്കേറ്റു.

എബിവിപി സംഘമാണ് ആക്രമണം നടത്തിയതെന്നു യൂണിയന്‍ പ്രതിനിധികള്‍ ആരോപിച്ചു. ഇവര്‍ക്കു പൊലീസും ഒത്താശ ചെയ്തതായും ആരോപണമുണ്ട്. സംഘത്തില്‍ മുഖം മറച്ച് കുറുവടികളും മറ്റുമായി പെണ്‍കുട്ടികളുമുണ്ടായിരുന്നു. മുഖം മറച്ചവര്‍ ഇരുമ്പുകമ്പികളും വടിവാളും മറ്റ് മാരകായുധങ്ങളുമായി വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയും ഹോസ്റ്റല്‍ മുറികളും മറ്റും അടിച്ചു തകര്‍ക്കുകയും ചെയ്യുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

വനിതകള്‍ ഉള്‍പ്പെടെ മുഖം മൂടി ധരിച്ച് എത്തിയവര്‍ പുറത്തുള്ള എല്ലാ ലൈറ്റുകളും ഓഫാക്കിയായിരുന്നു ആക്രമണം. ഇന്നലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്‌ളോക്കിനു സമീപത്ത് അദ്ധ്യപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെ ആയിരുന്നു ആക്രമണം. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെയും അക്രമികള്‍ വെറുതേ വിട്ടില്ല. ഇന്ത്യാ ടുഡേ മാധ്യമസംഘത്തെയും ആക്രമിച്ചു. ഇവരുടെ ക്യാമറയും മൈക്കും അടിച്ചു തകര്‍ത്തിട്ടുണ്ട്.

ഹോസ്റ്റലിനുള്ളിലും ആക്രമണം നടന്നിട്ടുണ്ട്. സബര്‍മതി, മഹി മാണ്ഡ്വി ഹോസ്റ്റല്‍, പെരിയോര്‍ ഹോസ്റ്റല്‍ എന്നിവിടങ്ങളിലും ആക്രമണം നടന്നു. പൈപ്പുകളിലുടെ പെരിയാര്‍ ഹോസ്റ്റലിലേക്ക് കയറിയ സംഘം മുഖം മറച്ച് വടികളും ചുറ്റികയുമായി ക്യാമ്പസില്‍ അഴിഞ്ഞാടുകയായിരുന്നു. അക്രമി സംഘത്തിന്റെ ചിത്രങ്ങളും വീഡിയോകളും സ്റ്റുഡന്റ്‌സ് യൂണിയന്‍ പുറത്തു വിട്ടിട്ടുണ്ട്. രാത്രിയില്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളെ കാണാന്‍ എത്തിയ യോഗേന്ദ്ര യാദവിന് നേരെയും ആക്രമണമുണ്ടായി. ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരെയും ആക്രമിച്ചു. അതേസമയം ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ശരിയായ അന്വേഷണം നടത്തിയാല്‍ എത്ര പെണ്‍കുട്ടികള്‍ ആക്രമണത്തില്‍ പങ്കെടുത്തെന്ന് അറിയാന്‍ കഴിയും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (15 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (32 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (55 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (10 hours ago)

Malayali Vartha Recommends