തല പൊട്ടി ചോര ഒലിക്കുന്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യം; ജെഎൻയു ആക്രമണങ്ങളെ പരിഹസിച്ച് ബിജെപി നേതാക്കളായ കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും

ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ രാത്രിയുടെ മറവിൽ നടന്നതു ക്രൂരമായ അതിക്രമമാണ് നടന്നത് . ഇരുമ്പുകമ്പികളും ചുറ്റികയുമായി ക്യാംപസിൽ അതിക്രമിച്ചു കയറിയ സംഘമാണു വിദ്യാർഥികൾക്കു നേരെ മർദനം അഴിച്ചുവിടുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കാഴ്ചക്കാരായി മാറിനിൽക്കുകയായിരുന്നു.
സര്‍വകലാശാലയില്‍ മുഖംമൂടി സംഘം നടത്തിയ ആക്രമണങ്ങളെ പരിഹസിച്ച് ബിജെപി നേതാക്കളായ കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും രംഗത്ത് എത്തിയിരിക്കുകയാണ്. ആക്രമണങ്ങള്‍ നടന്നതിനു പിന്നാലെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ സുരേന്ദ്രന് ഇടതുസംഘടനകളാണ് ആക്രമണം നടത്തിയതെന്ന് ആരോപിച്ചു.
ജെഎന്‍യുവില്‍ കോണ്‍ഗ്രസും ഇടതുസംഘടനകളും നടത്തിയ ഭീകരമായ അക്രമങ്ങളെ വെള്ളപൂശുന്ന വ്യാജവാര്ത്തകളാണു കേരളത്തിലെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ദേശീയമാധ്യമങ്ങള്‍ സത്യം പറയുന്പോള്‍ മലയാള മാധ്യമങ്ങള്‍ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നു. ജിഹാദികളുടെ പ്രചാരകരായി മലയാളമാധ്യമങ്ങള്‍ മാറുന്നത് കാണാതിരിക്കാനാവില്ല. അധ്യാപകരേയും വിദ്യാര്‍ഥികളേയും ക്രൂരമായി അക്രമിച്ചത് ഇടതു ജിഹാദി കോണ്‍ഗ്രസ് സംഘമാണെന്ന് സുരേന്ദ്രന് ഫേസ്ബുക്കില്‍ എഴുതി.
ദേശീയ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍നിന്ന് എന്താണു സംഭവിച്ചെതെന്നു വ്യക്തമാണ്. കേരളത്തിലെ മാധ്യമ സിംഹങ്ങളില്‍നിന്ന് ഈ റിപ്പോര്ട്ടിംഗല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചില്ല. തല പൊട്ടി ചോര ഒലിക്കുന്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായി കാണുകയാണ്. സ്ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധി എന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പരിഹാസം.
എബിവിപി പ്രവർത്തകരാണു അക്രമത്തിനു പിന്നിലെന്നു വ്യക്തമാക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തെത്തുന്നുണ്ട്. അധ്യാപകരെപ്പോലും ഇവർ വെറുതേ വിട്ടില്ല. ഫീസ് വർധന പിൻവലിച്ചു പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന ആവശ്യവുമായി ജെഎൻയു വിദ്യാർഥികൾ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലേക്കു മാർച്ച് നടത്താനിരിക്കെയാണ് അക്രമം. ശനിയാഴ്ച സുരക്ഷാ ജീവനക്കാർ പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതും വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു.
https://www.facebook.com/Malayalivartha























