മോദിയോട് കളിച്ചാൽ ഇങ്ങനെയിരിക്കും! 4900 കോടി സ്വാഹ! ;4900 കോടി കടമെടുക്കാനുള്ള അനുമതി തേടി കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുന്ന കേരളത്തെ കേന്ദ്രം കൈയൊഴിഞ്ഞേക്കും

4900 കോടി കടമെടുക്കാനുള്ള അനുമതി തേടി കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുന്ന കേരളത്തെ കേന്ദ്രം കൈയൊഴിഞ്ഞേക്കും. ഡിസംബർ 31 ന് മുമ്പ് കടമെടുക്കാൻ അനുമതി കിട്ടേണ്ടതായിരുന്നു. ഇതിനായി ചർക്ക് സേവന നികുതി യോഗത്തിനിടയിൽ കേന്ദ്ര ധനമന്ത്രിയെ സംസ്ഥാന ധനമന്ത്രി തോമസ് ഐസ്ക് സമീപിച്ചിരുന്നു എന്നാൽ നോക്കാം എന്ന് മാത്രമായിരുന്നു മറുപടി.
സാധാരണ ഗതിയിൽ കടം എടുക്കാനുള്ള അനുമതി ഒരിക്കലും വൈകാറില്ല. കേന്ദ്ര സർക്കാരിന് ഒരു സംസ്ഥാനത്തോട് അതിതീവ്രമായ നീരസം ഉണ്ടാകുമ്പോൾ മാത്രമാണ് ഇത്തരം അത്യാവശ്യ ഫയലുകൾ മാറ്റി വയ്ക്കുന്നത്. കേരളത്തിന്റെ ഒരു അത്യാവശ്യ ഫയൽ മാറ്റിവയ്ക്കുന്നത് ആദ്യത്തെ സംഭവമാണ്. ജി എസ് ടിയിൽ നിന്നും സംസ്ഥാനത്തിന് കിട്ടേണ്ട 1600 കോടി രൂപയും കേന്ദ്രം കൊടുത്തിട്ടില്ല. അത് ഉടൻ വേണം എന്ന് കേന്ദ്ര ധനസെക്രട്ടറിയോട് ആവശ്യപ്പെട്ടപ്പോൾ ചിരിച്ചുകളഞ്ഞു എന്നാണ് സൂചന.
കേരളത്തിന്റെ ഭാവിയെ ഓർത്ത് കേന്ദ്രത്തിന് വ്യാകുലതയേയില്ല. വിരുദ്ധാഭിപ്രായം ഉള്ളപ്പോഴും കേന്ദ്രവും കേരളവും ഇക്കാലമത്രയും കൈകോർത്താണ് നീങ്ങിയിരുന്നത്. അത് കേന്ദ്രത്തെ പേടിച്ചല്ല. പകരം ഉടക്കിന്റെ വഴിയിലൂടെ നീങ്ങിയാൽ അത് സംസ്ഥാനത്തിന് ബുദ്ധിമുട്ടാകുമെന്ന് കരുതിയാണ്. പൗരത്വ നിയമത്തിൽ കേരളം സ്വീകരിച്ചിരിക്കുന്ന നിലപാട് കേന്ദ്രത്തെ വല്ലാത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കടം എടുക്കാൻ അനുമതി കിട്ടിയില്ലെങ്കിൽ സർക്കാർ ജീവനകാർക്ക് ലഭിക്കേണ്ട ശമ്പളവും സർക്കാരിന്റെ ദൈനം ദിന പ്രവർത്തനങ്ങളും മുടങ്ങുമെന്ന ആശങ്കയിലാണ് ട്രഷറി. ആയിരം രൂപയുടെ ഫോൺബിൽ പോലും അടയ്ക്കാനാവാത്ത അവസ്ഥയിലുള്ള സർക്കാർ എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ്.
അതേസമയം കേരള സർക്കാർ ധൂർത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്നാണ് പറയപ്പെടുന്നത്. മുഖ്യമന്ത്രി അടക്കം മൂന്ന് മന്ത്രിമാരും ഉദ്യോഗസ്ഥരും കുടുംബങ്ങളും വിദേശയാത്ര നടത്തി ലക്ഷങ്ങൾ പൊടിച്ചു എന്നാണ് ആക്ഷേപം. സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലായിട്ട് കാലം കുറെയായെങ്കിലും ഇത്രയധികം പ്രതിസന്ധി മുമ്പ് അനുഭവിച്ചിട്ടില്ല. ധനവകുപ്പ് സെക്രട്ടറി പോലും സാമ്പത്തിക പ്രതിസ്ന്‌ധി മനസിലാക്കി കേരളം വിട്ടു.
സംസ്ഥാന സർക്കാരിന് ഡൽഹിയിൽ ലെയ്സൺ ഓഫീസർമാർ നിരവധിയുണ്ടെങ്കിലും അവർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കേന്ദ്ര സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ സംസ്ഥാനത്തിന് അവകാശപ്പെട്ട തുക നൽകാൻ കേന്ദ്ര സർക്കാർ ഒരുക്കമല്ല. ഇതിനാവശ്യമായ സമ്മർദ്ദം കേന്ദ്രസർക്കാരിൽ ചെലുത്താൻ ആളുമില്ല. കേരള സർക്കാരിന്റെതായി ഡൽഹിയിലുള്ള ഉദ്യോഗസ്ഥരാകട്ടെ സർക്കാർ തലത്തിൽ നിന്നും അറിയിപ്പൊന്നും ലഭിക്കാത്തതിനാൽ ഒന്നിലും ഇടപെടുന്നില്ല.
മന്ത്രിസഭയിലെ ഏറ്റവും പ്രഗല്ഭനായ മന്ത്രിയാണ് തോമസ് ഐസക്. എന്നാൽ പിണറായി മന്ത്രിസഭയിൽ അദ്ദേഹം പുലർത്തുന്ന നിശബ്ദത തീർത്തും ദുരൂഹമാണ്. സർക്കാർ നടത്തുന്ന ധൂർത്തുകൾക്കെതീരെ ധനവകുപ്പ് പലവട്ടം രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഐസക്കിന്റെ നിലപാടുകളെ പിണറായി പൂർണമായും തള്ളി.
ധനപ്രതിസന്ധിയുടെ ആഴം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ തീരുമാനമൊന്നും അദ്ദേഹം എടുത്തിട്ടില്ല. കേന്ദ്രത്തിന് മുന്നിൽ കൈനീട്ടാൻ തനിക്ക് കഴിയില്ലെന്ന നിലപാടാണ് അദ്ദേഹത്തിനുള്ളതെന്നറിയുന്നു.
https://www.facebook.com/Malayalivartha























