നടന്നുപോകുമ്പോള്‍ പിന്നാലെ വന്ന് അപമാനിച്ച ശേഷം ലോറിയില്‍ കടന്ന യുവാവിനെ, യുവതി ചെയ്സ് ചെയ്ത് പിടികൂടി ചിത്രം പകര്‍ത്തി പോലീസിന് കൈമാറി, പ്രതി ഞൊടിയിടയില്‍ കുടുങ്ങി

ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് ഇന്നലെ വൈകുന്നേരത്ത് തന്നെ അപമാനിക്കാന്‍ ശ്രമിച്ച ആളെ സാഹസികമായി പിന്തുടര്‍ന്ന് ചിത്രം പകര്‍ത്തി പോലീസിന് യുവതി കൈമാറി. ഫോട്ടോയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ തൃശൂര്‍ കൊടകര സ്വദേശിയായ 27-കാരന്‍ ഷനാസ് വലയിലായി. ചേര്‍ത്തല പോലീസിന്റെ പിടിയിലായത്.
യുവതി ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപത്തെ റോഡിലൂടെ നടന്ന് പോവുകയായിരുന്നു. അപ്പോഴാണ് ഷനാസ് പിന്നാലെ ചെന്ന് അപമാനിക്കാന്‍ ശ്രമിച്ചത്. അതിനു ശേഷം പ്രതി ലോറിയില്‍ കയറി ആലപ്പുഴ ഭാഗത്തേക്ക് പോയി. യുവതിയാകട്ടെ പിന്നാലെ വന്ന കാര്‍ യാത്രികരോട് വിവരം പറഞ്ഞു, തുടര്‍ന്ന് ഇതേ കാറില്‍ യുവതി ലോറിയെ പിന്തുടര്‍ന്നു.
എക്സ്റേ കവലയിലെ സിഗ്നലില്‍ എത്തിയപ്പോള്‍ യുവതി ലോറിയുടെ ഫോട്ടോ എടുത്ത് ഇതുള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മറ്റു സ്റ്റേഷനുകളിലേക്ക് ചേര്‍ത്തല പൊലീസ് നല്‍കിയ സന്ദേശത്തെ തുടര്‍ന്നു കണിച്ചുകുളങ്ങരയ്ക്കു സമീപം മാരാരിക്കുളത്ത് പൊലീസ് ലോറി തടഞ്ഞ് യുവാവിനെ പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha























