മുങ്ങി താഴുന്നതിനിടയിൽ സഹായത്തിനായി നിലവിളിച്ചു; ആരും സഹായിച്ചില്ലെന്ന് പരാതി; എക്‌സൈസിനെ കണ്ട് ഭയന്നോടിയ യുവാവിന് ദാരുണാന്ത്യം

എക്‌സൈസിനെ കണ്ട് ഭയന്നോടിയ യുവാവിന് ദാരുണാന്ത്യം . തൃശൂര്‍ കിഴുപ്പിള്ളിക്കരയിലാണ് എക്സൈസുകാരെ കണ്ട് ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു. തൃപ്രയാര്‍ സ്വദേശിയായ ഇരുപതുകാരന്‍ അക്ഷയ് ആണ് മുങ്ങിമരിച്ചത്.എക്‌സൈസിനെ കണ്ട് തിരിഞ്ഞു ഓടുന്ന സമയം പുഴയില്‍ വീണ് മരിക്കുകയായിരുന്നു. എന്നാൽ ഈ സംഭവത്തെ സമീപത്തെ വീട്ടുടമ മൊബൈലില്‍ രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നുവെന്ന ആരോപണം ഉയരുകയാണ്. മരിക്കുന്നതിന് തൊട്ടു മുമ്പെടുത്ത വീഡിയോയില്‍ യുവാവ് സഹായം തേടുന്നതിന്റെ ദൃശ്യങ്ങളടക്കം കാണാൻ കഴിയുന്നുണ്ട്. നീന്താന്‍ കഴിയാത്ത യുവാവ് സഹായം തേടിയപ്പോള്‍ അയല്‍വാസി നിഷേധിക്കുകയുണ്ടായി. ഇത്തരത്തിൽ ഒരു വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മുനയം ബണ്ടിന് സമീപത്തിരുന്ന യുവാക്കള്‍ കഞ്ചാവ് വലിക്കുന്നതായി എക്‌സൈസ് സംഘത്തിന് വിവരം കിട്ടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ ഇക്കാര്യം പരിശോധിക്കാന്‍ വരികയുണ്ടായി.
ആ സമയം യുവാക്കള്‍ ഇറങ്ങിയോടുകയും ചിതറി ഓടിയ ഇവരില്‍ ചിലര്‍ പുഴയിലേക്ക് ചാടുകയുമായിരുന്നു. എന്നാൽ അക്ഷയിന് മുടന്തുണ്ടായിരുന്നതിനാല്‍ നീന്തി രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എന്നാൽ ഈ ദൃശ്യങ്ങൾ ഈ സമയം അയല്‍വാസി മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. മുങ്ങിമരിക്കാന്‍ തുടങ്ങിയ അക്ഷയ് വിളിച്ചിട്ടും അയല്‍വാസി രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയില്ല എന്ന പ്രസക്തമായ ആരോണം ഉയരുന്നു . യുവാക്കള്‍ പുഴയിലേക്ക് ചാടിയതായി കണ്ടതോടെ എക്‌സൈസ് സംഘം മടങ്ങുകയും ചെയ്യുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് പുഴയില്‍ വീണ യുവാവിന്റെ മൃതദേഹം പിന്നീട് ഞായറാഴ്ച ഉച്ചയോടെ പോലീസ് കണ്ടെത്തുകയും ചെയ്തു . തൃപ്രയാര്‍ സ്വദേശി അക്ഷയ് ആണ് ദാരുണാന്ത്യം സംഭവിച്ചത് . അതേസമയം യുവാവിനെ രക്ഷിക്കാതെ നോക്കി നിന്നു എന്നാരോപിച്ച് പ്രദേശവാസിയുടെ വീടും കൃഷിയിടവും ഒരു സംഘം യുവാക്കൾ ചേർന്ന് ആക്രമിച്ചതായി വിവരങ്ങൾ പുറത്ത് വരുന്നു . ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ധരും ഏറെ നേരം തിരഞ്ഞെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല.
പിന്നീട്, പുഴയില്‍ പൊന്തിവന്നപ്പോഴായിരുന്നു മൃതദേഹം കരയ്ക്കടുപ്പിക്കാൻ സാധിച്ചത്. അതേസമയം, ചിതറിയോടിയ യുവാക്കളെ കണ്ടിട്ടില്ലെന്നാണ് എക്സൈസ് നൽകുന്ന വിശദീകരണം. നാട്ടുകാര്‍ ഫോണില്‍ വിളിച്ചപ്രകാരമാണ് സ്ഥലത്ത് എത്തിയതെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുകയുണ്ടായി . അസ്വാഭാവിക മരണത്തിന് അന്തിക്കാട് പൊലീസ് കേസെടുത്തു. അതേ സമയം മുങ്ങിത്താഴുന്നതിനിടെ അക്ഷയ് സഹായം അഭ്യർത്ഥിക്കുന്ന തരത്തിലുളള വീഡിയോ ദൃശ്യനാണ് ഉയപ്പോൾ പുറതത്ത് വരികയാണ്/. പുഴയിൽ മുങ്ങി താഴുമ്പോഴും നീന്തികയറാൻ കഴിയാതെ ഉച്ചത്തിൽ സഹായിക്കണേ എന്ന് അഭ്യർത്ഥിച്ചുള്ള നിലവിളിച്ചിട്ടും ആ വീഡിയോ പകർത്തിയവർ രക്ഷിക്കാൻ തയ്യറായില്ല എന്ന പരാതി ഉയരുന്നു. യുവാവിനെ രക്ഷിക്കാൻ എക്‌സൈസ് സംഘം ശ്രമിച്ചില്ലെന്നും നാട്ടുകാർ പറയുന്നു. ലിന് അസുഖമുള്ളതിനാൽ അക്ഷയ് പ്രയാസപ്പെട്ടാണ് ഓടിയതെന്നു സുഹൃത്തുക്കൾ പറയുന്നു. അക്ഷയ് എങ്ങിനെ പുഴയിൽ വീണു എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. യുവാവിനെ രക്ഷിക്കാൻ എക്‌സൈസ് സംഘവും ശ്രമിച്ചില്ലെന്നാരോപിച്ച് പ്രദേശത്തു സംഘർഷാവസ്ഥയുമുണ്ടായി. എക്‌സൈസ് സംഘം മടങ്ങിയശേഷം അക്ഷയിന്റെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്നാണ് പുഴയിൽ തിരച്ചിലാരംഭിച്ചത്. നാട്ടികയിൽ നിന്ന് അഗ്‌നിരക്ഷാ സേന എത്തിയെങ്കിലും മുങ്ങിത്തപ്പാനുള്ള ഉപകരണങ്ങൾ ഇല്ലാതിരുന്നത് തിരച്ചിൽ വൈകിച്ചു. ഒടുവിൽ തൃശൂരിൽ നിന്നു മുങ്ങൽ വിദഗ്ദ്ധർ എത്തിയാണ് പരിശോധന നടത്തിയത്. മണിക്കൂറുകൾക്കു ശേഷം ഓക്‌സിജൻ സിലിണ്ടറുകൾ കാലിയായതോടെ അവരും മടങ്ങി. നാട്ടുകാരും മറ്റും തിരച്ചിൽ തുടർന്നു.
https://www.facebook.com/Malayalivartha























