Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഈ വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ വന്‍ അട്ടിമറി നടക്കുന്നതായി റിപ്പോര്‍ട്ട്, ഇതിനായി 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി കരട് പട്ടിക ജനുവരി 20നകം പ്രസിദ്ധീകരിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു

06 JANUARY 2020 03:14 PM IST
മലയാളി വാര്‍ത്ത

ഈ വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ വന്‍ അട്ടിമറി നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി കരട് പട്ടിക ജനുവരി 20നകം പ്രസിദ്ധീകരിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഇതോടെ ഒന്നോ അതിലധികമോ പ്രാവശ്യം തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്ത ലക്ഷങ്ങള്‍ക്ക് വോട്ട് ചെയ്യാനാകാത്ത സ്ഥിതിയാകും. 2016ലെ അസംബ്ലി തെരഞ്ഞെടുപ്പിലും 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും വോട്ടു ചെയ്ത നവാഗതരുള്‍പ്പെടെ വലിയൊരു വിഭാഗമായിരിക്കും പട്ടികയ്ക്ക് പുറത്താകുക. ഇതിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

2016ല്‍ അഞ്ചു ലക്ഷത്തോളം പേരാണ് വോട്ടര്‍ പട്ടികയില്‍ വര്‍ധിച്ചത്. 2019ലെ പട്ടികയില്‍ 17 ലക്ഷത്തോളം പേര്‍ അധികമായി വര്‍ദ്ധിച്ചു. മരിച്ചവരെയും താമസം മാറിപ്പോയവരെയും മറ്റും ഒഴിവാക്കിയാണ് ഈ വര്‍ധന. ഇപ്പോള്‍ വോട്ടര്‍പട്ടികയില്‍ പേരുള്ള ലക്ഷങ്ങള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ രണ്ടാമതും അപേക്ഷ നല്‍കി, രേഖകളുമായി ഹിയറിംഗിന് ഹാജരായി കാത്തിരിക്കേണ്ടിവരും. 2020 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അവസരമുള്ളതിനാല്‍ തിരക്ക് കൂടാനുള്ള എല്ലാ സാധ്യതയുണ്ട്. തൊട്ടു മുമ്പു നടന്ന പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക അംഗീകരിച്ച് കരട് പ്രസിദ്ധീകരിച്ച് പുതുതായി 18 വയസ്സ് പൂര്‍ത്തീയാവുന്നവരെ ഉള്‍പ്പെടുത്തിയാല്‍ തീരാവുന്ന പ്രശ്‌നമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയനിലപാടോടെ സങ്കീര്‍ണമാകുന്നത്.

കഴിഞ്ഞ നാല് വര്‍ഷമായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കരടായി ഉപയോഗിച്ചത് 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയാണെന്ന വിചിത്രവാദമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നത്. അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും 2019 ജനുവരിയിലെ വോട്ടര്‍പട്ടികയാണ് ഉപയോഗിച്ചത്. ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ച ദിവസം വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും അവസരം ലഭിച്ചിരുന്നു. അങ്ങനെയാണ് കോന്നിയില്‍ 3251ഉം മഞ്ചേശ്വരത്ത് 2693ഉം എറണാകുളത്ത് 2905ഉം അരൂരില്‍ 1962ഉം വട്ടിയൂര്‍കാവില്‍ 1969ഉം പുതിയ വോട്ടര്‍മാര്‍ക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാനായത്.

ശനിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്, 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ഹൗസ് വേരിഫിക്കേഷനില്‍ കുറ്റമറ്റതാക്കി 2015ല്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക കരടായി ഇത്തവണത്തെ തദ്ദേശതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നെന്നാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോര്‍പട്ടികയിലുള്ളതിനേക്കാള്‍ 1616441 പേരാണ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയിലുള്ളത്. അവരെല്ലാം പുതുതായി അപേക്ഷിക്കേണ്ടിവരും. ഇത് ദുരിതം ഇരട്ടിയാകും. ഈമാസം 16നും 17നുമായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ വിളിച്ചുകൂട്ടി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യും. അന്ന് പ്രശ്‌നം വിവാദമാകാനാണ് സാധ്യത.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (15 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (32 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (55 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (10 hours ago)

Malayali Vartha Recommends