Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

തലസ്ഥാനത്തെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്... വർഷങ്ങൾ നീണ്ട പ്രണയം കൊണ്ടെത്തിച്ചത് അരുംകൊലയിലേക്ക്... യുവതിയെ കഴുത്തറുത്ത ശേഷം നോക്കി നിന്ന് മരണം ഉറപ്പിച്ചു പിന്നാലെ യുവാവിന്റെ ആത്മഹത്യ; കാരക്കോണത്ത് സംഭവിച്ചത് അതിക്രൂരമായ കൊലപാതകം

06 JANUARY 2020 03:21 PM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് . തിരുവനന്തപുരം കാരക്കോണത്ത് യുവതിയെ കാമുകന്‍ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം ആതമഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു. കാറക്കോണം സ്വദേശി അഷിത(22) ആണ് കൊല്ലപ്പെട്ടത്. അഷിതയുടെ ആൺസുഹൃത്ത് അനുവാണ് കൊല നടത്തിയത്. അഷിതയെ കൊലപ്പെടുത്തിയ ശേഷം കഴുത്തിൽ മുറിവേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ച അനുവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവും മരണത്തിന് കീഴടങ്ങകയായിരുന്നു. കോളജ് വിദ്യാർഥിയായ അഷിതയും അനുവും തമ്മിൽ പ്രണയത്തിലായിരുന്നു. ഇന്ന് രാവിലെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി അഷിതയെ കടന്നുപിടിച്ച് കഴുത്തറുക്കുകയായിരുന്നു. സംഭവം നടക്കുേമ്പാൾ പെൺകുട്ടിയുടെ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അഷിതയെയും ആത്മഹത്യക്ക് ശ്രമിച്ച അനുവിനെയും നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അഷിതയെ രക്ഷപ്പെടുത്താനായില്ല. കൊലപതകത്തിന് പിന്നിൽ പ്രണയപകയെന്നാണ് പ്രാഥമിക നിഗമനം. പ്രണയത്തിന്റെ മറ്റൊരു മുഖമാണിത്. ഇഷ്ടപ്പെട്ടവരെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ അവരെ മറ്റുള്ളവർക്കും വിട്ടുകൊടുക്കാതെ മരണത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്ന ക്രൂരത. സ്‌നേഹത്തിന്റെ പേരില്‍ കത്തിച്ചും വെട്ടിയും കുത്തിയും കൊല ചെയ്യുന്നതാണ് കേരളത്തിലിപ്പോള്‍ നിത്യസംഭവമായി മാറിയിരിക്കുന്നത്.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ തൃശൂരില്‍ ബിടെക് വിദ്യാര്‍ത്ഥിനിയായ നീതുവിനെ യുവാവ് വീട്ടില്‍ കയറി കഴുത്തിലും വയറിലും കുത്തിയശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊന്ന സംഭവം കൂടിയാകുമ്പോള്‍ അടുത്തകാലത്തായി ഇത്തരത്തില്‍ ദാരുണമായി കൊല്ലപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം ഏഴായി. അതിനും പിന്നോട്ട് പോയാല്‍ കൂടുതല്‍ നടുങ്ങും. ഒന്നിനു പിറകെ ഒന്ന് എന്ന കണക്കിലാണ് പ്രണയത്തിന്റെ പേരില്‍ ഉണ്ടാകുന്ന വൈരാഗ്യം പെണ്‍കുട്ടികളുടെ ജീവനെടുക്കുന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ തിരുവല്ലയില്‍ നടുറോഡില്‍ വച്ച് കവിത എന്ന പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്ന സംഭവം നടന്ന് 13 ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് തൃശൂരിലും സമാനമായ കൊല നടന്നതെന്നതാണ് നടുക്കുന്നത്. മാര്‍ച്ച് പതിമൂന്നാം തീയതി രാവിലെയാണ് തിരുവല്ല റെയില്‍വേ സ്‌റ്റേഷനു സമീപത്തുവച്ച് കവിതയെ കുമ്പനാട് സ്വദേശിയായ അജിന്‍ റെജി മാത്യൂസ് എന്നയാള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുന്നത്. തിരുവല്ലയിലെ സ്വകാര്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ റേഡിയോളജി കോഴ്‌സ് പഠിച്ചുകൊണ്ടിരുന്ന കവിത ക്ലാസ്സിലേക്കു പോകും വഴിയാണ് അജിന്‍ ആക്രമിച്ചത്. വഴിയരികില്‍ തടഞ്ഞു നിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം, ആളുകള്‍ക്ക് കാര്യം മനസ്സിലാകുന്നതിനു മുന്നേ തന്നെ തലവഴി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ആദ്യം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പിന്നീട് എറണാകുളം മെഡിക്കല്‍ സെന്ററിലും എത്തിച്ച പെണ്‍കുട്ടി ഒമ്പതു ദിവസത്തോളമാണ് ഗുരുതരാവസ്ഥയില്‍ മരണത്തോട് മല്ലിട്ടു കഴിഞ്ഞത്. ഒടുവില്‍ മാര്‍ച്ച് 20 ന് വൈകീട്ട് ആറു മണിയോടെ മരണത്തിനു കീഴടങ്ങി.

പ്ലസ് ടു പഠനകാലത്ത് തങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നുവെന്നും പിന്നീട് പെണ്‍കുട്ടി ആ ബന്ധത്തില്‍ നിന്നും പിന്മാറിയതാണ് കൊലയ്ക്കു കാരണമെന്നുമാണ് പ്രതി പറയുന്നത്. സാധാരണ കുടുംബത്തില്‍പ്പെട്ട കവിത പഠനത്തിന് മുന്‍ഗണന കൊടുത്ത് ഒരു ജോലി ലക്ഷ്യം വച്ച് ജീവിക്കുകയായിരുന്നു. മാതാപിതാക്കളെ സംരക്ഷിക്കുകയായിരുന്നു അവള്‍ക്ക് പ്രധാനം. എന്നാല്‍ അതൊന്നും മനസിലാക്കാതെ അവളെ ഏറ്റവും ക്രൂരമായി ഇല്ലാതാക്കുകയാണ് പ്രതി ചെയ്തത്. തിരുവല്ലയിലെ പെണ്‍കുട്ടിയോട് ഏറെ സാമ്യമാണ് തൃശൂരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്കും. അമ്മ നേരത്തെ മരിച്ചു പോയ, അച്ഛന്‍ ഉപേക്ഷിച്ചു പോയ നീതു അമ്മുമ്മയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. ബിടെക് പൂര്‍ത്തിയാക്കി ഒരു നല്ല ജോലി സമ്പാദിച്ച് ജീവിതത്തില്‍ മുന്നേറാന്‍ ആഗ്രഹിച്ചിരുന്നവള്‍. പ്രതിയായ നിധീഷുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണെന്നും പറയുന്നുണ്ട്. എന്നാല്‍ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതോടെ നിധീഷ് പെണ്‍കുട്ടിയെ കൊല്ലുകയായിരുന്നു. തിരുവല്ലയിലെയും തൃശൂരിലെയും പ്രതികളായ അജിനും നിധീഷും പെട്ടെന്നുണ്ടായ വൈകാരികക്ഷോഭത്തില്‍ കൊല നടത്തുകയായിരുന്നില്ല. കൊല്ലണമെന്ന്, അതും ഏറ്റവും ക്രൂരമായി തന്നെ കൊല്ലണമെന്നു തീരുമാനിച്ച് ഉറപ്പിച്ച് അതിനുവേണ്ട ഒരുക്കങ്ങള്‍ നടത്തി തന്നെയാണ് രണ്ടു പെണ്‍കുട്ടികളെയും കൊന്നത്. അജിന്‍ കവിതയെ കാത്തു നിന്നത് പെട്രോള്‍ നിറച്ച കുപ്പിയും കത്തിയും കയറുമൊക്കെയായിട്ടാണ്. രക്ഷപ്പെടരുത് എന്ന് ഉറപ്പിക്കാനാണ് ആദ്യം കത്തികൊണ്ട് കുത്തിയത്. പിന്നീടാണ് തലവഴി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുന്നത്. ഏതുരീതിയിലാണെങ്കിലും മരണം ഉറപ്പുവരുത്തണമെന്ന ലക്ഷ്യത്തോടെ. തൃശൂരിലെ കൊലയാളിയും തീരുമാനിച്ച് ഉറപ്പിച്ചിരുന്നത് നീതുവിന്റെ മരണം തന്നെയായിരുന്നു. കത്തികൊണ്ട് ആദ്യം കഴുത്തിലും പിന്നെ വയറിലും കുത്തിയശേഷമാണ് ദേഹം മുഴുവന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ആസൂത്രിതമായ കൊലപാതകങ്ങള്‍.

മേല്‍പ്പറഞ്ഞ രണ്ടു സംഭവങ്ങളോടും സമാനമായൊരു അരുംകൊല തന്നെയാണ് 2017 ഫെബ്രുവരി ഒന്നിന് കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കഷന്‍ ക്ലാസ് മുറിയില്‍ 21കാരിയെ ചുട്ടുകൊന്നതും. നാലാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥി ലക്ഷ്മിയായിരുന്നു ആ ദാരുണ സംഭവത്തിലെ ഇര. പ്രണയപരാജയത്തില്‍ ക്ഷുഭിതനായ ആദര്‍ശ് എന്ന 25 കാരന് ചെയ്ത ക്രൂരത. അതേ സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന ആദര്‍ശ് ലക്ഷ്മി തന്റെ പ്രണയം നിരസിച്ചതിന്റെ വാശിയിലാണ് ക്ലാസ് മുറിയിലേക്ക് പെട്രോളുമായി കടന്നെത്തിയത്. പെട്രോള്‍ ലക്ഷ്മിയുടെ ശരീരത്തിലേക്ക് ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. ആദര്‍ശും പിന്നീട് തന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. മൂന്നു കേസുകളിലും തന്റെ വൈരാഗ്യം തീര്‍ത്തശേഷം സ്വയം ഇല്ലാതാകാന്‍ കൂടി മൂന്നു ആണുങ്ങളും തീരുമാനിച്ചിരുന്നതാണ്. തിരുവല്ലയില്‍ അജിനും പെണ്‍കുട്ടിയെ കൊന്നശേഷം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു, തൃശൂരില്‍ നിധീഷിനും അതേ ചിന്തയായിരുന്നു. പക്ഷേ, രണ്ടുപേര്‍ക്കും അതിനായില്ല. ഗാന്ധിനഗറിലെ സംഭവത്തില്‍ മാത്രം കൊലയാളിയായ ആദര്‍ശിന് സ്വയം ജീവനൊടുക്കാന്‍ പറ്റി. 2017 ല്‍ പത്തനംതിട്ടയില്‍ നടന്ന കൊലയും ഇതേ കാരണത്താല്‍ തന്നെ, കൊല ചെയ്ത രീതിയും ഒന്നു തന്നെ. പ്രണയം നിരസിച്ചു എന്ന 'കുറ്റം' തന്നെയായിരുന്നു കടമനിട്ട സ്വദേശി 17 കാരിയും ചെയ്തത്. അതിന്റെ ശിക്ഷയായിട്ടായിരുന്നു സ്വന്തം വീടിനുള്ളില്‍ വെന്തുരുകി വീഴേണ്ടി വന്നത്. 2017 ജൂലൈ 14 ന് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ കയറിയാണ് പ്രതി പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. എട്ടുദിവസങ്ങള്‍ വേദന തിന്ന് മരണത്തോട് മല്ലടിച്ചിട്ട് ജൂലൈ 22 ന് ആ പെണ്‍കുട്ടിയും പോയി.

പ്രണയം നിരസിച്ചതിന്റെ പേരില്‍ അല്ലെങ്കിലും തൃശൂര്‍ ചെങ്ങാലൂരില്‍ ജീതു എന്ന യുവതിയും ആള്‍ക്കൂട്ടത്തിനു നടുവില്‍ വച്ചാണ് തീ കൊളുത്തപ്പെട്ടത്. പ്രതി ഭര്‍ത്താവും. മറ്റൊരാളുമായി സൗഹൃദം ഉണ്ടെന്നാരോപിച്ചായിരുന്നു ഭര്‍ത്താവായ വിരാജ് ജീതുവിനെ പെട്രോള്‍ ഒഴിച്ചു കത്തിച്ചത്. ജീവിക്കാന്‍ അര്‍ഹതിയില്ലെന്നു കുറ്റം വിധിച്ചിട്ടായിരുന്നു പഞ്ചായത്തംഗം ഉള്‍പ്പെടെ നാട്ടുകാര്‍ക്കിടയില്‍ വച്ച് വിരാജ് അങ്ങനെയൊരു ക്രൂരത ചെയ്തത്. കുടുംബശ്രീയുടെ കണക്കുകള്‍ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു ഓട്ടോയില്‍ വന്നിറങ്ങിയ വിരാജ് ജീതുവിനെ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നത്. ചുറ്റും ആളുകള്‍ ഉണ്ടായിട്ടുപോലും ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എല്ലാവരുടെയും മുന്നില്‍ കിടന്ന് ആ പെണ്‍കുട്ടി വെന്തുമരിച്ചു. കത്തിച്ചു മാത്രമല്ല, കുത്തിയും കൊന്നു തള്ളിയിട്ടുണ്ട് പെണ്‍കുട്ടികളെ ഇതുപോലെ. പ്രണയം നിരസിച്ചത് തന്നെ മുഖ്യകാരണം. 2018 സെപ്തംബറില്‍ തിരൂരില്‍ 15 വയസ് മാത്രമുള്ള പെണ്‍കുട്ടിയെയാണ് ബംഗാള്‍ സ്വദേശിയായ യുവാവ് വീട്ടില്‍ കടന്നു ചെന്ന് കുത്തി കൊലപ്പെടുത്തിയത്. പെണ്‍കുട്ടി തന്റെ പ്രണയം നിരസിച്ചതാണ് കാരണമെന്നു പ്രതിയുടെ കുറ്റസമ്മതം. കാസറഗോഡ് സുള്ളിയില്‍ പ്രണയം നിരസിച്ചെന്ന പേരില്‍ പെണ്‍കുട്ടിക്ക് ജീവന്‍ പോയത് കോളേജില്‍ വച്ചായിരുന്നു. 2018 ഫെബ്രവരിയിലായിരുന്നു ആ സംഭവം. കാമ്പസില്‍ കടന്നു ചെന്നു നടത്തിയ കൊല. മരണത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു പോന്നവരുമുണ്ട്. അവര്‍ക്കും മരണശിക്ഷ വിധിക്കാന്‍ കാരണം പ്രണയം തന്നെ. തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ അമ്പിളിയെ വെട്ടി വീഴ്ത്തിയത് 2017 മാര്‍ച്ചില്‍ ആയിരുന്നു. കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയാണ് അമ്പിളിയെ പ്രതിയായ അമല്‍ വാക്കത്തി കൊണ്ട് വെട്ടുന്നത്.

പ്രദേശവാസികളാണ് പ്രതിയും പെണ്‍കുട്ടിയും. വീട്ടിലേക്കുള്ള വഴിയില്‍ കാത്തു നിന്നാണ് അമല്‍ അമ്പിളിയെ വെട്ടി വീഴ്ത്തിയത്. പിന്നാലെ നടന്ന് ശല്യപ്പെടുത്തിയതിന് പൊലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമായിരുന്നു അമല്‍ ചെയ്തത്. കൊച്ചി കലൂരില്‍ കോതമംഗലം സ്വദേശിയായ പെണ്‍കുട്ടക്കു നേരെ യുവാവ് പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് കൊലപാതകശ്രമം നടത്തിയത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലായിരുന്നു. കലൂരിലും ഉദയംപേരൂരിലും വെട്ടി വീഴ്ത്തുകയായിരുന്നെങ്കില്‍ തൃശൂര്‍ മാളയില്‍ നടന്നത് പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ മുഖം ബ്ലേഡുകൊണ്ട് കീറിമുറിക്കുകയായിരുന്നു. അതിലും ക്രൂരവും നടക്കുന്നതുമായ സംഭവമാണ് തൃശൂര്‍ പുന്നയൂര്‍കുളത്ത് നടന്നത്. പ്രണയം നിരസിച്ച പെണ്‍കുട്ടിയെ അടക്കം വീട്ടില്‍ പൂട്ടിയിട്ട് വീടിനു തീവയ്ക്കുകയായിരുന്നു. കുന്നംകുളത്താകട്ടെ പ്രണയം നിരസിച്ച പെണ്‍കുട്ടി നടന്നു പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി കുത്തി വീഴ്ത്തുകയായിരുന്നു. ഈ പെണ്‍കുട്ടികളൊക്കെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവരാണ്. കാരണം, പ്രതികളെല്ലാം തന്നെ നടത്തിയ കുറ്റസമ്മതങ്ങളില്‍ പറയുന്നത് കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ ചെയ്തതാണെന്നാണ്. ഇനിയുമുണ്ട് പെണ്‍കുട്ടിള്‍ക്കെതിരേയുള്ള അക്രമണത്തിന്റെ വിവരങ്ങള്‍. അതില്‍ കൊല്ലണമെന്ന ഉദ്ദേശമില്ലാതെ ക്രൂരമായി മര്‍ദ്ദിച്ച കേസുകളുമുണ്ട്. പ്രണയം പ്രതികാരമായി തീര്‍ന്നതിന്റെ ഇരകള്‍ ഇനിയുമുണ്ടെന്നതില്‍ സംശയമില്ല. ജീവന്‍ നഷ്ടപ്പെട്ടവര്‍ മാത്രമല്ല, മരിച്ച് ജീവിക്കുന്നുമുണ്ട് പലരും. 2005 ല്‍ ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റില്‍ പുസ്തകം വാങ്ങാന്‍ പോയ ലക്ഷ്മിയെന്ന പെണ്‍കുട്ടി പ്രണയ പ്രതികാരത്തിന്റെ ഇരയായി ഇന്നും നമ്മുടെ മുന്നിലുണ്ട്. ആസിഡ് വീണ് പൊള്ളിക്കരിഞ്ഞ മുഖവുമായി. ലക്ഷ്മിക്കു പിന്നാലെ എത്രയെത്ര ലക്ഷ്മിമാര്‍ വീണ്ടും. സേലത്ത് വിവാഹാഭ്യര്‍ത്ഥ നിരസിച്ചെന്ന പേരില്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് സ്വാതി എന്ന പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയിട്ടും അധികമായിട്ടില്ല. ഇന്ത്യയിലൊട്ടാകെ പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ വേട്ടയാടപ്പെടുകയാണ്. അതും പ്രണയത്തിന്റെ പേരില്‍. ഇപ്പോഴിതാ കേരളത്തിലും ഇരകളുടെ എണ്ണം കൂടി വരുന്നു. സ്വന്തം വീട്ടില്‍ വച്ച്, പൊതുവിടങ്ങളില്‍ വച്ച്, നടു റോഡുകളില്‍ വച്ച്, ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ വച്ച്, കാമ്പസിനുള്ളില്‍വച്ച്, ക്ലാസ് മുറിയില്‍ വച്ച്; ഒരിടവും തങ്ങള്‍ക്ക് സുരക്ഷിതമല്ലെന്ന പോലെ പെണ്‍കുട്ടികള്‍ ചുട്ടെരിക്കപ്പെടുകയും വെട്ടിയറക്കപ്പെടുകയുമാണ്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (15 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (32 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (55 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (10 hours ago)

Malayali Vartha Recommends