തദ്ദേശ തെരഞ്ഞടുപ്പിന് കോടി - വാരൽ തുടങ്ങി; സർക്കാർ പദധതികൾക്ക് മണ്ണെടുക്കുന്നതിന് വ്യവസ്ഥകളിൽ ഇളവുചെയ്യാനുള്ള സർക്കാർ തീരുമാനം കുത്തകകളെ ലഷ്യമിട്ടാണെന്ന് സൂചന; കേരളത്തിലെ കുന്നുകളൊക്കെ വാ പിളർന്ന് നിൽക്കും

സർക്കാർ പദധതികൾക്ക് മണ്ണെടുക്കുന്നതിന് വ്യവസ്ഥകളിൽ ഇളവുചെയ്യാനുള്ള സർക്കാർ തീരുമാനം കുത്തകകളെ ലഷ്യമിട്ടാണെന്ന് സൂചന. ഒക്ടോബറിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെക്കുള്ള തെരഞ്ഞടുപ്പ് ഫണ്ടാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോപണമുണ്ട്. സർക്കാർ പദ്ധതികൾക്ക് വേണ്ടിയാണ് മണ്ണിന് ഇളവു നൽകിയതെങ്കിലും സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഒട്ടുമിക്ക സർക്കാർ പദ്ധതികളുടെയും നിർവഹണ ഏജൻസി സ്വകാര്യ കമ്പനികളാണ്.
കേരള മൈനർ - മിനറൽ കൺസഷൻ ചട്ടത്തിലാണ് സർക്കാർ ഭേദഗതി കൊണ്ടു വന്നത്. ദേശീയപാതാ വികസനം, റോഡ് നിർമ്മാണം, റയിൽപ്പാത വികസനം എത്തിവക്ക് വേണ്ടിയാണ് മണ്ണ് നിയമത്തിൽ ദേഭഗതി കൊണ്ടു വന്നത്. മണ്ണ് എടുക്കുമ്പോൾ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ഭേദഗതിയിൽ പറഞ്ഞിട്ടുണ്ടെങ്കിലും സ്വകാര്യ ഏജൻസികൾക്ക് അതിന് കഴിയുമെന്ന് തോന്നുന്നില്ല. മലയും കുന്നും തുരന്നാണ് മണ്ണെടുക്കുന്നത്. സ്വകാര്യ ഏജൻസികൾ മണ്ണ് എടുക്കുമ്പോൾ അത് നിയന്ത്രിത അളവിലാണേ എന്ന് പരിശോധിക്കാനുള്ള ഒരു സംവിധാനവും നിലവിലില്ല. കുന്നിടിച്ച് എടുക്കുന്ന മണ്ണ് സർക്കാർ പദ്ധതികൾക്കാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനവും നിലവിലില്ല. കാരണം മണ്ണെടുക്കുന്ന സ്ഥലങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ സന്നിഹിതരായിരിക്കുകയില്ല. ഇനി ഉണ്ടെങ്കിൽ തന്നെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ സ്വകശ്യ ഏജൻസികളുമായി ഒത്തു കളിക്കാനാണ് സാധ്യത.
കുന്നും മലയും ഇടിച്ച് വികസനം നടപ്പിലാക്കുന്നതിനെ മുമ്പ് ഇടതുമുന്നണി എതിരായിരുന്നു. അങ്ങനെയാണ് പരിസ്ഥിതി വാദം കേരളത്തിൽ സജീവമായത്. ഇടതുമുന്നണി സംരംഭമായ ശാസ്ത്രസാഹിത്യ പരീഷത്താണ് പരിസ്ഥിതിവാദത്തിന് വിത്തും വളവും നൽകിയത്. പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയരുതെന്ന പ്രഖ്യാപിത വാഗ്ദാനം ഇടതു മുന്നണി മറന്ന മട്ടാണ്. പരിഷത്തും താരതമ്യേന നിശബ്ദമായി.
ദേശീയപാതാ വികസനത്തിന് വേണ്ടിയാണ് സർക്കാർ മണ്ണെടുക്കുന്നത്. ദേശീയപാതാ വികസനം പൂർത്തിയാകുന്നതോടെ കേരളത്തിലെ കുന്നുകളൊക്കെ വാ പിളർന്ന് നിൽക്കും. ഇതാണ് അവസ്ഥയെങ്കിലും ഇടതു മുന്നണിയും സർക്കാരും അതൊന്നും കണ്ടതായി പോലും നടിക്കുന്നില്ല.
സർക്കാർ പദധതികൾക്ക് വേണ്ടിയാണ് സാധാരണ നിയമത്തിൽ ഇളവ് ആദ്യം അനുവദിക്കുന്നത്.പിന്നീട് അത് സ്വകാര്യ ഏജൻസികൾക്ക് കൂടി ബാധകമാക്കും. സർക്കാർ പദ്ധതികൾക്ക് നൽകുന്ന ഇളവിൽ സ്വകാര്യ ഏജൻസികളെ കൂടി ഉൾപ്പെടുത്തുന്നത് ഒരു പ്രത്യേക കേസായിട്ടായിരിക്കും. എന്നാൽ വൈകാതെ ഇത് എല്ലാവർക്കും ബാധകമാക്കാറാണ് പതിവ്. അതിലൂടെ മറിയുന്നത് കോടി കളാണ്. വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി തെക്കൻ ജില്ലകളിൽ ക്വാറികൾക്ക് അനുമതി നൽകിയിട്ട് അധികനാൾ ആയിട്ടില്ല.
https://www.facebook.com/Malayalivartha























