യുവതിയെ കാമുകൻ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു; ആത്മഹത്യാശ്രമം നടത്തിയ കാമുകനും മരിച്ചു

പ്രാണയ നൈരാശ്യത്തിന്റെപേരിൽ പല കൊലപാതകങ്ങളും പല രീതിയിലും നടന്നതായുള്ള വാർത്തകൾ നാം കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമൊക്കെയാണ് എന്നാൽ ഇപ്പോൾ വീണ്ടും പുതിയ വാർത്ത വന്നിരിക്കുകയാണ്. യുവതിയെ വീട്ടിക്കയറി കഴുത്തറുത്ത് കൊല്ലുകയും ഒപ്പം ആത്മഹത്യാ ചെയ്യാൻ ശ്രേമിക്കുകയുമുണ്ടായി. ഇപ്പോൾ യുവതിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച കാമുകനും മരിച്ചതയാണ് ലഭ്യമാകുന്ന വിവരം. കാരക്കോണം സ്വദേശി അഷിക(21), കാമുകൻ അനു എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം കാരക്കോണത്ത് ഇന്നു രാവിലെയാണ് സംഭവം നടന്നത്. അയൽവാസികളായ ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നെന്നു നാട്ടുകാർ പറയുകയുണ്ടായി.
ഇന്നു രാവിലെ അഷികയുടെ വീട്ടിൽ എത്തിയ അനു, കതക് അടച്ച ശേഷം അഷികയുടെ കഴുത്ത് അറക്കുകയാണുണ്ടായത്. ഇതിനു ശേഷം സ്വയം കഴുത്തറുക്കുകയും ചെയ്യുകയുണ്ടായി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും കാരക്കോണം ആശുപത്രിയിലേക്കു കൊണ്ടു പോവുകയുണ്ടായി. എന്നാൽ അഷിക ആശുപത്രിയിലെത്തും മുൻപു തന്നെ മരിച്ചു. അതോടൊപ്പം തന്നെ അനു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. കൊലപാതകം നടത്താനുള്ള കാരണം വ്യക്തമല്ല എങ്കിലും സംഭവം നടക്കുമ്പോൾ അഷികയും വല്യമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
https://www.facebook.com/Malayalivartha























