Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത്, സൂപ്പര്‍ഹിറ്റായ ലൂസിഫറില്‍ എന്തുകൊണ്ട് ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും ഒഴിവാക്കി എന്ന ചോദ്യത്തിന് അവര്‍ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ വലിയ ശക്തികളല്ലെന്നും ഇവിടെ ഒരു ഭരണപക്ഷവും പ്രതിപക്ഷവും ശക്തമായുണ്ടെന്നും ഒരു അഭിമുഖത്തില്‍ തുറന്നടിച്ചു

06 JANUARY 2020 04:07 PM IST
മലയാളി വാര്‍ത്ത

പൗരത്വ നിയമഭേദഗതിക്കെതിരെ ജെ.എന്‍.യുവിലും ജാമിയമിലിയ സര്‍വകലാശാലയിലും നടന്ന സരങ്ങള്‍ക്ക് പിന്തുണയുമായി പൃഥ്വിരാജും കുഞ്ചാക്കോ ബോബനും അടക്കമുള്ള യുവതാരങ്ങള്‍ പിന്തുണയുമായി രംഗത്തെത്തിയതോടെ പൃഥ്വിരാജിനെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. താരങ്ങളാരും അവര്‍ക്ക് മറുപടി നല്‍കിയില്ലെങ്കിലും പൃഥ്വിരാജ് പരോക്ഷമായി മറുപടി നല്‍കിയിരിക്കുകയാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത്, സൂപ്പര്‍ഹിറ്റായ ലൂസിഫറില്‍ എന്തുകൊണ്ട് ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും ഒഴിവാക്കി എന്ന ചോദ്യത്തിന് അവര്‍ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ വലിയ ശക്തികളല്ലെന്നും ഇവിടെ ഒരു ഭരണപക്ഷവും പ്രതിപക്ഷവും ശക്തമായുണ്ടെന്നും ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു.

അതേസമയം ഗുജറാത്തിലോ, മഹാരാഷ്ട്രയിലോ, രാജസ്ഥാനിലോ ആണ് ലൂസിഫറിന്റെ കഥ നടന്നതെങ്കില്‍ തീര്‍ച്ചായയും ബി.ജെ.പിയേയും ആര്‍.എസ്.എസിനെയും ഉള്‍പ്പെടുത്തുമായിരുന്നു. ആ ഭൂമികയില്‍ അവര്‍ വലിയ ശക്തികളാണെന്നും താരം പറയുന്നു. കേരളത്തില്‍ തങ്ങള്‍ വലിയ ശക്തികളായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന ബി.ജെ.പി നേതാക്കളുടെ വാദത്തിന് വലിയ തിരിച്ചടിയാണ് പൃഥ്വിരാജിന്റെ വാക്കുകളെന്ന് ഭരണ-പ്രതിപക്ഷനേതാക്കളില്‍ പലരും വിലയിരുത്തുന്നു. അതേസമയം ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളീഗോപിയാണ് മലയാളസിനിമയില്‍ ആദ്യമായി ആര്‍.എസ്.എസിനെ കാണിച്ചത്. അദ്ദേഹം തിരക്കഥയെഴുതി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ഈ അടുത്തകാലത്ത് എന്ന സിനിമയില്‍ നായകനായ ഇന്ദ്രജിത്ത് ഓടുന്നതിനിടെ വഴിയരികില്‍ ശാഖ നടത്തുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കാണിക്കുന്നുണ്ട്. അതിനാല്‍ പൃഥ്വിരാജിന്റെ നിര്‍ദ്ദേശപ്രകാരമാണ് ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും ലൂസിഫറില്‍ നിന്ന് മുരളീഗോപി ഒഴിവാക്കിയതെന്ന് വ്യക്തം.

ജാമിയ മിലിയ പ്രക്ഷോഭത്തിന് പിന്തുണ നല്‍കിയ പൃഥ്വിരാജും പാര്‍വതി തിരോത്തും മറ്റും ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാത്തതെന്തെന്ന് കഴിഞ്ഞ ദിവസം ശോഭാസുരേന്ദ്രന്‍ ചോദിച്ചിരുന്നു. സിനിമാ രംഗത്തെ ലൈംഗിക ചൂഷണം അടക്കമുള്ള കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച് തയ്യാറാക്കിയതാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. ശോഭാസുരേന്ദ്രന്റെ പ്രസ്താവനയോട് താരങ്ങളാരും പ്രതികരിച്ചിട്ടില്ല. സി.എ.എയ്‌ക്കെതിരെ കൊച്ചിയില്‍ റാലി നടത്തിയ താരങ്ങള്‍ രാജ്യദ്രോഹികളാണെന്ന പ്രസ്താവനയുമായി ചില ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. റാലിയില്‍ പങ്കെടുത്ത താരങ്ങളെ, പ്രത്യേകിച്ച് നടിമാരെ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ ഫെയിസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്‍കംടാക്‌സിനെയും എന്‍ഫോഴ്‌സ്‌മെന്റിനെയും ഉപയോഗിച്ച് ഇവര്‍ നികുതി വെട്ടിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നുമായിരുന്നു ഭീഷണി. സന്ദീപിനെ ബി.ജെ.പി സംസ്ഥാന നേതാവ് എം.ടി രമേശ് അടക്കം തള്ളിപ്പറഞ്ഞിരുന്നു.

മലയാളചലച്ചിത്ര പ്രവര്‍ത്തകരും ബി.ജെ.പിയും തമ്മിലുള്ള പോര് അടുത്തകാലത്തായി വര്‍ദ്ധിച്ചുവരുകയാണ്. തങ്ങളെ എതിര്‍ക്കുന്നവരെ ബി.ജെ.പി നേതാക്കള്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും മോശമായി പ്രതികരിക്കുകയുമാണ് പതിവ്. രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കേണ്ടകാര്യമില്ലെന്ന് പ്രതികരിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരെ ബി.ജെ.പി വ്യാപക പ്രക്ഷോഭമാണ് നടത്തിയത്. ജയ്ശ്രീറാം വിളിച്ച് മുസ്്‌ലിംകളെ ആക്രമിക്കുന്നതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ചന്ദ്രനില്‍ അയയ്ക്കുമെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയിരുന്നു. അദ്ദേഹത്തെ ഗോവന്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ 50ാം വാര്‍ഷികആഘോഷത്തില്‍ പങ്കെടുപ്പിച്ചുമില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (15 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (32 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (55 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (10 hours ago)

Malayali Vartha Recommends