മോഷ്ടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘവുമായി എത്തി കള്ളന്‍മാര്‍ സംസ്ഥാനത്തെ പല ജ്വല്ലറികളിലും വിറ്റ് കാശാക്കിയിരുന്നു, എന്നാല്‍ പലര്‍ക്കും പണ നഷ്ടവും കേസും കാരണം സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്

മോഷ്ടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘവുമായി എത്തി കള്ളന്‍മാര്‍ സംസ്ഥാനത്തെ പല ജ്വല്ലറികളിലും വിറ്റ് കാശാക്കിയിരുന്നു. എന്നാല്‍ പലര്‍ക്കും പണ നഷ്ടവും കേസും കാരണം സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്. മറ്റ് ജില്ലകളിലും തമിഴ്‌നാട്ടിലും മോഷണം നടത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി വില്‍ക്കുകയായിരുന്നു ഇവരുടെ പതിവ്. സ്ത്രീകള്‍ ഉള്‍പ്പെടെ സംഘത്തിലുണ്ടായിരുന്നതിനാല്‍ ജ്വല്ലറി അധികൃതര്‍ക്ക് യാതൊരു സംശയവും തോന്നിയിരുന്നില്ല. മലപ്പുറം എടപ്പാളില്‍ കാളാച്ചാല്‍ സ്വദേശി മുഹമ്മദ് മുസ്തഫ പിടിയിലായതോടെയാണ് സംസ്ഥാനത്തെ പല ജ്വല്ലറി ഉടമകളും ആശങ്കയിലായത്. ഇയാള്‍ ഏതൊക്കെ ജ്വല്ലറികളില്‍ സ്വര്‍ണം വിറ്റിട്ടുണ്ടെന്ന് അന്വേഷിച്ചുവരുകയാണ്.
തമിഴ്‌നാട്ടില്‍ മോഷണം നടത്തിയ സംഭവത്തിലാണ് മുഹമ്മദ് മുസ്തഫ പിടിയിലായത്. അവിടെ നിന്ന് മോഷ്ടിച്ച സ്വര്‍ണം മലപ്പുറം ജില്ലയിലെ എടപ്പാള്‍, ചങ്ങരംകുളം, കുറ്റിപ്പുറം, വളാഞ്ചേരി, പൊന്നാനി എന്നിവിടങ്ങളിലെ ഇടത്തരം ജ്വല്ലറികളിലാണ് വിറ്റിത്. തൊണ്ടിമുതലായ സ്വര്‍ണം പൊലീസ് ആവശ്യപ്പെട്ടു. നല്‍കാന്‍ കഴിയില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ജ്വല്ലറി ഉടമകള്‍ നിലപാട് എടുത്തു. തുടര്‍ന്ന് അഭിഭാഷകരുമായി ഇവര്‍ ബന്ധപ്പെട്ടപ്പോഴാണ് കുരുക്ക് മനസ്സലിയാത്. കേസിനായി തമിഴ്‌നാട്ടില്‍ പോകേണ്ടിവരും നിയമനടപടികള്‍ അവിടെയായിരിക്കും നടക്കുക. അതോടെ ഇവര്‍ തൊണ്ടിമുതല്‍ വിട്ട് നല്‍കുകയായിരുന്നു. തമിഴ്‌നാട്ടിലെ മോഷണം അടക്കമുള്ള കേസുകളില്‍ പൊലീസെത്തിയാല്‍ കേരളത്തിലെ പൊലീസ് സഹകരിക്കുകയും ഇവിടെ നിന്ന് അവിടേക്ക് പോയാല്‍ അവിടുത്തെ പൊലീസ് മോഷ്ടാക്കള്‍ക്കും കൊലപാതകികള്‍ക്കും കൂട്ടുനില്‍ക്കുകയുമാണ് പതിവ്.
തമിഴ്‌നാട്ടിലുള്ളവരുമായി ചേര്‍ന്ന് മോഷണം നടത്തുന്ന മലയാളികളുമുണ്ട്. ഇവര്‍ സ്വര്‍ണം വില്‍ക്കുകയും മാറ്റിവാങ്ങുകയും ചെയ്യുന്നത് പതിവാണ്. തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇത്തരത്തിലുള്ള തട്ടിപ്പ് മോഷ്ടാക്കള്‍ നടത്തുന്നത്. ചില മോഷ്ടാക്കള്‍ സ്വര്‍ണക്കട്ടികള്‍ വില്‍ക്കാന്‍ പല ജ്വല്ലറികളിലും എത്തിയിരുന്നു. എന്നാല്‍ ജി.എസ്.ടിയുടെ അടക്കം പരിശോധന ശക്തമായതോടെ പലരും വാങ്ങാന്‍ തയ്യാറായില്ല. ചില മോഷ്ടാക്കളുടെ കയ്യില്‍ സ്വര്‍ണം ഉരുക്കുന്ന മെഷീനുണ്ട്. ഇതൊക്കെ കണ്ടതോടെ ചില ജ്വല്ലറി ഉടമകള്‍ക്ക് സംശയം തോന്നിയിരുന്നു. എന്നാല്‍ ഭയന്ന് പൊലീസിനെ വിവരം അറിയിച്ചില്ല. സ്വര്‍ണവില കൂടിയതോടെ സാധാരണക്കാരുള്‍പ്പെടെ പലരും വില്‍ക്കാന്‍ ജ്വല്ലറികളെ സമീപിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു കുരുക്കുണ്ടായതോടെ സ്വര്‍ണം വാങ്ങേണ്ടെന്ന നിലപാടിലാണ് ഭൂരിപക്ഷം ജ്വല്ലറി ഉടമകളും.
ജി.എസ്.ടിയില്‍ ചില ജ്വല്ലറി ഉടമകള്‍ വെട്ടിപ്പ് നടത്തുന്നതായി സംശയം തോന്നിയതിനെ തുടര്‍ന്ന് തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട് ജ്വല്ലറികളുടെ കൊല്ലത്തെ ഗോഡൗണുകളില്‍ കഴിഞ്ഞമാസം പരിശോധന നടത്തിയിരുന്നു. സ്വര്‍ണ കട്ടി വാങ്ങിയത് ഉള്‍പ്പെടെ നിരവധി ക്രമക്കേടുകളാണ് അന്ന് കണ്ടെത്തിയത്. സര്‍ക്കാരില്‍ നിന്നാണ് സ്വര്‍ണക്കട്ടി വാങ്ങേണ്ടത്. എന്നാല്‍ വിദേശത്ത് നിന്ന് വന്‍തോതില്‍ സ്വര്‍ണകട്ടികളും ബിസ്‌ക്കറ്റുകളും വിമാനത്താവളങ്ങള്‍ വഴി സംസ്ഥാനത്തെ ജ്വല്ലറികള്‍ക്കായി മാഫിയ കൊണ്ടുവരുന്നുണ്ട്. കഴിഞ്ഞയാഴ്ച കരിപ്പൂരില്‍ നിന്ന് 12 കിലോ സ്വര്‍ണമാണ് പിടികൂടിയത്. തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളാണ് മാഫിയയുടെ പ്രധാന കേന്ദ്രങ്ങള്‍.
https://www.facebook.com/Malayalivartha























