ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ അന്‍പതാംവാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ നിന്ന് സി.പി.ഐയുടെ അനിഷേധ്യനേതവും നിയമത്തിന്റെ മാസ്റ്റര്‍ ബ്രയിനും ആയിരുന്നു സി.അച്യുതമേനോനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിവാക്കിയതിനെതിരെ സി.പി.ഐ കടുത്തനിലപാടുമായി മുന്നോട്ട്

ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ അന്‍പതാംവാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ നിന്ന് സി.പി.ഐയുടെ അനിഷേധ്യനേതവും നിയമത്തിന്റെ മാസ്റ്റര്‍ ബ്രയിനും ആയിരുന്നു സി.അച്യുതമേനോനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിവാക്കിയതിനെതിരെ സി.പി.ഐ കടുത്തനിലപാടുമായി മുന്നോട്ട്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് പത്ത് വര്‍ഷം അകറ്റിനിര്‍ത്തിയവരാണ് സി.പി.ഐയെന്ന് അസിസ്റ്റന്റ് സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ മുന്നറിയിപ്പ്. 1957ലെയും 67ലെയും ഇ.എം.എസ് സര്‍ക്കാരുകളുടെ കാലത്താണ് ഭൂപരിഷ്‌ക്കരണത്തിനുള്ള നടപടികള്‍ എടുത്തത്. എന്നില്‍ ബില്‍ നിയമമാക്കിയത് അച്യുതമേനോന്‍ സര്‍ക്കാരാണെന്നും അദ്ദേഹം ഇ.എം.എസിനേക്കാള്‍ മികച്ച മുഖ്യമന്ത്രിയാണെന്നും പന്ന്യന്‍ തുറന്നടിച്ചു. ഇതോടെ സി.പി.എം- സി.പി.ഐ പോര് കൂടുതല്‍ ശക്തമായി.
ആദ്യ ഇ.എം.എസ് സര്‍ക്കാരിന് ശേഷം അധികാരത്തിലെത്തിയ കോണ്‍ഗ്രസ് മുഖ്യമന്ത്രി പട്ടം താണുപിള്ള ഭൂപരിഷ്‌കരണ ബില്ലിനെ അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ ശക്തിയുക്തം എതിര്‍ക്കുകയും പിന്നീട് നടപ്പാക്കുകയും ചെയ്തത് സി.പി.ഐ നേതാവായിരുന്ന സി.അച്യുതമേനോനായിരുന്നു. കേരളത്തിലെ ആദ്യ സര്‍ക്കാരില്‍ മുഖ്യമന്ത്രിയായിരുന്ന ഇ.എംഎസിന്റെ നേതൃത്വത്തില്‍ ഭൂപരിഷ്‌ക്കരണ ബില്‍ തയ്യാറാക്കാന്‍ ഏര്‍പ്പെടുത്തിയ കമ്മിറ്റിയുടെ കണ്‍വീനര്‍ അച്യുതമേനോനായിരുന്നു. അന്നത്തെ തെരഞ്ഞെടുപ്പിന് മുമ്പ് ഭൂപരിഷ്‌കരണം നടപ്പാക്കുമെന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന സി.അച്യുതമേനോന്‍ ഉറപ്പ് നല്‍കിയിരുന്നു. പ്രകടനപത്രികയില്‍ അക്കാര്യം വ്യക്തമാക്കിയിരുന്നെന്നും പന്ന്യന്‍ രവീന്ദ്രന് ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യങ്ങളൊന്നും നേരാംവണ്ണം ഗ്രഹിച്ചിട്ടില്ല. സിപിഎം പ്രതിപക്ഷത്തും സിപിഐ ഭരണകക്ഷിയുമായിരുന്നു. അതുകൊണ്ട് സി.പി.എം സര്‍ക്കാരിന്റെ നയങ്ങളെയും നല്ല കാര്യങ്ങളെയും പരിപാടികളെയും എതിര്‍ത്തിരുന്നു. അതിനാല്‍ അന്നത്തെ പ്രതിപക്ഷത്തിന്റെ പ്രതിഷേധസ്വരം ഇന്നും കാണിക്കാന്‍ സി.പി.എമ്മിന് അവകാശമുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല. അത് രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കേരള വികസനത്തിന്റെ അടിത്തറ ഭൂപരിഷ്‌ക്കരണമാണ്. ശ്രീചിത്രയും കെല്‍ട്രോണും പോലുള്ള സ്ഥാപനങ്ങള്‍ അച്യുതമേനോന്റെ കാലത്താണ് സ്ഥാപിച്ചത്. അതൊക്കെ തുറന്ന് പറയാതെ അവഗണിക്കുന്നത് ചരിത്രത്തോടുള്ള വെല്ലുവിളിയാണ്. അല്ലെങ്കില്‍ സി.പി.ഐ നേതാവ് അച്യുതമേനോന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അംഗീകരിക്കാന്‍ മടിയുള്ള സി.പി.എമ്മിന്റെ അസഹിഷ്ണുതയാണ്. മോദി സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും അസഹിഷ്ണുതയ്‌ക്കെതിരെ സംസാരിക്കുന്ന സി.പി.എമ്മിന്റെ അസഹിഷ്ണുതയെ പൊളിച്ചടുക്കുകയാണ് പന്ന്യന്‍.
ഇ.എം.എസിനെയും എ.കെ.ജിയെയും പോലെ പ്രമുഖനായ നേതാവിനെയാണ് പിണറായി അവഗണിച്ചതെന്നും അത് പൊറുക്കാനാകാത്ത കാര്യമാണെന്നും പന്ന്യന്‍ ചൂണ്ടിക്കാട്ടുന്നു. സി.പി.ഐയില്‍ പിണറായി വിജയനെതിരെ ശക്തമായ വിമര്‍ശനം നടത്തുന്ന ചുരുക്കം നേതാക്കളില്‍ ഒരാളാണ് പന്ന്യന്‍. എല്‍.ഡി.എഫ് യോഗം നടക്കുമ്പോള്‍ പിണറായിയോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ചില സി.പി.എം നേതാക്കള്‍ പന്ന്യനെ ചട്ടംകെട്ടുമെന്ന് പരസ്യമായ രഹസ്യമാണ്. കേരളം കണ്ടതില്‍വെച്ച് ഏറ്റവും കരുത്തനായ മുഖ്യമന്ത്രിയായിരുന്നു സി.അച്യുതമേനോന്‍ എന്നതില്‍ ആര്‍ക്കും സംശയമില്ല. ഭൂപരിഷ്‌കരണ നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷവേളയില്‍ അദ്ദേഹത്തെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കാത്തത് ചരിത്രത്തോടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടും കാണിക്കുന്ന അനീതിയാണ്. എന്നാലത് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി തന്നെ ചെയ്തു എന്നതാണ് ചരിത്രപരമായ മണ്ടത്തരം.
https://www.facebook.com/Malayalivartha























