വിവാഹ വാഗ്ദാനം നൽകിതട്ടിയെടുത്തത് ലക്ഷങ്ങൾ ; ഭിന്ന ശേഷിയുള്ള യുവതിയെ പറ്റിച്ചയാൾ കുടുങ്ങിയത് ഇങ്ങനെ

വിവാഹ വാഗ്ദാനം നൽകി ഭിന്ന ശേഷിയുള്ള യുവതിയെ പറ്റിച്ചു. യുവതിയിൽ നിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ മലപ്പുറം നിലമ്പൂർ ചേക്കാട് കൂവപ്പുറത്തു വീട്ടിൽ സോണിയെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ ചെറുവാളം സ്വദേശിയായ നാൽപ്പതുകാരിയാണ് പരാതിക്കാരി. ഹോം നഴ്‌സായ യുവതി ഒരു വർഷം മുൻപ് ഇയാളുമായി പരിചയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നൽകി പല ഘട്ടങ്ങളിലായി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഇയാൾ മുങ്ങിയെന്നുമാണു പരാതി വന്നിരിക്കുന്നത്.
തുടർന്ന് യുവതി പാങ്ങോട് പൊലീസിൽ പരാതി നൽകുകയായിരുന്നു . അന്വേഷണത്തിൽ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ ഇയാൾ ജോലി ചെയ്യുകയാണെന്നു കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സിഐ എൻ.സുനീഷ്, എസ്ഐമാരായ ജെ.അജയൻ, എം.സുലൈമാൻ, ആർ. രാജൻ, എഎസ്ഐ താഹിർ, രഞ്ജിഷ്, നിസാർ, മുകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























