നടിയാകാൻ കാത്തിരിക്കുന്ന കാമുകി; കൈ വിട്ടു പോകുമോ എന്ന ഭയത്തിൽ കാമുകൻ; ആ കടുംകൈ ചെയ്തു; സിനിമയെ വെല്ലുന്ന സംഭവം ഇങ്ങനെ
കാമുകി അഭിനയിക്കുന്ന സിനിമയിലെ തിരക്കഥാകൃത്തിനെ കാമുകൻ തട്ടികൊണ്ടുപ്പോയി. പത്തനംതിട്ടയിൽ നടന്നത് സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങൾ. തിരക്കഥകൃത്തിനെ തട്ടിക്കൊണ്ടുപോയ കാമുകനും സംഘവും അറസ്റ്റിലായി. സംഭവത്തെ പാട്ടി പൊലീസ് പറയുന്നത് ഇങ്ങനെയാണ് . പത്തനാപുരം സ്വദേശിയായ തിരക്കഥകൃത്ത് താന്‍ എഴുതിയ സിനിമയില്‍ പെണ്‍കുട്ടിക്ക് നായികയായി വേഷം വാഗ്ദാനം ചെയ്തു . അവസരം നൽകിയതിന് പിന്നാലെ യുവതിയെ പലപ്പോഴും ഫോണില്‍ വിളിക്കാനും തുടങ്ങി . എന്നാല്‍ ഫോണ്‍ വിളി അതിരുകടക്കുന്നു എന്ന് തോന്നിയ യുവതി അടൂര്‍ സ്വദേശിയായ കാമുകനോട് പരാതി പറയുകയായിരുന്നു.ഇതോടെ കാമുകന് തിരക്കഥകൃത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങി . മാത്രമല്ല തന്റെ കാമുകി സിനിമയില്‍ നായികയായി കഴിഞ്ഞാൽ തന്നെ ഉപേക്ഷിക്കുമോ എന്ന പേടിയും ആ കാമുകനുണ്ടായിരുന്നു.
ഇതിനെ തുടര്‍ന്ന് തിരക്കഥകൃത്ത് വ്യാജനാണോ എന്ന് സംശയിച്ച് അയാളെ തട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്യാന്‍ യുവാവും സംഘവും പദ്ധതിയിടുകയായിരുന്നു. ഒടുവില്‍ തിരക്കഥാകൃത്തിനെ സിനിമാ സ്റ്റൈലില്‍ തട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു . പദ്ധതിയിട്ട പ്രകാരം തന്നെ ശനിയാഴ്ച വൈകീട്ട് ആറോടെ യുവാവും കൂട്ടുകാരും തിരക്കഥകൃത്തിന്റെ വീട്ടിലെത്തി. എന്നാൽ തിരക്കഥാകൃത്ത് ആ വീട്ടിൽ ഉണ്ടായിരുന്നില്ല . തുടർന്നും ഇവർ അയാളെ അന്വേഷിച്ച് പോകുകയായിരുന്നു . അന്വേഷണത്തിനൊടുവിൽ ഇയാളെ വഴിയില്‍ നിന്നും പിടികൂടി ബലമായി കാറില്‍ കയറ്റി അടൂര്ഭാഗത്തെക്ക് കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്നായിരുന്നു പൊലീസിൽ പരാതിയെ കിട്ടിയത് . ഇത് തുടര്‍ന്ന് അന്വേഷണം നടത്തിഎ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു . യുവാവിനെയും മറ്റു മൂന്നുപേരെയും കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ പിടിക്കൂടി . സൈബര്‍ സെല്‍ സഹായത്തോടെ മൊബൈല്‍ ലോക്കേഷനുകള്‍ കണ്ടുപിടിചായിരുന്നു ഇവരെ അറസ്റ് ചെയ്തത് . രാത്രി ഒന്‍പതോടെ അടൂര്‍ ഹൈക്കൂള്‍ ജംഗ്ഷനില്‍ നിന്ന അറസ്റ്റ് ചെയ്യുകയായിരുന്നു . ഇവര്‍ ഇപ്പോൾ റിമാന്റിലാണ്. തട്ടിക്കൊണ്ടുപോയ തിരക്കഥകൃത്തിനെ മോചിപ്പിക്കുകയും ചെയ്തു . സിനിമയെ വെല്ലുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് അരങ്ങേറിയത്.
https://www.facebook.com/Malayalivartha