തെളിവെടുപ്പില്‍ ഒട്ടും കൂസാതെ മുക്കം കൊലക്കേസിലെ മുഖ്യപ്രതി.... അമ്മ ജയവല്ലിയെ കഴുത്തുഞെരിച്ചു കൊന്ന കട്ടില്‍, ഇതേ കട്ടിലില്‍വെച്ച് ഇസ്മായിലിനെ കൊന്നശേഷം വലിച്ചിഴച്ച് തൊട്ടടുത്ത കുളിമുറിയില്‍ എത്തിച്ച് വെട്ടിനുറുക്കിയ സ്ഥലം, അമ്മയെ കെട്ടിത്തൂക്കിയ ഭാഗവും വീടും പരിസരവുമെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വളരെ കൃത്യമായി വിവരിച്ചു കൊടുത്ത് ബിര്‍ജു

തെളിവെടുപ്പില്‍ ഒട്ടും കൂസാതെ മുക്കം കൊലക്കേസിലെ മുഖ്യപ്രതി.. ഇസ്മായീലിനെ വെട്ടിനുറുക്കിയ കുളിമുറിയില്‍ ബിര്‍ജുവിനെ കൊണ്ടു വന്നപ്പോള്‍ ആ മുഖത്ത് ഒരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എല്ലാം വളരെ കൃത്യമായിത്തന്നെ വിവരിച്ചുകൊടുത്തു. ആദ്യം അമ്മ ജയവല്ലിയെ കഴുത്തുഞെരിച്ചു കൊന്ന കട്ടില്‍, പിന്നെ ഇതേ കട്ടിലില്‍വെച്ച് ഇസ്മായിലിനെ കൊന്നശേഷം വലിച്ചിഴച്ച് തൊട്ടടുത്ത കുളിമുറിയില്‍ എത്തിച്ച് വെട്ടിനുറുക്കിയ സ്ഥലം.
നാലര മണിക്കൂര്‍ നീണ്ടുനിന്ന തെളിവെടുപ്പില്‍ അമ്മയെ കെട്ടിത്തൂക്കിയ ഭാഗവും വീടും പരിസരവുമെല്ലാം അന്വേഷണോദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബിനോയിയുടെ നേതൃത്വത്തില്‍ ഇന്ന് പരിശോധിച്ചു. നിരവധി രേഖകള്‍ പിടിച്ചെടുത്തതായും വിവരമുണ്ട്. മൃതദേഹാവശിഷ്ടങ്ങള്‍ തള്ളിയ ഭാഗങ്ങള്‍ അടക്കം മൂന്നിടത്ത് ഇനിയും തെളിവെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. ഇത് വരുംദിവസങ്ങളിലും തുടരും. കൊല്ലപ്പെട്ട ഇസ്മയിലിന്റെ കൈകളും തലയും കഴുത്തിന് കീഴ്പോട്ടുള്ള ഭാഗവുമാണ് കണ്ടത്തിയത്.
കാലുകള്‍ എവിടെ കളഞ്ഞുവെന്ന കാര്യവും ബിര്‍ജുവിനോട് ചോദിച്ചറിയേണ്ടതുണ്ട്. ഇതിന് പുറമെ കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നറിയാന്‍ ബിര്‍ജുവിന്റെ ഭാര്യയെ നോട്ടീസ് അയച്ചു വിളിച്ചുവരുത്തി ചോദ്യംചെയ്യാനും ധാരണയായിട്ടുണ്ട്. കഴിഞ്ഞദിവസമായിരുന്നു മുക്കം വെസ്റ്റ് മണാശ്ശേരി സൗപര്‍ണികയില്‍ ജയവല്ലി, വണ്ടൂര്‍ പുതിയാത്ത് സ്വദേശി ഇസ്മായീല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ മരിച്ച ജയവല്ലിയുടെ മകന്‍ ബിര്‍ജുവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇതില്‍ ഇസ്മായിലിന്റെ ശരീരഭാഗമായിരുന്നു സര്‍ജിക്കല്‍ ബ്ലെയ്ഡുകൊണ്ട് പല കഷണങ്ങളാക്കി മുറിച്ച് ബിര്‍ജു പലയിടങ്ങളിലായി തള്ളിയത്. അമ്മ ജയവല്ലിയുടെ സ്വത്ത് തട്ടിയെടുക്കുന്നതിനായി അമ്മയെ കൊലപ്പെടുത്താന്‍ ഇസ്മായിലിനെ ഏല്‍പിച്ച ബിര്‍ജു, ഈ കൊലപാതകത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കം ഇസ്മായിലിനെ കൊലപ്പെടുത്തുന്നതിലേക്ക് എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























