എല്ലാം എല്ലാം അയ്യപ്പന്‍... സമാധാനപരമായ ശബരിമല സീസണ് പിന്നാലെ സന്നിധാനത്ത് നിന്നും മറ്റൊരു വിവാദം; വെളുത്ത തൊപ്പിയും താടിയും കുപ്പായത്തിന് മുകളില്‍ ജാക്കറ്റും ധരിച്ചയാള്‍ പോലീസുകാരെ വട്ടം ചുറ്റിച്ചു; കളിയിക്കാവിള വെടിവയ്പ്പ് സംഭവത്തോടെ പോലീസ് കര്‍ശന നിലപാടെടുത്തതോടെ അന്‍സാര്‍ വെട്ടിലായി

ശബരിമലയേക്കാള്‍ ഇത്രയേറെ മതസൗഹാര്‍ദത്തിന് പേരുകേട്ട മറ്റൊരു അമ്പലം വേറെയില്ല. ശബരിമലയില്‍ വരുന്നവര്‍ മുസ്ലീമായ വാവര് സ്വാമിയെ കൂടി കാണണം. മാത്രമല്ല എരുമേലിയില്‍ പേട്ടതുള്ളലുകാര്‍ക്ക് വലിയ പള്ളിയില്‍ സ്വീകരണവും നല്‍കുന്നുണ്ട്. ഭക്തരെല്ലാം പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ച് വലംവച്ചാണ് പുറത്തിറങ്ങുന്നത്. അങ്ങനെയുള്ള ശബരിമലയിലാണ് കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായത്. വെളുത്ത തൊപ്പി ധരിച്ച്, താടി നീട്ടി വളര്‍ത്തി, കുപ്പായത്തിന് മുകളില്‍ ജാക്കറ്റും ധരിച്ചു ശബരിമല ദര്‍ശനത്തിനുവന്ന മുസ്ലിമിനെ പോലീസ് തടഞ്ഞതിനെച്ചൊല്ലി വിവാദം കനക്കുന്നു. അതേസമയം ഒപ്പം വന്ന മറ്റൊരു മുസ്ലിം തീര്‍ഥാടകന്‍ അടക്കം അഞ്ചുപേര്‍ക്കു ദര്‍ശനം നടത്താന്‍ അനുമതിയും നല്‍കി.
ബംഗളുരു സ്വദേശി അന്‍സാര്‍ ഖാനെയാണ് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ സന്നിധാനത്ത് സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. വിവരം അറിഞ്ഞെത്തിയ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ക്കും അന്‍സാറിന്റെ വേഷം പിടിച്ചില്ല.എസ്.എസ്.ബി ഡിെവെ.എസ്.പി. സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ക്ക് വിവരം കൈമാറി. അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണമാണ് അന്‍സാര്‍ ഖാനെ മാത്രം തിരിച്ച് അയച്ചത്.
വിവരം ശ്രദ്ധയില്‍പ്പെട്ട പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജി. ജയദേവ് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ചു. താന്‍ ആദ്യമായിട്ടാണ് ശബരിമലയില്‍ വരുന്നതെന്നും ഒപ്പമുള്ളവര്‍ സ്ഥിരം സന്ദര്‍ശകരാണെന്നുമാണ് അന്‍സാര്‍ പോലീസിനോടു പറഞ്ഞത്. ആര്‍ക്കു വേണമെങ്കിലും ദര്‍ശനം നടത്താമെന്ന് പറഞ്ഞതു കൊണ്ടാണ് താനും കയറിയത്. ഇരുമുടിക്കെട്ടുണ്ടായിരുന്നില്ല. ശബരിമലയെ കുറിച്ച് കേട്ടറിഞ്ഞു വന്നതാണെന്നും ഇയാള്‍ പറഞ്ഞു.
വേഷത്തില്‍ കഴമ്പില്ലെന്ന് ഉറപ്പായതോടെ ദര്‍ശനത്തിന് സൗകര്യം ചെയ്തുനല്‍കാമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍, വീണ്ടും മല കയറാന്‍ അന്‍സാറിന് താല്‍പര്യമില്ലായിരുന്നു. രാവിലെ പത്തരയോടെ സംഘത്തിലെ മറ്റുള്ളവര്‍ ദര്‍ശനം കഴിഞ്ഞ് എത്തിയപ്പോള്‍ ഇവര്‍ നാട്ടിലേക്ക് മടങ്ങി.
കളിയിക്കാവിള വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. എങ്കിലും പോലീസിന്റെ നടപടി പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. വേഷത്തിന്റെ പേരില്‍ തീര്‍ഥാടകനെ തടഞ്ഞത് പോലീസിന്റെ മണ്ടത്തരമായി വിലയിരുത്തപ്പെടുന്നു. അതേസമയം, സുരക്ഷ ശക്തമാക്കിയ ശബരിമലയില്‍ സംശയകരമായ ചുറ്റുപാടിലും വേഷത്തിലും കണ്ടതു കൊണ്ടാണ് അന്‍സാര്‍ ഖാനെ തിരിച്ചയച്ചത് എന്നാണ് പോലീസ് ഭാഷ്യം. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് വന്നു.
അന്‍സാര്‍ തെലങ്കാന സ്വദേശിയാണെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇയാളെപ്പറ്റിയുള്ള വിവരം അവിടുത്തെ പോലീസില്‍നിന്ന് ശേഖരിച്ചു. അന്‍സാറിന്റെ പേരില്‍ ചില കേസുകള്‍ അവിടെയുണ്ടെന്ന് മനസിലാക്കിയതോടെ വിശദമായി ചോദ്യം ചെയ്യാന്‍ പമ്പയിലേക്ക് മാറ്റുകയായിരുന്നു.
പമ്പയില്‍ വച്ച് ഇയാളെ സംസ്ഥാന പോലീസിന് പുറമേ റോ യുടെ ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു. ഇവര്‍ക്കൊപ്പം വന്ന മറ്റൊരാള്‍ പമ്പയില്‍ ഉണ്ടായിരുന്നു. ഇവര്‍ വന്ന വണ്ടിയുടെ രേഖകളും പരിശോധിച്ചു. സന്നിധാനത്ത് നിര്‍ത്തി അന്‍സാറിനെ ചോദ്യം ചെയ്യുന്നത് സുരക്ഷിതമല്ലാത്തതുകൊണ്ടാണ് പമ്പയിലേക്ക് അയച്ചതെന്നും പറയുന്നു. പമ്പ പോലീസ് അന്‍സാറിന്റെ കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയതായും സൂചനയുണ്ട്. സംഘാംഗങ്ങള്‍ക്കൊപ്പം ഇയാളെ വിട്ടയച്ചിട്ടുമുണ്ട്.
"
https://www.facebook.com/Malayalivartha


























