വിദ്യാര്‍ത്ഥി സംഘര്‍ഷത്ത തുടര്‍ന്ന് കോട്ടയം സിഎംഎസ് കോളജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

വിദ്യാര്‍ത്ഥി സംഘര്‍ഷത്ത തുടര്‍ന്ന് കോട്ടയം സിഎംഎസ് കോളജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോളജ് ടൂറിനിടെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കശപിശ രാഷ്ട്രീയ പ്രശ്‌നമാക്കി എസ്എഫ്ഐ ഏറ്റെടുത്തതോടെയാണ് കാന്പസ് സംഘര്‍ഷഭരിതമായത്. കഴിഞ്ഞ ദിവസം പോലീസ് ലാത്തിവീശുകയും ചെയ്തിരുന്നു. ടൂറിനിടെ പ്രശ്‌നമുണ്ടാക്കിയവര്‍ക്കെതിരേ മാനേജ്‌മെന്റ് നടപടിയെടുത്തെങ്കിലും എസ്എഫ്‌ഐ വീണ്ടും ഇവര്‍ക്കെതിരേയും മറ്റു വിദ്യാര്‍ഥികള്‍ക്കെതിരേയും മര്‍ദനം അഴിച്ചുവിടുകയായിരുന്നു.
അക്രമത്തിനായി പുറത്തുനിന്ന് എത്തിയ സംഘത്തെ കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നു തടഞ്ഞതോടെ വന്‍ സംഘര്‍ഷമായി മാറി.
https://www.facebook.com/Malayalivartha


























