വാനിൽ ചീറി പാഞ്ഞു വന്നവർ മുന്നിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; കുഞ്ഞിനെ ചേർത്ത് പിടിച്ച് മാതാപിതാക്കൾ; ആ രക്ഷകർ ആര് ?

മീനുമായി കൊല്ലത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്നവർ തൊട്ട് മുന്നിൽ കണ്ടത് നടുക്കുന്ന കാഴ്ച. മുട്ടിലിഴഞ്ഞും പിച്ചവച്ചും റോഡിലേക്ക് എത്തിയ കുഞ്ഞു വാവ. വീട്ടുക്കാർ പോലും അറിഞ്ഞിരുന്നില്ല കുഞ്ഞു ഇഴഞ്ഞു റോഡിൽ എത്തിയ കാര്യം. വാഹനങ്ങൾ ചീറിപ്പാഞ്ഞു് പോകുന്ന ദേശീയപാതയിലേക്കായിരുന്നു വീട്ടിൽ നിന്നു മുട്ടിലിഴഞ്ഞും പിച്ചവച്ചും യ പിഞ്ചുകുഞ്ഞ് എത്തിയത്. കുഞ്ഞിനെ അത്ഭുതകരമായിട്ടായിരുന്നു രക്ഷപ്പെടുത്തിയത്. വാൻ ഡ്രൈവർ റോഡിനു കുറുകെ വാഹനം നിർത്തി കുഞ്ഞിനെ വാരിക്കോരിയെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പത്തു മണിയോടെ പാരിപ്പള്ളിക്കു സമീപമായിരുന്നു ഈ സംഭവം നടന്നത്. റോഡിൽ നിന്ന് 20 മീറ്റർ അകലെയുള്ള വീട്ടിൽ നിന്നായിരുന്നു ഒരു വയസ്സും 2 മാസവും പ്രായമുള്ള ആ കുഞ്ഞ് ആരും അറിയാതെ റോഡിലേക്ക് ഇഴഞ്ഞു ഇഴഞ്ഞു എത്തിയത്. ദേശീയപാതയുടെ മധ്യഭാഗത്ത് കുഞ്ഞ് എത്തിയപ്പോഴായിരുന്നു മീൻവണ്ടി പാഞ്ഞ് വന്നത്. കുഞ്ഞിനെക്കണ്ട് ഹോണടിച്ച് ഡ്രൈവർ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചു.
രക്ഷാകവചമെന്നോണം വാൻ കുറുകെ നിർത്തുകയുണ്ടായി . ഈ സമയം ഇരുവശത്തുനിന്നും വന്ന അൻപതിലേറെ വാഹനങ്ങൾ നിരനിരയായി റോഡിൽ കിടക്കുകയുണ്ടായി . വാനിൽ ഡ്രൈവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾ ഓടിയിറങ്ങി കുഞ്ഞിനെ എടുക്കുകയായിരുന്നു. ദൃക്സാക്ഷികളാണ് ഇത് കണ്ടത്. ബഹളം കേട്ടു വാഹനാപകടം ആണെന്നു കരുതി പരിസരവാസികളും ഓടിയെത്തുകയായിരുന്നു . പിന്നാലെ ബന്ധുക്കളും ഓടിയെത്ത. രാവിലെ അച്ഛൻ മുറ്റത്തേക്കിറങ്ങിയപ്പോൾ അച്ചനൊപ്പം കുഞ്ഞും ഇറങ്ങുകയായിരുന്നു . കുഞ്ഞിനെ കാണാതായപ്പോൾ വീടിനുള്ളിലുണ്ടാകുമെന്നാണ് അച്ഛൻ ആദ്യം കരുതിയത്. എന്നാൽ പിന്നീട് റോഡിലെ ബഹളം കേട്ടു ഓടിയെത്തിയപ്പോഴായിരുന്നു കുഞ്ഞിനെ കണ്ടത് . ആദ്യം റോഡിലെ കാഴ്ച്ച അപകടം നടന്നതാണെന്നായിരുന്നു വീട്ടുകാർ വിചാരിച്ചത്. ഇപ്പോഴും ആ ഞെട്ടലിൽ നിന്നു കുടുംബംമോചിക്കപ്പെട്ടില്ല . എങ്കിലും തങ്ങളുടെ പൊന്നോമനയെ ഒരു പോറൽപോലും ഏൽക്കാതെ തിരികെക്കിട്ടിയതിലുള്ള ആശ്വാസത്തിലാണ് അച്ഛനും അമ്മയും 4 വയസ്സുള്ള സഹോദരനും. ദൈവമാണ് ഞങ്ങളുടെ കുഞ്ഞിനെ രക്ഷിച്ചിതിലുള്ള സന്തോഷത്തിലാണ് കുടുംബം. കുഞ്ഞിനെ ബന്ധുക്കളെ ഏൽപിച്ചു വാനിൽ യാത്ര തുടർന്ന സംഘത്തിനു നന്ദി പറയുകയാണു ഇപ്പോൾ നാട്ടുകാർ. രക്ഷിച്ചത് ആരെന്ന് അറിയില്ല. മുട്ടിലിഴയുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കുക അത്യാവശ്യമാണ്.
https://www.facebook.com/Malayalivartha


























