യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും
യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ഇതനുസരിച്ച് പ്രതികള്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് അയച്ചിട്ടുണ്ട്. കേസ് വിചാരണ നടത്തി ആറ് മാസത്തിനകം തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. 17 സിപിഐഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.
കേസിലെ ഒരു പ്രതി വിദേശത്തേക്ക് പോകാനായി പാസ്പോര്‍ട്ട് ലഭിക്കാന്‍ നല്കിയ അപേക്ഷ പരിഗണിക്കവേയാണ് കേസ് ആറ് മാസത്തിനകം തീര്‍പ്പാക്കാന്‍ കോടതി ഉത്തരവിട്ടത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് സിപി മുഹമ്മദ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha