കൊല്ലത്ത് വീടിനുള്ളില്‍ പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടുത്തം...
വീടിനുള്ളില്‍ പാചക വാതക സിലിണ്ടര്‍ ചോര്‍ച്ചയില്‍ തീപിടുത്തം .പാചകവാതക സിലിന്‍ഡറിന്റെ ട്യൂബില്‍നിന്ന് തീപടര്‍ന്ന് വീടിന് നാശനഷ്ടം സംഭവിച്ചു .പള്ളിത്തോട്ടം ഗലീലി നഗര്‍-127, ഡൊമിനിക്കിന്റെ വീട്ടിലാണ് സംഭവം .വെള്ളിയാഴ്ച 11 മണിയോടെയാണ് സിലിണ്ടര്‍ ചോര്‍ന്ന് തീപിടിത്തമുണ്ടായത്.
തുടര്‍ന്ന് ചാമക്കടയില്നിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങളായ ഷാജഹാന്, നസിമുദ്ദീന് , രതീഷ്, മനോജ്, സജീഷ് തുടങ്ങിയവര്‍ ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി .
https://www.facebook.com/Malayalivartha