ആശുപത്രിയില്‍ വച്ച് വെള്ളം ആവശ്യപ്പെട്ടപ്പോഴും ജോളി സിലിക്ക് സയനൈഡ് കലര്‍ത്തിയ വെള്ളമാണ് നല്‍കിയത്... മറ്റു കൊലപാതകങ്ങള്‍ പോലെ വിദഗ്ധമായി സിലിയുടെ മരണം ജോളി ഉറപ്പാക്കി; സിലിയുടെ മകനെ 50 രൂപ നല്‍കി ഐസ്‌ക്രീം കഴിക്കാനും പറഞ്ഞയച്ചു; സംശയം തോന്നി തിരികെ എത്തിയ മകന്‍ കാണുന്നത് അമ്മ കുഴഞ്ഞ് വീഴുന്നത് നോക്കി ചിരിക്കുന്ന ജോളിയെ!! അരുംകൊലകൾ ചെയ്തത് സൈക്കോ കില്ലർ പോലും തോൽക്കുന്ന രീതിയിൽ... ജോളിയുടെ കുത്തഴിഞ്ഞ ജീവിതം വള്ളിപുള്ളി വിടാതെ അക്കമിട്ട് നിരത്തി അന്വേഷണ സംഘം

നാടിനെ ഞെട്ടിച്ച കൊലപതകമായിരുന്നു കൂടത്തായി കൊലപാതകങ്ങൾ. കൂടത്തായി കൊലപാതക പരമ്ബരകളില്‍ മുഖ്യപ്രതിജോളിയുടെ കുത്തഴിഞ്ഞ ജീവിതം കുറ്റപത്രത്തില്‍ കൃത്യമായി വരച്ചുകാട്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ . കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യ പ്രതി ജോളി ജോസഫ് കാപ്സ്യൂളില്‍ സയനൈഡ് നിറച്ചു നല്‍കിയാണ് ഭര്‍ത്താവ് ഷാജു സ്കറിയയുടെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയതെന്നു കുറ്റപത്രം. താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജോളിയും സയനൈഡ് സംഘടിപ്പിച്ചു നല്‍കിയ എം.എസ്.മാത്യു, സ്വര്‍ണപ്പണിക്കാരനായ കെ.പ്രജികുമാര്‍ എന്നിവരാണ് പ്രതികള്‍. അവശയായ സിലിയെ സമീപം ആശുപത്രി ഉണ്ടായിട്ടും 12 കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ജോളി മരണം ഉറപ്പാക്കി. ആശുപത്രിയില്‍ വച്ച് വെള്ളം ആവശ്യപ്പെട്ടപ്പോഴും ജോളി സിലിക്ക് സയനൈഡ് കലര്‍ത്തിയ വെള്ളമാണ് നല്‍കിയത്. മറ്റു കൊലപാതകങ്ങള്‍ പോലെ വിദഗ്ധമായാണ് സിലിയുടെ മരണം ജോളി ഉറപ്പാക്കിയതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ റൂറല്‍ എസ്പി: കെ.ജി.സൈമണ്‍ പറഞ്ഞു. സിലിയെ ചികിത്സിച്ച ഡോക്ടര്‍ വിഷം ഉള്ളില്‍ ചെന്നതായി സംശയിക്കുന്നതായി റിപ്പോര്‍ട്ടില്‍ എഴുതിയിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയെങ്കില്‍ ഇതു കണ്ടെത്താമായിരുന്നു. സിലിയുടെ ഭര്‍ത്താവ് ഷാജുവിന് കൊലപാതകത്തില്‍ പങ്കില്ല. ഷാജുവിനെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് സിലിയെ ജോളി കൊലപ്പെടുത്തിയത്.സിലിയുടെ 30 പവനില്‍ ഏറെ വരുന്ന ആഭരണങ്ങളെല്ലാം മരണ ശേഷം ജോളി വാങ്ങിയിരുന്നു. ഇവയില്‍ ഒരു ഭാഗം സുഹൃത്ത് ജോണ്‍സണു കൈമാറി. 1200 പേജുകളുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളാണുള്ളത്.
https://www.facebook.com/Malayalivartha


























