സഖാവ് മനസ്സിലാക്കേണ്ട കാര്യം, അലന്‍ ഒരിക്കലും എസ്.എഫ്.ഐയില്‍ സജീവമായിരുന്നില്ല ;ജയരാജനെ തള്ളി അലന്റെ അർബൻ സെക്കുലർ അമ്മ

എസ്.എഫ്.ഐയെ മറയാക്കി മാവോവാദം പ്രചരിപ്പിച്ചവരാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയുമെന്ന സി.പി.ഐ.എം നേതാവ് പി.ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് അലന്റെ അമ്മ സബിത ശേഖര്‍ രംഗത്ത്. അലന്‍ ഒരിക്കലും എസ്.എഫ്.ഐയില്‍ സജീവമായിരുന്നില്ല എന്നും വീടിന് അടുത്തുള്ള പ്രാദേശിക സി.പി.ഐ.എമ്മുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും സബിത ശേഖര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ സംവാദത്തിനിടെ പി ജയരാജന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ സബിത ശേഖര്‍ ഫേസ്ബുക്കിലൂടെ മറുപടിയുമായി രംഗത്തെത്തിയത്. അലന്‍ എസ്‌എഫ് ഐയില്‍ ഒരിക്കലും സജീവമായിരുന്നില്ലെന്നും അലന്‍ മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഒരു എസ്‌എഫ് ഐക്കാരനെ കാണിച്ചുതരാമോന്നുമാണ് സബിതയുടെ ചോദ്യം. സഖാവ് പി ജയരാജന്‍ വായിച്ചറിയുവാന്‍ എന്നു തുടങ്ങുന്ന പോസ്റ്റില്‍ സഖാവ് ഒരു വേദിയില്‍ കാര്യങ്ങള്‍ പറയുമ്ബോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും ഓര്‍മിപ്പിക്കുന്നുണ്ട്. അലനും താഹയും എസ്‌എഫ് ഐയില്‍ പ്രവര്‍ത്തിച്ച് മാവോവാദം പ്രചരിപ്പിച്ചവരാണെന്നും വെറുതെയല്ല യുഎപിഎ ചുമത്തി കേസെടുത്തതുമെന്നുമായിരുന്നു ജയരാജന്റെ പരാമര്‍ശം.
അലന്‍ ഫസലിന്റെ മാതാവ് സബിത ശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ :
സഖാവ് പി ജയരാജന്‍ വായിച്ചറിയുവാന്‍... താങ്കള്‍ ഇന്നലെ കെഎല്‍എഫ് വേദിയില്‍ പറഞ്ഞത് വാര്‍ത്തകളിലൂടെ അറിഞ്ഞു. ' അലന്‍ എസ്‌എഫ്‌ഐയില്‍ നിന്നു കൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തി ' സഖാവ് മനസ്സിലാക്കേണ്ട കാര്യം അലന്‍ എസ്‌എഫ്‌ഐയില്‍ ഒരിക്കലും സജീവമായിരുന്നില്ല. ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രാദേശിക സിപിഐഎമ്മുമായി ചേര്‍ന്നാണ് അവന്‍ പ്രവര്‍ത്തിച്ചിരുന്നത്. പാലയാട് കാംപസിലും അവന്‍ സജീവ എസ്‌എഫ്‌ഐക്കാരനായിരുന്നില്ല. അങ്ങനെ എസ്‌എഫ്‌ഐയില്‍ കാര്യമായി പ്രവര്‍ത്തിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് എസ്‌എഫ്‌ഐക്കാരെ മാവോയിസ്റ്റാക്കി മാറ്റാന്‍ സാധിക്കുക. താങ്കള്‍ വിചാരിക്കുന്നത് എസ്‌എഫ്‌ഐക്കാര്‍ക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ?. അലന്‍ മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഏതെങ്കിലും ഒരു എസ്‌എഫ്‌ഐ ക്കാരനെ ഉദാഹരണമായി കാണിക്കാമോ. സഖാവ് ഒരു വേദിയില്‍ കാര്യങ്ങള്‍ പറയുമ്ബോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നു. സഖാവേ അവന്റെ കൂടെയുള്ളത് സത്യസന്ധമായി മതേതരമായി ജീവിക്കുന്ന അമ്മയും അച്ഛനുമാണുള്ളത് ... അവന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും . അലന്റെ അര്‍ബന്‍ സെക്കുലര്‍ അമ്മ. എന്നവസാനിക്കുന്നു ഫേസ്ബുക്‌പോസ്റ്റ്.
അതേസമയം തങ്ങള്‍ മാവോയിസ്റ്റുകളല്ല, സിപിഎം പ്രവര്‍ത്തകരാണെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അലന്‍ ഷുഹൈബും താഹ ഫസലും. എന്‍ഐഎ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്ബോഴാണ് ഇരുവരുടെയും പ്രതികരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വേണ്ടി ബൂത്ത് ഏജന്റുമാരായി ഇരുന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ എന്നും ഇരുവരും പറഞ്ഞു. സിപിഎമ്മിന് വേണ്ടി വോട്ട് പിടിക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും തെണ്ടി നടന്നവരാണ്. തങ്ങള്‍ ആരെയാണ് കൊന്നത്, എവിടെയാണ് ബോംബ് വെച്ചത് എന്നതിന് മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ എന്നും അലനും താഹയും പറഞ്ഞു.
സിപിഎം പ്രവർത്തകരായിരുന്ന ഇരുവർക്കുമെതിരെ കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. തിരുവണ്ണൂർ പാലാട്ട് നഗറിൽ അലൻ ഷുഹൈബ്(20) നിയമ വിദ്യാർഥിയും ഒളവണ്ണ മൂർക്കനാട് പാനങ്ങാട്ട് പറമ്പിൽ താഹ ഫസൽ (24) ജേർണലിസം വിദ്യാർഥിയുമാണ്. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്ന ഇവർ ലഘുലേഖകൾ സൂക്ഷിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധം സിപിഎം ജില്ലാ നേതൃത്വവും സ്ഥിരീകരിച്ചിരുന്നു. ഇരുവർക്കും എതിരായ തെളിവുകൾ പൊലീസ് സൃഷ്ടിച്ചതല്ലെന്നും സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ ജില്ലാകമ്മിറ്റിയംഗം പി.കെ. പ്രേംനാഥ് വിശദീകരിച്ചിരുന്നു
https://www.facebook.com/Malayalivartha


























