മോഷണങ്ങൾ നടത്തി വിലസിയ നാലംഗസംഘത്തെ കുടുക്കിയത് കാമുകിമാരുമായുള്ള അര്‍ദ്ധ രാത്രിയിലെ മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള കോളുകള്‍..പോലീസ് കയ്യോടെ പൊക്കിയിട്ടും കാമുകന്മാരെ വിട്ടു കളയാതെ കട്ടക്ക് കാമുകിമാർ ....ഇവരെ മയക്കു മരുന്ന് കരിയർമായി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം

മോഷ്ടിച്ച ബൈക്കും ഫോണും ഉപയോഗിച്ച് വിലസിയ നാലംഗസംഘത്തെ കുടുക്കിയത് കാമുകിമാരുമായുള്ള അർദ്ധരാത്രിയിൽ ഫോൺ സംഭാഷണം.... ബൈക്ക്, മൊബൈൽ മോഷണ കേസുകളിൽ തളിപ്പറമ്പിൽ അറസ്റ്റിലായ യുവ മോഷ്ടാക്കളാണ് കാമുകിമാരുമായുള്ള അർദ്ധ രാത്രിയിലെ ഫോൺ വിളിയുടെ പേരിൽ കുടുങ്ങിയത് . പിടിയിലായ അശ്വിൻ കാമുകിയെ വിളിച്ചത് മോഷ്ടിച്ച ഫോണിന്റെ ലോക്ക് ബ്രേക്ക് ചെയ്തിട്ടായിരുന്നു.. പറശിനിക്കടവിലെ ഡോക്ടറുടെ ആയിരുന്നു അശ്വിൻ ഉപയോഗിച്ചിരുന്ന ഫോൺ
അതിനിടയിൽ നിഫ്റ്റ് വിദ്യാർഥിയുടെ ബൈക്ക് മോഷണം നടത്തിഎത്തും നാൽവർ സംഘം ആയിരുന്നു എന്ന് പോലീസ് കണ്ടുപിടിച്ചു. വണ്ടിയുടെ നിറം മാറ്റി മോഷണസംഘത്തിൽ പെട്ട അശ്വന്ത് ശശി ഉപയോഗിച്ചു വരികയായിരുന്നു .
ധർമശാലയിലെ നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിൽ അശ്വിനും സംഘവും ഉണ്ടെന്ന വിവരം കിട്ടി പോലീസ് എത്തിയപ്പോൾ രണ്ടാം നിലയിൽ നിന്ന് ചാടി അശ്വിൻ രക്ഷപ്പെട്ടു. .രക്ഷപ്പെടാൻ ശ്രമിച്ച അശ്വന്ത് ശശിയെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അശ്വന്തിനെ ജാമ്യത്തിൽ എടുക്കാൻ വേണ്ടി ആശ്വിൻ ഡോക്ടറുടെ വീട്ടിൽ നിന്നും എടുത്ത ഫോൺ വിറ്റു ... ജാമ്യം എടുക്കാൻ 25000 രൂപ വക്കീൽ ആവശ്യപ്പെട്ടതിനാൽ പണം കണ്ടെത്താൻ വിസ്മയ പാർക്കിനു മുന്നിലെ ക്വാർട്ടേഴ്സിൽ കയറി മൊബൈൽ ഫോണും പണവും മോഷ്ടിച്ചു. ആ ഫോൺ തമിഴ്നാട്ടിൽ കൊണ്ട് പോയി ലോക്ക് ബ്രെയിക്ക് ചെയ്തു.
മൂന്ന് ദിവസം അവിടെ താമസിച്ചു. ആ സമയം ആ ഫോൺ ഉപയോഗിച്ച് തളിപ്പറന്പിനടുത്തെ പ്ലസ് ടുക്കാരി കാമുകിയെ വിളിച്ചതാണ് പ്രതികളെ കണ്ടെത്താൻ എളുപ്പമായത്. കാമുകിമാരുടെ രക്ഷിതാക്കളുമായി പോലീസ് സംസാരിച്ചെങ്കിലും പെൺകുട്ടികൾ കാമുകന്മാരെ തള്ളിക്കളയാൻ തയാറായിരുന്നില്ല.
കാമുകിമാരുമായി പ്രതികൾ മാളുകളും ബീച്ചുകളും സന്ദർശിക്കുക പതിവായിരുന്നു. മയക്കുമരുന്ന് കാരിയർ ആയി പെൺകുട്ടികളെ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരുന്നുണ്ട് തളിപ്പറമ്പ് ഡിവൈഎസ്പി ടി. കെ. രത്നകുമാറിന്റെ നിർദേശപ്രകാരം പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണവും തെളിവെടപ്പും നടത്താനും ഒരുങ്ങുകയാണ് തളിപ്പറമ്പ പോലീസ്.
https://www.facebook.com/Malayalivartha


























