നിലപാടുകളെ പൂര്‍ണമായും തള്ളുന്ന പട്ടികയാണെങ്കില്‍ രാജിവയ്ക്കും; നൂറിലധികം അംഗങ്ങളെ ഉള്‍പ്പെടുത്തി ജമ്ബോ പട്ടികയാണ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്നതെങ്കില്‍ താന്‍ സ്ഥാനം ഒഴിയുമെന്ന് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചു

തന്റെ നിലപാടിനെ പൂര്‍ണമായി തള്ളിക്കളഞ്ഞുണ്ടാക്കുന്ന സമിതിയുമായി യോജിച്ച് പോവാനാവില്ലെന്ന നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സി പുനസംഘടന പട്ടിക അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു സാഹചര്യത്തിലാണ് വിമര്‍ശനവുമായി മുല്ലപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്.
നൂറിലധികം അംഗങ്ങളെ ഉള്‍പ്പെടുത്തി ജമ്ബോ പട്ടികയാണ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്നതെങ്കില്‍ താന്‍ സ്ഥാനം ഒഴിയുമെന്നാണ് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചത്. മുകള്‍വാസ്‌നിക്ക് അടക്കമുള്ള നേതാക്കളെ കണ്ട മുല്ലപ്പള്ളി നൂറിലധികം അംഗങ്ങളുള്ള പട്ടികയുമായി മുന്നോട്ട് പോകാന്‍ താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി.
മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ കഴിഞ്ഞ ദിവസംകോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് പുനസംഘടന വിവരങ്ങള്‍ അറിയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയും, ചെന്നിത്തലയും കൈമാറിയ പട്ടിക സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം മുല്ലപ്പള്ളിക്ക് കൈമാറിയിരുന്നു. ആവശ്യമായ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പട്ടിക അംഗീകരിക്കാന്‍ മുകള്‍വാസ്‌നിക്കിന് നല്‍കാനായിരുന്നു നിര്‍ദേശം. എന്നാല്‍ മുല്ലപ്പള്ളി അതിന് തയ്യാറായില്ല. പട്ടിക നിര്‍മാണത്തില്‍ മുല്ലപ്പള്ളി കര്‍ശന നിലപാടെടുത്തതോടെ ഒരിക്കല്‍ അവസാനിപ്പിച്ച പുനഃസംഘടന ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.
രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വീണ്ടും തുടര്‍ചര്‍ച്ചകള്‍ക്കായി ഡള്‍ഹിയിലേക്ക് വിളിപ്പിക്കാനാണ് ഹൈക്കമാഡിന്റെ തീരുമാനം. പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച് തയ്യാറാക്കിയ പട്ടികയില്‍ പുനക്രമീകരണം ഉണ്ടാവുമെങ്കിലും അന്തിമ പട്ടിക സംബന്ധിച്ച് ദേശീയ നേതാക്കള്‍കിടയില്‍ ഇപ്പോഴും വ്യക്തതയായിട്ടില്ല. ഭാരവാഹി പട്ടികയുടെ ബാഹുല്യം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് ഹൈക്കമാന്‍റ് നിലപാട്. ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡം പാലിക്കണം, എം.പിമാരും എം.എല്‍.എമാരും ഭാരവാഹികളാകേണ്ട, 70 വയസ് എന്ന പ്രായ പരിധി പാലിക്കണം, പത്തു വര്‍ഷമായി തുടരുന്ന ഭാരവാഹികളെ മാറ്റാം എന്നീ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് ഹൈക്കമാന്‍റ് നിര്‍ദേശം നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























