Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

പെറ്റമ്മയെ കാലന്റെ കുരുക്കിട്ട് മുറുക്കി... ശ്വാസത്തിനായി പിടയുമ്പോഴും നോക്കി നിന്ന് മരണം ഉറപ്പിച്ചു; കൂട്ടുക്കാരന്റെ അവയവങ്ങൾ ദയയില്ലാതെ മുറിച്ച് മാറ്റി പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുമ്പോഴും തോന്നത്ത വികാരം... മുക്കത്തെ ക്രൂരനായ ഇരട്ടക്കൊലയാളി നീലഗിരിയില്‍ നല്ലവനായ ജോര്‍ജ്ജ് കുട്ടി; പള്ളിയിലെ പ്രാര്‍ഥനകളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റും സജീവമായ സത്യക്രിസ്ത്യാനിയുടെ മുഖമൂടി അഴിഞ്ഞു വീണപ്പോൾ വിശ്വസിക്കാനാകാതെ നീലഗിരിയിലെ നാട്ടുകാർ

18 JANUARY 2020 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെന്ന് പോലീസ്

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

രണ്ടര വർഷമായി പോലീസിനെ വട്ടംകറക്കിയ അരുംകൊലയുടെ ചുരുളഴിഞ്ഞപ്പോൾ ഞെട്ടിയത് മുക്കം നാട്ടുകാർക്കൊപ്പം നീലഗിരിയിലെ നാട്ടുകാരുമായിരുന്നു. പതിവായി പള്ളിയില്‍ പോയിരുന്ന ആത്മീയ കാര്യങ്ങളില്‍ ബന്ധപ്പെട്ടിരുന്ന സത്യ ക്രിസ്ത്യാനിയായ ജോര്‍ജ്ജു കുട്ടി രണ്ടു കൊലപാതകങ്ങള്‍ നടത്തിയ കൊടും കുറ്റവാളിയാണെന്നറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിയത് നീലഗിരിയിലെ നാട്ടുകാരാണ്. ജോര്‍ജുകുട്ടി എന്ന പേരില്‍ ഇയാള്‍ അവിടെ അറിയപ്പെട്ടത്. പള്ളിയിലെ പ്രാര്‍ഥനകളിലും മറ്റും സജീവമായ ജോര്‍ജ്ജ്കുട്ടി പാട്ടവയലിനടുത്ത മാങ്ങവയലിലെ ഒരു പള്ളിയില്‍ സഹായിയുമായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പള്ളിയിലെ സഹായിയായും നിന്ന 'ജോര്‍ജുകുട്ടി'യെക്കുറിച്ച് നാട്ടുകാര്‍ക്കും മതിപ്പായിരുന്നു. അന്വേഷിച്ചെത്തിയ ക്രൈംബ്രാഞ്ച് സംഘം ഫോട്ടോ കാണിച്ചപ്പോഴും പലരും ജോര്‍ജുകുട്ടി എന്ന പേരിലാണ് ഇദ്ദേഹത്തെ അഭിസംബോധന ചെയ്തതും.

ഇയാള്‍ രണ്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്ന് അറിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. തികച്ചും നല്ലവന്‍ എന്ന രീതിയിലാണ് ജോര്‍ജ്ജ്കുട്ടി അവിടെ കഴിഞ്ഞിരുന്നത്. ഇവിടെ വന്നിട്ട് ഏറെ നാളായെങ്കിലും വ്യക്തിപരമായതോടെ നേരത്തേ താമസിച്ചിരുന്ന ഇടവുമായി ബന്ധപ്പെട്ടതോ ആയ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ വിമുഖത കാട്ടിയിരുന്നതായി ഇപ്പോള്‍ പലരും ഓര്‍ക്കുന്നുണ്ട്. മുക്കത്തെ വീട് വിറ്റ് നീലഗിരിയില്‍ ചേക്കേറിയ ബിര്‍ജു ഭാര്യയും രണ്ടു പെണ്‍മക്കളുമായി ആദ്യമെത്തിയത് ലവ്‌ഷോര്‍ അഗതി മന്ദിരത്തിലാണ്. ഇതിന്റെ നടത്തിപ്പുകാരനായ ഒരാള്‍ ബിര്‍ജുവിന് പരിചയമുള്ളതായിരുന്നു. അഗതി മന്ദിരത്തില്‍ താമസിക്കുമ്പോള്‍ ചില ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇയാള്‍ നടത്തിയതിനാല്‍ നല്ല പേര് സമ്പാദിച്ചു. പിന്നീട് ജീവകാരുണ്യം മറയാക്കിയാണ് നീലഗിരിയില്‍ ഉറച്ചത്. ക്രിസ്തീയ ആചാരം അനുസരിച്ച് ജീവിച്ചിരുന്നതിനാല്‍ ആര്‍ക്കും സംശയവും തോന്നിയിരുന്നില്ല. തമിഴ്‌നാട് സ്വദേശിനിയായ ഭാര്യയുമായി ബന്ധപ്പെട്ട അന്വേഷണമാണ് നീലഗിരിയിലേക്ക് പോലീസിനെ നയിച്ചതും. നഴ്‌സിംഗ് പൂര്‍ത്തിയാക്കിയ ആളായിരുന്നു ബിര്‍ജുവിന്റെ ഭാര്യ. എന്നാല്‍ ഇവര്‍ നേഴ്‌സിങ് ജോലിക്ക് പോയിരുന്നില്ല. കോയമ്പത്തൂരില്‍ ജോലിചെയ്യവേയാണ് ഇവര്‍ വിവാഹിതരായത്. കോഴിക്കോട്ടുനിന്ന് വസ്ത്ര വ്യാപാരശാലകളിലേക്ക് തുണികള്‍ എത്തിച്ചാണ് ബിര്‍ജു നീലഗിരിയില്‍ നിലയുറപ്പിച്ചത്. ശരീരഭാഗങ്ങള്‍ മുറിച്ച് പല സ്ഥലത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇസ്മയിലും ബിര്‍ജുവുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചതോടെയാണ് ഏറെനാളത്തെ അന്വേഷണത്തിനൊടുവില്‍ പ്രതിയെ നീലഗിരിയില്‍ കണ്ടെത്തിയത്. ബിര്‍ജു തമിഴ്‌നാട്ടില്‍ ഉണ്ടെന്ന് പോലീസ് സംശയിച്ചതും ഭാര്യയുമായി ബന്ധപ്പെട്ട് ആയിരുന്നു. പിന്നീട് നടത്തിയ അന്വേഷണം തമിഴ്‌നാട് പോലീസുമായി ചേര്‍ന്നായിരുന്നു. രേഖാചിത്രം കാട്ടിയുള്ള അന്വേഷണത്തില്‍ തമിഴ്‌നാട്ടിലെ ബാക്ക എന്ന പ്രദേശത്തെ പള്ളികള്‍ക്ക് അരികിലായി ഒരു തോട്ടത്തിന്റെ നടുക്ക് ഒറ്റപ്പെട്ട ഒരു വീടിനെക്കുറിച്ച് വിവരം പോലീസിന് കിട്ടി.

ഇവിടെ നടത്തിയ അന്വേഷണത്തില്‍ നല്ലവനായ ജോര്‍ജ്ജ്കുട്ടിയെക്കുറിച്ച് ആള്‍ക്കാര്‍ വിവരം നല്‍കി. ബിര്‍ജുവിന്റെ വീട് കണ്ടെത്തി പിടിക്കാന്‍ വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ പോലീസ് സംഘം പതുങ്ങിയിരുന്നെങ്കിലും ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടു. വീട്ടിലെത്തിയ ബിര്‍ജു പോലീസ് അടുക്കുന്നതിന് മുമ്പായി വണ്ടിയില്‍ കയറി എങ്ങോട്ടോ പോയി. എന്നാല്‍ വാഹനത്തിന്റെ 308 എന്ന അവസാന നമ്പര്‍ പോലീസ് കണ്ടെത്തി. ഇത് വെച്ച് നടത്തിയ അന്വേഷണത്തില്‍ ഇതേ നമ്പറില്‍ രണ്ടു ബൈക്കുകളും ഒരു നാനോ കാറും ഉള്‍പ്പെടെ ബിര്‍ജുവിന്റെ വാഹനങ്ങള്‍ തിരിച്ചറിഞ്ഞു. കാത്തിരുന്ന പോലീസ് ഇയാള്‍ പച്ചക്കറിയൊക്കെ വാങ്ങി തിരികെ വീട്ടില്‍ എത്തിയപ്പോള്‍ സാധാരണ രീതിയില്‍ അടുത്തു കൂടി. പോകുന്ന വഴിയില്‍ പണം നഷ്ടപ്പെട്ടെന്ന രീതിയിലുള്ള നാടകം നടത്തി ബിര്‍ജുവിനെ കീഴടക്കി. എന്നാല്‍ ജീപ്പില്‍ നിന്നും ചാടി ഇയാള്‍ രക്ഷപ്പെട്ടെങ്കിലും പിന്നീട് മുക്കത്ത് വെച്ച് വീണ്ടും പിടിച്ചതോടെയാണ് കേരളം ഞെട്ടിയ ഇരട്ട കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (26 minutes ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (38 minutes ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (40 minutes ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (44 minutes ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (54 minutes ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (55 minutes ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (1 hour ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (1 hour ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (2 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (2 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (2 hours ago)

ഓപ്പറേഷൻ തൂഫാൻ:  (3 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (3 hours ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (3 hours ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (3 hours ago)

Malayali Vartha Recommends