പാലക്കാട് ഗോവിന്ദാപുരം ചെക്‌പോസ്റ്റില്‍ കൈക്കൂലി ഒളിപ്പിക്കുന്നതിന് ഇളനീര്‍ തൊണ്ട്!

പാലക്കാട് ഗോവിന്ദാപുരം ചെക്‌പോസ്റ്റില്‍ കഴിഞ്ഞ ദിവസം രാത്രി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പണത്തിന്റെ പുതിയ സൂക്ഷിപ്പുകേന്ദ്രങ്ങള്‍ കണ്ടെത്തി. ചെക്‌പോസ്റ്റിനു സമീപം പുറത്ത് ഉണങ്ങിയ കരിക്കന്‍ തൊണ്ടുകള്‍ വ്യാപകമായി കൂട്ടിയിട്ടിരുന്നു. അതിലൊന്നിലാണ് പണം സൂക്ഷിച്ചിരുന്നത്. ഒറ്റനോട്ടത്തില്‍ ആരും സംശയിക്കാത്ത ഇടപാട്. അതിര്‍ത്തി കടന്നെത്തുന്ന സംസ്ഥാന വാഹനങ്ങളില്‍ നിന്നു കൈക്കൂലി വാങ്ങി ഓഫിസിലെത്തിക്കും. അവിടെ നിന്നു രായ്ക്കുരാമാനം പണം ഇത്തരത്തില്‍ മാറ്റും.
വിജിലന്‍സ് സംഘം വേഷം മാറിയെത്തി രാത്രി 8 മുതല്‍ 11-വരെ പരിസരം നിരീക്ഷിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നു കണക്കില്‍പ്പെടാത്ത 1000 രൂപ പിടികൂടി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഓഫിസിനു സമീപം മണ്ണില്‍ കുഴിച്ചിട്ട പണവും കരിക്കിന്‍ തൊണ്ടിനുള്ളിലെ പണവും പിടികൂടി. കണക്കില്‍പ്പെടാത്ത 8000 രൂപയാണ് നാല് മണിക്കൂറിനുള്ളില്‍ കണ്ടെത്തിയത്.
പാലക്കാട് വിജിലന്‍സ് സിഐ പി.ജോണ്‍, എസ്‌ഐമാരായ പി.ജയശങ്കര്‍, എം.മണികണ്ഠന്‍, എഎസ്‌ഐ അബ്ദുല്‍ സലിം, സുധീര്‍ മൈലാടി, പി.ആര്‍.രമേഷ് എന്നിവരും ജില്ലാ ലേബര്‍ ഓഫിസര്‍ രാമകൃഷ്ണനും റെയ്ഡ് സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























