കണ്ണൻ ഗോപിനാഥൻ കസ്റ്റഡിയിൽ ; സ്റ്റഡിയിലെടുത്തത് അലഹബാദ് വിമാനത്താവളത്തില്‍ വച്ച്

ജമ്മു കാഷ്മീരിന്റെ സ്വതന്ത്ര പദവി എടുത്തുകളഞ്ഞതിന്റെ പേരില്‍ ഐഎഎസ് പദവി ഉപേക്ഷിച്ച് ശ്രദ്ധ നേടിയ മലയാളി കണ്ണന് ഗോപിനാഥനെ ഉത്തര്‍പ്രദേശ് പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. അലഹബാദ് വിമാനത്താവളത്തില്‍ വച്ചാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്.
സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്ക്കെതിരേ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പോലീസ് നടപടി. അതേസമയം, കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ കണ്ണനും അണിനിരന്നിരുന്നു.
ആഴ്ച്ചകള്‍ക്ക് മുമ്പും ഉത്തര്‍പ്രദേശ് പോലിസ് കണ്ണന് ഗോപിനാഥനെ കസ്റ്റഡിയിലെടുത്തിരുന്നു. ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ ആഗ്രയ്ക്ക് സമീപം കണ്ണന് ഗോപിനാഥനെ തടഞ്ഞുവച്ച യുപി പോലിസ് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിട്ടയച്ചത്. വ്യക്തിഗത ബോണ്ടിലായിരുന്നു അന്ന് മോചനം. എട്ടു മണിക്കൂറോളം തടങ്കലിലായിരുന്ന ഗോപിനാഥനെ മോചിപ്പിച്ച ശേഷം പോലിസ് അകമ്പടിയില്‍ യുപി അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha


























