പൗരത്വ നിയമത്തിനെതിരെ വന്‍ ജന സഞ്ചയം... ഫ്രറ്റേണിറ്റി മൂവ്മെന്റ് കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിച്ചു. സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം, സംസ്ഥാന ജനറല്‍ സെക്രട്ടറി മഹേഷ് തോന്നക്കല്‍, വൈസ് പ്രസിഡന്റ് അനീഷ് പാറമ്പുഴ അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. ഞായറാഴ്ച വൈകീട്ട് നാലോടെ വിമാനത്താവളത്തിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിച്ചായിരുന്നു ആയിരങ്ങള്‍ പങ്കെടുത്ത സമരമാരംഭിച്ചത്.
മേലങ്ങാടി, കുമ്മിണിപ്പറമ്പ് എന്നിവിടങ്ങളില്‍നിന്ന് വിമാനത്താവളത്തിലേക്കുള്ള രണ്ട് റോഡുകളും കോഴിക്കോട്-പാലക്കാട് ഹൈവേയിലെ കുളത്തൂര്‍ റോഡും സമരക്കാര്‍ പൂര്‍ണമായി ഉപരോധിച്ചു.
നീതിയും വസ്തുതകളും ബലികഴിച്ച കോടതിവിധിയാണ് ബാബരിഭൂമി കേസിലുണ്ടായതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്ബലം. വിശ്വാസങ്ങളെയല്ല, വസ്തുതകളെയും രേഖകളെയുമായിരുന്നു കോടതി പരിഗണിക്കേണ്ടിയിരുന്നത്. വസ്തുതകളായി കോടതി കണ്ടെത്തിയ കാര്യങ്ങളെത്തന്നെ നിരാകരിച്ചുകൊണ്ടാണ് അന്തിമവിധി പുറപ്പെടുവിച്ചത്. രാജ്യത്തിന്റെ മതനിരപേക്ഷതക്ക് കടുത്ത തിരിച്ചടിയാണ് കോടതിവിധിയുണ്ടാക്കുന്നത്.
ഭരണഘടന ഉറപ്പുനല്‍കിയ വിശ്വാസസ്വാതന്ത്ര്യം, മതന്യൂനപക്ഷങ്ങള്‍ക്കുള്ള പരിരക്ഷ അടക്കമുള്ളവയെ ദുര്‍ബലപ്പെടുത്തുന്നതാണ് കോടതിവിധിയെന്നും പുനഃപരിശോധനക്ക് കോടതി സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധികളെ മാനിക്കാന്‍ ബാധ്യതപ്പെട്ടിരിക്കെതന്നെ ബാബരി പ്രശ്‌നത്തെ കേവല ഭൂമി പ്രശ്‌നമാക്കി ചുരുക്കിയ സുപ്രീംകോടതി വിധിയില്‍ അനീതിയുണ്ടെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം പ്രസ്താവനയില്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha


























