Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഫുട്‌ബോള്‍ മത്സരത്തിനായി ഒരുക്കിയ ഗാലറി തകര്‍ന്നുവീണ് അറുപതോളം പേര്‍ക്ക് പരിക്ക്... പരിക്കേറ്റവരെ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു, അപകടത്തെത്തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു

20 JANUARY 2020 08:06 AM IST
മലയാളി വാര്‍ത്ത

ഫുട്‌ബോള്‍ മത്സരത്തിനായി ഒരുക്കിയ ഗാലറി ഇന്നലെ രാത്രി തകര്‍ന്നുവീണ് അറുപതോളം പേര്‍ക്ക് പരിക്കേറ്റു. നൂറണി ടര്‍ഫ് സ്റ്റേഡിയത്തില്‍ പ്രമുഖ ഫുട്‌ബോള്‍ താരങ്ങളായ ബൈച്ചുങ് ബൂട്ടിയ, ഐ.എം. വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കാനിരുന്ന പ്രദര്‍ശനമത്സരം തുടങ്ങുന്നതിന് നിമിഷങ്ങള്‍ക്കുമുമ്പാണ് സ്റ്റേഡിയത്തിന് കിഴക്കുവശത്ത് കാണികള്‍ തിങ്ങിനിറഞ്ഞ ഗാലറി തകര്‍ന്നുവീണത്. രണ്ടാംതവണയാണ് നൂറണിയില്‍ ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് ഗാലറി വീഴുന്നത്.

അന്തരിച്ച മുന്‍ ഫുട്‌ബോള്‍ താരം ധനരാജിന്റെ കുടുംബത്തിനുള്ള ധനസഹായത്തിനായാണ് കെ.എഫ്.എ. ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ മത്സരം സംഘടിപ്പിച്ചത്. പരിക്കേറ്റവരെ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. നാലുപേരുടെ കാലിനും കൈക്കും പൊട്ടലുണ്ട്. പുതുപ്പള്ളിത്തെരുവ് സ്വദേശികളായ ഇബ്രാഹിം, ഉമ്മര്‍ എന്നിവര്‍ക്കാണ് അസ്ഥിക്ക് പൊട്ടലേറ്റത്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു. ഇന്നലെ രാത്രി 8.40-ഓടെയാണ് സംഭവം. ഏഴുമണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന ഫുട്‌ബോള്‍ മത്സരം സെലിബ്രിറ്റി താരങ്ങള്‍ എത്താന്‍ വൈകിയതോടെ ഒരുമണിക്കൂറിലേറെ താമസിച്ചു. ചടങ്ങില്‍ ഉദ്ഘാടകനായിരുന്ന വി.കെ. ശ്രീകണ്ഠന്‍ എം.പി. പ്രസംഗിക്കുന്നതിനിടെയാണ് ഗാലറി പൂര്‍ണമായും തകര്‍ന്നുവീണത്.

കമുക് ഉപയോഗിച്ച് നിര്‍മിച്ച ഗാലറിയുടെ നിര്‍മാണം മുക്കാല്‍ഭാഗം മാത്രമാണ് പൂര്‍ത്തിയായിരുന്നത്. ഇതിനാല്‍ കാലുകളില്‍ കമുകുപലകകള്‍ ബലപ്പെടുത്തി കെട്ടിയിരുന്നില്ല. ഒരാഴ്ചമുമ്പാണ് ഗാലറിനിര്‍മാണം തുടങ്ങിയതെന്നും ധൃതിപിടിച്ച് സുരക്ഷ ഉറപ്പാക്കാതെ നടത്തിയ നിര്‍മാണം അവസാനനിമിഷവും പൂര്‍ത്തിയാക്കാനാവാത്തതാണ് അപകടത്തിനിടയാക്കിയതെന്നും കാണികള്‍ പറഞ്ഞു. ഗാലറിയില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ വൊളന്റിയര്‍മാരെ നിയമിച്ചിരുന്നില്ലെന്നും പരാതിയുണ്ട്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (2 minutes ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (1 hour ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (1 hour ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (2 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (2 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (2 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (2 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (3 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (3 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (4 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (4 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (4 hours ago)

ഓപ്പറേഷൻ തൂഫാൻ:  (5 hours ago)

Malayali Vartha Recommends