ഇവിടേക്കെത്തന്നെയുണ്ട്... ബിജെപിയെ രണ്ട് പ്രാവശ്യവും അധികാരത്തിലേറ്റിയതിന്റെ ക്രഡിറ്റുമായി അമിത്ഷാ പടിയിറങ്ങുമ്പോള്‍ എത്തുന്നത് മിതഭാഷിയായ ജെ.പി. നഡ്ഡ; ഉറച്ച ശബ്ദമായ അമിത് ഷാ യുഗത്തിനുശേഷം നഡ്ഡയുടെ ആദ്യ പരീക്ഷണം ഡല്‍ഹിയിലും ബിഹാറിലും

അമിത്ഷാ യുഗത്തിന് ബിജെപിയില്‍ അന്ത്യമായിരിക്കുകയാണ്. ആറു മാസമായി ദേശീയ വര്‍ക്കിങ് പ്രസിഡന്റായ ജെ.പി. നഡ്ഡയെ ബി.ജെ.പി. ഇന്നു ദേശീയ അധ്യക്ഷനായി പ്രഖ്യാപിക്കും. അധ്യക്ഷ സ്ഥാനത്തേക്ക് ഇന്നു നാമനിര്‍ദേശ പത്രിക സ്വീകരിക്കുമ്പോള്‍ നഡ്ഡയ്ക്ക് എതിരാളിയുണ്ടാകില്ല. അങ്ങനെയെങ്കില്‍ പ്രഖ്യാപനം ഇന്നുണ്ടാകും. മറ്റാരെങ്കിലും പത്രിക നല്‍കിയാല്‍ നാളെ വോട്ടെടുപ്പ് നടക്കും. 2014 ജൂലൈയില്‍ രാജ്‌നാഥ് സിങ് മോഡി മന്ത്രിസഭയില്‍ അംഗമായതോടെയാണ് അമിത് ഷാ ദേശീയ അധ്യക്ഷപദത്തിലെത്തിയത്. കര്‍ക്കശക്കാരനായ അമിത്ഷായില്‍ നിന്നും മിതഭാഷിയായ ജെ.പി. നഡ്ഡ ബിജെപി നേതൃത്വം ഏറ്റെടുക്കുമ്പോഴുള്ള വെല്ലുവിളികളാണ് പ്രധാനം.
2016ലാണ് ആദ്യത്തെ പൂര്‍ണമായ മൂന്നു വര്‍ഷ ടേം ലഭിക്കുന്നത്. 2019ല്‍ കാലാവധി പൂര്‍ത്തിയായെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് നീട്ടുകയായിരുന്നു. ഹിമാചലില്‍ നിന്നുള്ള രാജ്യസഭാംഗമായ നഡ്ഡ കഴിഞ്ഞ ജൂെലെയിലാണ് വര്‍ക്കിങ് പ്രസിഡന്റ് ആയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയുടെ ചുമതല വഹിച്ചു. ഒന്നാം മോഡി മന്ത്രിസഭയില്‍ അംഗമായിരുന്നു.
ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കു വിത്തുപാകിയത് എല്‍.കെ. ആദ്വാനിയെന്ന രാഷ്ട്രീയ ഭീഷ്മാചാര്യനാണെങ്കില്‍ രാജ്യമെങ്ങും താമര വിരിയിച്ച രാഷ്ട്രീയ ചാണക്യനാണ് അമിത് ഷാ. 2014ല്‍ രാജ്‌നാഥ് സിങ്ങിനു പകരം ബി.ജെ.പി. ദേശീയ അധ്യക്ഷന്റെ കസേരയിലേക്ക് അമിത് ഷാ അമര്‍ന്നിരുന്നപ്പോള്‍ അത് അദ്വാനി യുഗത്തിന്റെ അന്ത്യവും അമിത് ഷാ യുഗത്തിന്റെ ആരംഭവുമായി. ആറു വര്‍ഷങ്ങള്‍ക്കുശേഷം ദേശീയ അധ്യക്ഷ പദവിയില്‍നിന്ന് അമിത് ഷാ പടിയിറങ്ങുമ്പോള്‍ മറ്റൊരു യുഗമാറ്റത്തിനാണ് പാര്‍ട്ടി തയാറെടുക്കുന്നത്. രാമക്ഷേത്ര നിര്‍മാണം, പൗരത്വ നിയമം, പൊതുവ്യക്തി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ തുടങ്ങി തങ്ങളുടെ രാഷ്ട്രീയ അജന്‍ഡകളിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മാറ്റം എന്നതും ശ്രദ്ധേയം.
നരേന്ദ്ര ദാമോദര്‍ദാസ് മോഡിയെന്ന വ്യക്തിപ്രഭാവം ശരിയായ അളവില്‍ ഉപയോഗിച്ച് 2014ല്‍ ബി.ജെ.പിയെ അധികാരത്തിലേറ്റിയതാണ് അമിത് ഷായെ ബി.ജെ.പിയുടെ സര്‍വെസെന്യാധിപനാക്കിയത്. അന്ന് ബി.ജെ.പി. അധികാരം പിടിക്കുമ്പോള്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു അമിത് ഷാ. യു.പിലെ 80 സീറ്റില്‍ 71ഉം നേടി ബി.ജെ.പിക്കു ഭരണത്തിലേക്കു വാതില്‍ തുറന്നത് അമിത് ഷായുടെ രാഷ്ട്രീയ തന്ത്രങ്ങളാണ്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്ന പുരാണ ആപ്തവാക്യമാണ് അമിത് ഷായുടെ കരുത്ത്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനും വിവാദങ്ങള്‍ പോലും വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കാനുമുള്ള കഴിവ് ഷായെ പാര്‍ട്ടിയുടെ അവസാനവാക്കാക്കി.
1991ല്‍ എല്‍.കെ. അദ്വാനിക്കുവേണ്ടി ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണച്ചുമതല വഹിച്ചതോടെയാണ് അമിത് ഷായുടെ രാഷ്ട്രീയ വിജയയാത്രയ്ക്കു തുടക്കമാകുന്നത്. പിന്നീട് മോഡിഅമിത് ഷാ അച്ചുതണ്ട് ബി.ജെ.പിയുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ഗതി മാറ്റിയെഴുതി. ഷാ അധ്യക്ഷനായിരിക്കെ ബി.ജെ.പി. 10 നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് വിജയം കുറിച്ച്. ഇടതുപാര്‍ട്ടികളുടെ തട്ടകമായ ത്രിപുരയില്‍ ഭരണംപിടിച്ചതും ബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് മേല്‍വിലാസമുണ്ടാക്കിയതും ഷായുടെ തന്ത്രങ്ങളാണ്.
ഭൂരിപക്ഷം ലഭിക്കാതെ പോയ സംസ്ഥാനങ്ങളില്‍ എതിര്‍പാര്‍ട്ടികളുടെ എം.എല്‍.എമാരെ അപ്പാടെ അടര്‍ത്തിയെടുത്തു ഭരണം പിടിച്ചെടുത്തതും ഷായുടെ മികവില്‍തന്നെ. ഏത് രീതിലൂടെയും അധികാരം പിടിക്കാമെന്ന നവരാഷ്ട്രീയ തന്ത്രത്തിന്റെ ഉപജ്ഞാതാവും ഷാതന്നെ. മോഡിയെ രണ്ടാം തവണയും പ്രധാനമന്ത്രി പദത്തിലെത്തിക്കാനായതാണ് ഷായുടെ അവസാന വിജയം. സര്‍ക്കാര്‍വിരുദ്ധ വികാരം ദേശീയതയും ദേശസുരക്ഷയും സമാസമം പ്രയോഗിച്ച് ഒതുക്കിയ ഷാ വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍, തൊഴിലില്ലായ്മ, ദളിത് പീഡനം തുടങ്ങിയ അടിസ്ഥാനവിഷയങ്ങളില്‍നിന്നു പാര്‍ട്ടിയെ സംരക്ഷിച്ചു. പാര്‍ട്ടിക്ക് വ്യക്തമായ സ്വാധീനമില്ലാത്ത 120 മണ്ഡലങ്ങള്‍ കണ്ടെത്തി ശ്രദ്ധചെലുത്താനുള്ള നിര്‍ദേശവും മികവിന് ഉദാഹരണം.
രണ്ടാം മോഡി സര്‍ക്കാരില്‍ ഷാ ആഭ്യന്തരമന്ത്രിയായതോടെതന്നെ യുഗമാറ്റം പ്രതീക്ഷിച്ചതാണ്. എന്നാല്‍ പല വിജയങ്ങളുടെ പിറകിലും അമിത് ഷായുടെ ചാണക്യതന്ത്രം എന്ന വാഴ്ത്തുപാട്ടുകള്‍ ശരിയോ തെറ്റോയെന്ന് സംശയമുയരുന്ന സാഹചര്യത്തിലാണ് പടിയിറക്കം.
പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഏറ്റവും ഒടുവില്‍ ഝാര്‍ഖണ്ഡ്... ഷായുടെ കീഴില്‍ തുടരെ പരാജയപരമ്പരകള്‍. കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും കളിച്ച രാഷ്ട്രീയ നാടകങ്ങള്‍. പൗരത്വ ബില്ലില്‍ സ്വീകരിച്ച ഏകാധിപത്യ നയങ്ങള്‍. ഒരു െ്രെകസിസ് മനേജരുടെ ജോലി ഇനി ഭംഗിയായി ചെയ്യാന്‍ കഴിയില്ലെന്ന ഉത്തമബോധ്യം വന്നതിനു പിന്നാലെയാണ് പടിയിറക്കം.
ആഭ്യന്തരമന്ത്രി പദത്തിലിരുന്നു കടുത്ത തീരുമാനങ്ങളുമായി അമിത് ഷാ പാര്‍ട്ടി അജന്‍ഡകള്‍ നടപ്പാക്കുമ്പോള്‍ പാര്‍ട്ടിക് അത് ക്ഷീണമാകാതിരിക്കാന്‍ മൃദുസ്വരം സ്വീകരിക്കുന്ന ഒരു പാര്‍ട്ടിയധ്യക്ഷന്‍. ഈ സ്വരം മാറ്റം മാത്രമാണ് ഇപ്പോള്‍ ഷായ്ക്കു പകരം ദേശീയ അധ്യക്ഷന്റെ കസേരയില്‍ നഡ്ഡ ഇരിക്കുംമ്പോള്‍ ഉണ്ടാകാന്‍ പോകുന്നത്. അജന്‍ഡകള്‍ അതേപടി തുടരും.
തന്റേയും പ്രധാനമന്ത്രിയുടേയും വിശ്വസ്തനായ ജെ.പി. നഡ്ഡയെയാണ് ദേശീയ അധ്യക്ഷ പദത്തില്‍ പ്രതിഷ്ഠിച്ച് ഷാ ഇറങ്ങുന്നത്. നഡ്ഡയ്ക്ക് ആര്‍.എസ്.എസിന്റെ പിന്തുണയുണ്ടെങ്കിലും പാര്‍ട്ടിയില്‍ ഇനി എത്രകാലം അമിത് ഷായുടെ വാക്കുകള്‍ക്ക് എതിരില്ലാതെയിരിക്കുമെന്നു പറയാനാകില്ല.
അമിത് ഷാ യുഗത്തിനുശേഷം പാര്‍ട്ടിയുടെ ആദ്യ പരീക്ഷണം ഡല്‍ഹിയിലും ബിഹാറിലുമാകും. പൗരത്വ രജിസ്റ്റര്‍, പൊതുവ്യക്തി നിയമം തുടങ്ങിയ രാഷ്ട്രീയ അജന്‍ഡകളിലേക്ക് വരുന്ന ദിവസങ്ങളില്‍ ബി.ജെ.പി. നീങ്ങുമ്പോള്‍ അമിത് ഷായെ പോലൊരു ശക്തമായ സ്വരമുള്ള അധ്യക്ഷന്റെ അഭാവം പാര്‍ട്ടിക്കും തിരിച്ചടിയാകും.
"
https://www.facebook.com/Malayalivartha


























