Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഒന്നും അറിയാതെ മന്ത്രി... കെ.എസ്.ആര്‍.ടി.സിയെ പൂട്ടിക്കെട്ടാനായി എല്ലാവരും കൂടി ഒരുപോലെ ഇറങ്ങിത്തിരിക്കുമ്പോള്‍ ചിരിക്കുന്നത് ടോമിന്‍ തച്ചങ്കരി; കെ.എസ്.ആര്‍.ടി.സിയെ കുറഞ്ഞനാള്‍ കൊണ്ട് നന്നാക്കി ഒന്നാം തീയതി തന്നെ ശമ്പളം നല്‍കിയപ്പോള്‍ പഴയ യൂണിയന്‍ കളി തുടങ്ങി; ഇപ്പോള്‍ ഇതാ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പോലും കയ്യിട്ടു വാരുന്നു

20 JANUARY 2020 11:20 AM IST
മലയാളി വാര്‍ത്ത

തകര്‍ച്ചയുടെ വക്കില്‍ ഇരുന്നപ്പോഴാണ് ടോമിന്‍ തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി. എം.ഡി. ആക്കിയത്. ശക്തമായ നിലപാടിലൂടെ കെ.എസ്.ആര്‍.ടി.സി.യെ ലാഭത്തിലാക്കി. ജോലി ചെയ്യാതെ ചീഫ് ഓഫീസില്‍ തമ്പടിച്ചിരുന്ന യൂണിയന്‍കാരെ ജോലിക്ക് പറഞ്ഞുവിട്ടു. ഡബിള്‍ ഡ്യൂട്ടിയെന്ന പേരില്‍ കുറച്ച് നേരം ജോലി ചെയ്ത് പിറ്റേദിവസം ഓഫെടുത്ത് മറ്റ് ജോലിക്ക് പോകുന്നവരെ പൂട്ടിട്ടു. കെ.എസ്.ആര്‍.ടി.സി.യില്‍ വരുമാനം കൂടുകയും ജീവനക്കാര്‍ക്ക് ഒന്നാം തീയതിയില്‍ ശമ്പളം കിട്ടുകയും ചെയ്തു. ടോമിന്‍ തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ ഫലം കണ്ടതോടെ യൂണിയന്‍കാരുടെ നിലനില്‍പ്പ് പോലും ആശങ്കയിലായി. അതോടെ യൂണിയന്‍കാര്‍ പാര്‍ട്ടി തലത്തില്‍ ഇടപെടുകയും തച്ചങ്കരിയെ മാറ്റുകയും ചെയ്തു. ഇതോടെ കെ.എസ്.ആര്‍.ടി.സി. വീണ്ടും നഷ്ടത്തിലായി. ഭരണ പ്രതിപക്ഷമില്ലാതെ സെക്രട്ടറിയേറ്റ് പടിക്കല്‍ ജിവനക്കാര്‍ സമരമിരുന്നു. ഒരു ഫലവുമില്ല. ഇപ്പോഴിതാ കെ.എസ്.ആര്‍.ടി.സി.യുടെ ദയനീയാവസ്ഥ കാണിക്കുന്ന മറ്റൊരു സംഭവം കൂടി.

ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു പിടിക്കുന്ന തുക പ്രൊവിഡന്റ് ഫണ്ടില്‍ അടയ്ക്കാതെ വകമാറ്റുന്നെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന ചീഫ് സെക്രട്ടറിയോടു വിശദീകരണം തേടി. കേരളാ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് എംപ്ലോയീസ് ഓര്‍ഗെനെസേഷന്റെ പരാതിയിലാണു നടപടി. പി.എഫ്. വിഹിതം വകമാറ്റുന്നതിനെക്കുറിച്ച് ഗവര്‍ണറുടെ ഓഫീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ജീവനക്കാരുടെ വിഹിതം വര്‍ഷങ്ങളായി പി.എഫിലേക്ക് അടയ്ക്കുന്നില്ലെന്നു വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയില്‍ കെ.എസ്.ആര്‍.ടി.സി. കുറ്റസമ്മതം നടത്തിയിരുന്നു. പി.എഫില്‍ നിക്ഷേപിക്കേണ്ട പണം വര്‍ക്കിങ് ഫണ്ടിലേക്ക് വകമാറ്റുകയാണു ചെയ്യുന്നത്. സര്‍വീസില്‍നിന്നു വിരമിക്കുന്നവര്‍ക്ക് വര്‍ക്കിങ് ഫണ്ടില്‍നിന്നായാലും പലിശയടക്കം പണം നല്‍കുന്നതിനാല്‍ ജീവനക്കാരോ തൊഴിലാളി സംഘടനകളോ പരാതി നല്‍കാറില്ല.

പി.എഫ്. തുകയ്ക്കു സര്‍ക്കാര്‍ നല്‍കേണ്ട പലിശ സ്വന്തമായി നല്‍കുകയാണു കെ.എസ്.ആര്‍.ടി.സി. ചെയ്യുന്നത്. ഇങ്ങനെ പലിശയിനത്തില്‍ മാത്രം സ്ഥാപനത്തിന് 9.81 കോടി രൂപ ചെലവായെന്നു സി.എ.ജി. നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

പി.എഫ്. തുക കൃത്യമായി അടയ്ക്കാത്ത കെ.എസ്.ആര്‍.ടി.സിയുടെ നടപടിയെ സോമന്‍ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന കേസില്‍ െഹെക്കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. െഹെക്കോടതിയുടെ മുന്നറിയിപ്പും വകവയ്ക്കാതെയാണു പി.എഫ്. തുക വകമാറ്റല്‍ തുടരുന്നത്. പി.എഫിലേക്കു പിടിക്കുന്ന തുക ഏത് അക്കൗണ്ടിലേക്കാണു പോകുന്നതെന്ന് വിവരാവകാശ നിയമം വഴി അന്വേഷിച്ചപ്പോള്‍, കോര്‍പ്പറേഷന്റെ നിയമപരമായ ബാധ്യത പൂര്‍ത്തീകരിക്കാനുള്ള സാങ്കല്‍പ്പികമായ ഒരു അക്കൗണ്ട് മാത്രമാണ് നിലവിലുള്ളതെന്നായിരുന്നു മറുപടി. ജീവനക്കാര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍പ്പോലും പി.എഫില്‍നിന്നു വായ്പയെടുക്കാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍. വായ്പ കിട്ടാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണെന്നു കേരളാ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് ആന്‍ഡ് എംപ്ലോയീസ് ഓര്‍ഗെനെസേഷന്‍ സംസ്ഥാന സെക്രട്ടറി എം.മനേഷ് പറഞ്ഞു.

2013 മുതല്‍ ഏര്‍പ്പെടുത്തിയ പങ്കാളിത്ത പെന്‍ഷന്റെ അവസ്ഥയും ഇതുതന്നെ. കഴിഞ്ഞ 38 മാസത്തില്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ വിഹിതമായി 59 കോടി രൂപയാണു കോര്‍പ്പറേഷന്‍ പിടിച്ചത്. അത്രതന്നെ തുക സംസ്ഥാന സര്‍ക്കാരും പങ്കാളിത്ത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കണം. കോര്‍പ്പറേഷന്‍ പണമടയ്ക്കാത്തതിനാല്‍ സര്‍ക്കാരും പണമടച്ചിട്ടില്ലെന്നാണു വിവരം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് മുഴുവന്‍ തുകയും നിക്ഷേപിക്കുമെന്ന തൊടുന്യായത്തില്‍ അധികൃതരുടെ വിശദീകരണം ഒതുങ്ങുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (3 minutes ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (1 hour ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (1 hour ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (2 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (2 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (2 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (2 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (3 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (3 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (4 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (4 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (4 hours ago)

ഓപ്പറേഷൻ തൂഫാൻ:  (5 hours ago)

Malayali Vartha Recommends