എന്റെ അമ്മദിവസങ്ങളായി ആകെ ഭയത്തിലായിരുന്നു... എന്തെങ്കിലും തനിക്ക് സംഭവിച്ചാല്‍ സഹപ്രവര്‍ത്തകനായ അധ്യാപകനായിരിക്കും ഉത്തരവാദിയെന്ന് പറഞ്ഞിരുന്നു... മഞ്ചേശ്വരത്ത് രണ്ടു ദിവസം മുൻപ് കാണാതായ അധ്യാപികയെ കണ്ടെത്തിയത് തലമുടി മുറിച്ചുനീക്കി കടപ്പുറത്ത് അഴുകിയ നിലയില്‍... രൂപശ്രീയുടെ മകന്‍ പറയുന്നു; അധ്യാപികയുടെ മരണത്തില്‍ ദുരൂഹത

രണ്ടുദിവസം മുൻപ് കാണാതായ അധ്യാപികയുടെ മൃതദേഹം കുമ്ബള പെര്‍വാട് കടപ്പുറത്ത് കണ്ടെത്തിയതോടെ ദുരൂഹത വർധിക്കുകയാണ്. അതേസമയം അധ്യാപികയെ സഹപ്രവര്‍ത്തകന്‍ ശല്യപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രൂപശ്രീയുടെ മരണത്തില്‍ സഹപ്രവര്‍ത്തകന് പങ്കുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സഹപ്രവര്‍ത്തകനായ അധ്യാപകന്‍ രൂപശ്രീയെ നിരന്തരം ശല്യം ചെയ്തിരുന്നതായും മരണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നുവെന്നും എന്തെങ്കിലും തനിക്ക് സംഭവിച്ചാല്‍ സഹപ്രവര്‍ത്തകനായ അധ്യാപകനായിരിക്കും ഉത്തരവാദിയെന്നും അമ്മ സൂചിപ്പിച്ചിരുന്നുവെന്ന് മകന്‍ കൃതികും പറഞ്ഞു. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി രൂപശ്രീയുടെ സഹപ്രവര്‍ത്തകനായ അധ്യാപകനെ പൊലീസ് ചോദ്യം ചെയ്തു. എന്നാല് ഇയാളില്‍ നിന്ന് കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. മഞ്ചേശ്വരം മിയാപദവ് സ്‌കൂളിലെ അധ്യാപികയായ രൂപശ്രീയെ ഈ മാസം പതിനാറിനാണ് കാണാതായത്. തുടര്‍ന്ന് രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖരന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുമ്ബള കടപ്പറത്ത് അഴുകിയ നിലയില്‍ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























