ആളെ കണ്ടതും... ഫോണില്‍ നിന്നും അറിയാതെ ഒരു മിസ്ഡ് കോള്‍ പോയതിന് യുവതി തീ തിന്നത് ഒരു മാസം; ഭര്‍ത്താവിനോട് കാര്യം പറഞ്ഞപ്പോള്‍ ഭര്‍ത്താവും ഒപ്പം കൂടി; അവസാനം ഞരമ്പ് രോഗിയെ കാത്തിരുന്നത്

കൈതട്ടി അറിയാതെ മിസ്ഡ് കോള്‍ പോകുന്നത് പലര്‍ക്കും സംഭവിക്കുന്നതാണ്. ഒരു സോറി പറയുന്നതോടെ വിളിക്കുന്നവനും എടുക്കുന്നവനും ഹാപ്പി. പിന്നെ ഇരുകൂട്ടരും അത് ഓര്‍ക്കുക കൂടിയില്ല. കോട്ടയം പാലയിലാണ് ഒരു മിസ്ഡ് കോള്‍ യുവതിയ്ക്ക് വിനയായത്.
യുവതിയുടെ ഫോണില്‍ നിന്ന് അറിയാതെ ഒരു മിസ്ഡ് കോള്‍ പോയി. അതിന് യുവതി തീ തിന്നതു ഒരു മാസത്തില്‍ ഏറെ. ഒടുവില്‍ സഹികെട്ട് 'കോളറെ ' ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ വിളിച്ചു വരുത്തി പൊലീസില്‍ ഏല്‍പിച്ചു. പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാവിലെയാണു സംഭവം. പുന്നന്താനം കോളനി പുത്തന്‍കണ്ടം സ്വദേശിയും50 കാരനായ മധുസൂദനന്‍ ആണ് അറസ്റ്റിലായത്. നമ്പര്‍ തെറ്റി മധുസൂദനന് ഒരു കോള്‍ പോയതിനെ തുടര്‍ന്ന് ഇയാള്‍ തുടരെ യുവതിയെ വിളിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ശല്യം അസഹനീയമായതോടെ ഭര്‍ത്താവിനെ വിവരം അറിയിച്ചു.
പൊലീസിനെയും അറിയിച്ചു. പൊലീസ് നിര്‍ദേശ പ്രകാരം ' കോളറെ ' യുവതി ബസ് സ്റ്റാന്‍ഡില്‍ വിളിച്ചു വരുത്തി. ഭര്‍ത്താവിന് ഒപ്പം യുവതിയെ കണ്ട മധുസൂദനന്‍ പിന്‍മാറാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിന്റെ കൈ കരണത്തു വീണു. പൊലീസ് എസ്എച്ച്ഒ വി.എ.സുരേഷ്‌കുമാര്‍, എസ്‌ഐ തോമസ് സേവ്യര്‍, സിപിഒ സി.മനോജ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഫോണ്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്. പലപ്പോഴും അലക്ഷ്യമായി കുട്ടികളുടെ കൈയ്യില്‍ മൊബൈല്‍ കൊടുക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. കുട്ടികള്‍ ഏതെങ്കിലും നമ്പരില്‍ അമര്‍ത്തി ഫോണ്‍ വിളിച്ചാല്‍ അതിന് സമാധാനം പറയേണ്ടത് രക്ഷകര്‍ത്താക്കളാണ്.
മിസ്ഡ് കോളുകള്‍ പലപ്പോഴും പല ബന്ധങ്ങള്‍ക്കും തുടക്കം കുറിക്കാറുണ്ട്. ചില പ്രണയങ്ങള്‍ മൊട്ടിട്ടതും അത് സാക്ഷാത്ക്കരിച്ചതും മിസ്ഡ് കോള്‍ പ്രണയത്തിലൂടെയാണ്. അതേസമയം പെണ്‍കുട്ടികളെ വഴിതെറ്റാക്കാനും മിസ്ഡ് കോള്‍ പ്രണയമുണ്ട്. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടി മിസ്ഡ്‌കോള്‍ വഴി പരിചയപ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടി സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. തൊടുപുഴയ്ക്കു സമീപത്തെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കാസര്‍ഗോഡു നിന്നും വിദ്യാര്‍ഥിനിയെയും കാമുകനേയും പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു.
മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട് നിരവധി തട്ടിപ്പുകളും നടന്നിട്ടുണ്ട്. മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട ഭര്‍തൃമതിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി ഒന്നര ലക്ഷം രൂപയും ഏഴര പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ പാനൂര്‍ സ്വദേശി അറസ്റ്റിലായ വാര്‍ത്തയും ഓര്‍മ്മയിലുണ്ട്.
2019 ഫെബ്രുവരി 20ന് മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട തളിപ്പറമ്പ് സയ്യിദ് നഗറിലെ യുവതിയുമായി നിരന്തരമായി ഫോണ്‍ വഴി സംസാരിച്ച് ബന്ധം സ്ഥാപിച്ച ഫജ്ഫര്‍ ഒന്നര ലക്ഷം രൂപ ജോലി ആവശ്യത്തിനെന്ന പേരില്‍ കടമായി വാങ്ങിയിരുന്നു.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനാലാണ് യുവതി പണം നല്‍കിയത്. എന്നാല്‍, ഇയാള്‍ പിന്നീട് വാക്കുമാറിയതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചപ്പോള്‍ ഫോണ്‍ സംഭാഷണങ്ങളും വീഡിയോകളും ഭര്‍ത്താവിന് അയയ്ച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതേ ഭീഷണി മുഴക്കി പിന്നീട് ഏഴര പവന്‍ സ്വര്‍ണാഭരണങ്ങളും ഇയാള്‍ വാങ്ങുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
വീണ്ടും ഭീഷണികള്‍ തുടര്‍ന്നതോടെയാണ് യുവതി തളിപ്പറമ്പ് പൊലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് വ്യാജ ഡോക്ടറെ പിടികൂടിയത്.
"
https://www.facebook.com/Malayalivartha


























