കഴുത്തിലും നെറ്റിയിലും മുറിവേറ്റ പാടുകള്‍.. മൃതദേഹത്തിന് സമീപത്ത് ചോര പുരണ്ട കരിങ്കല്‍ കഷ്ണം; പെരുമ്ബാവൂരില്‍ മധ്യവയസ്‌ക്കന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍... ഞെട്ടലോടെ നാട്ടുകാർ

പെരുമ്പാവൂരിനെ ഞെട്ടിച്ച് കൊണ്ടാണ് കൊലപാതക വാർത്ത പുറത്ത് വരുന്നത്. വളയന്‍ ചിറങ്ങരയില്‍ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും നെറ്റിയിലും മുറിവേറ്റ പാടുകള്‍ കണ്ടതിനാല്‍ കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്. വളയന്‍ചിറങ്ങര വാരിക്കാട് ടാങ്ക് സിറ്റി ഇലത്തുകുടിവീട്ടില്‍ വിജയന്റെ മൃതദേഹമാണ് വീടിനടുത്തുള്ള കള്ളുഷാപ്പിന്റെ സമീപം കണ്ടെത്തിയത്. രാവിലെ ആറരയോടെയാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്. കഴുത്തിലും നെറ്റിയിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ഈ മുറിവുകളാണ് കൊലപാതകമെന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. രക്തം പുരണ്ട നിലയില്‍ ഒരു കരിങ്കല്‍ കഷ്ണവും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തു. കല്‍പ്പണിക്കാരനാണ് മരിച്ച വിജയന്‍. ഏറെക്കാലമായി ഒറ്റയ്ക്കാണ് താമസം.
https://www.facebook.com/Malayalivartha


























