Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

കാറിടിച്ചു വീഴ്ത്തി, കമ്പിവടികൊണ്ട് തലയ്ക്കടിച്ചു; കുസാറ്റ് വിദ്യാര്‍ത്ഥിയെ എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് കാറിടിച്ച്‌ വീഴ്ത്തി ആക്രമിച്ചതായി ആരോപണം

20 JANUARY 2020 12:22 PM IST
മലയാളി വാര്‍ത്ത

കുസാറ്റില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കുസാറ്റ് വിദ്യാര്‍ത്ഥിയെ എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് കാറിടിച്ച്‌ വീഴ്ത്തി ആക്രമിച്ചതായി ആരോപണം. വിദ്യാർത്ഥിയെ കാറിടിച്ച്‌ വീഴ്ത്തിയ ശേഷം കമ്പിവടി ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥികള്‍ ക്യാമ്ബസിന്റെ അഡിമിനിസ്‌ട്രേറ്റീവ് ഓഫീസ് ഉപരോധിച്ചു.

പരിക്കേറ്റ നാലാം വര്‍ഷ വിദ്യാര്‍ത്ഥി ആസില്‍ അബൂബക്കര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കോളേജ് ഹോസ്റ്റലിലുണ്ടായ ചില പ്രശ്‌നങ്ങളുടെ പേരിലാണ് ആസിലിനെ കോളേജ് മെയിന്‍ ഗേറ്റിന് സമീപം വെച്ച്‌ കാറിടിച്ച്‌ വീഴ്ത്തി ആക്രമിക്കുന്നത്. കാറിടിച്ച്‌ വീഴ്ത്തിയ ശേഷം എസ്‌എഫ്‌ഐ നേതാക്കള്‍ ആസിലിന്റെ തലയിലും ദേഹമാസകലം കമ്ബിവടി ഉള്‍പ്പെടെ ഉപയോഗിച്ച്‌ മര്‍ദിക്കുകയായിരുന്നു. എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ചിത്രങ്ങള്‍ സഹിതം പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഇവരെ ക്യാംപസിന് പുറത്താക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

പ്രതിഷേധത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ സംഘടനയ്‌ക്കെതിരെയല്ലെന്നും, സംഘടനയ്ക്കുള്ളിലെ ചില നേതാക്കന്മാരുടെ പ്രവൃത്തിക്കെതിരെയാണ് രംഗത്തു വന്നതെന്ന് വിദ്യാര്‍ത്ഥികള്‍ സൂചിപ്പിച്ചു. ഹോസ്റ്റല്‍ മെസ്സില്‍ എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ പ്രതികരിച്ചതാണ് ആക്രമണത്തിന് കാരണമെന്നും, ആസിലിന്റെ തലയില്‍ 12-ഓളം സ്റ്റിച്ചുകളുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ സമരം തുടങ്ങിയതോടെ വിസി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. വിസിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ തുടര്‍ നടപടികള്‍ സ്വീകരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (3 minutes ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (1 hour ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (1 hour ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (2 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (2 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (2 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (2 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (3 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (3 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (4 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (4 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (4 hours ago)

ഓപ്പറേഷൻ തൂഫാൻ:  (5 hours ago)

Malayali Vartha Recommends