സഹപാഠികളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു

സഹപാഠികളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. വെളിയനാട് ചിന്മയാ മിഷനില്‍ പഠനത്തിനെത്തിയ വിദ്യാര്‍ഥിയാണ് മുങ്ങി മരിച്ചത്. രാവിലെ ഏഴോടെ സഹപാഠികള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ കര്‍ണാടക സ്വദേശി രാഹുല്‍ കുല്‍ക്കര്‍ണി (21) ആണ് മരിച്ചത്. വെളിയനാട് ചിന്മയ അന്തര്‍ദേശീയ കേന്ദ്രത്തില്‍ വേദപഠനം സംബന്ധിച്ച് ആറ് മാസത്തെ കോഴ്‌സിന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ 15 അംഗ സംഘമാണ് പാഴൂരില്‍ എത്തിയത്.
പുഴയില്‍ കുളിച്ച ശേഷം പെരുംതൃക്കോവില്‍ ക്ഷേത്രത്തില്‍ തൊഴാനിരിക്കെയാണ് ദുരന്തം. സംഘത്തിലുള്ള രണ്ടു പേര്‍ മറുകരയിലേക്ക് നീന്തിപ്പോയിരുന്നു. പിന്നാലെ പോയ രാഹുല്‍ മണല്‍കുഴിയില്‍ താഴ്ന്നുപോവുകയായിരുന്നു. രാഹുലിനെ കാണാതായതോടെ ഒപ്പമുണ്ടായിരുന്നവര്‍ ബഹളംവച്ചാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. അഗ്‌നിരക്ഷാസേനയും നാട്ടുകാരും തെരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























