Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

'സ്വർഗമാ ബ്രോ സ്വർഗം ഫൈവ് സ്റ്റാർ ഹോട്ടലിനേക്കാൾ മുടിഞ്ഞ സൗകര്യം';വൈറലായി തടവുപുള്ളിയുടെ കത്ത്; അമ്പരന്ന് അധികൃതർ

20 JANUARY 2020 12:54 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ സുഹൃത്തിനെ വിയ്യൂരിലെ അതി സുരക്ഷാ ജയിലിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു തടവുപുള്ളി എഴുതിയ കത്താണ് ഇപ്പോൾ താരം . തടവുകാർക്കിടയിൽ ഹിറ്റാണ് വിയ്യൂർ ജയിൽ. സുരക്ഷ കുറച്ച് കടുകട്ടിയാണെങ്കിലും അവിടത്തെ സ്വാതന്ത്ര്യമാണ് തടവുകാരെ വിയ്യൂർ ജയിൽ പ്രിയപ്പെട്ടതാക്കുന്നത്. അതിനാലാണ് വിയ്യൂരിൽ എത്തപ്പെടുന്ന തടവുപുള്ളികൾ മറ്റ് ജയിലുകളിൽ കഴിയുന്നവരെകൂടി അങ്ങോട്ട് ക്ഷണിക്കുന്നതും. ഈ കത്തും അത്തരത്തിൽ ഒരു സുഹൃത്തിനെ വിയ്യൂർ ജയിലിലേക്ക് ക്ഷണിക്കുന്നതാണ് .വിയ്യൂർ അതിസുരക്ഷാ ജയിൽ പ്രവർത്തനമാരംഭിച്ച ശേഷം അവിടത്തെ സൗകര്യങ്ങളും സ്വാതന്ത്ര്യവും വിവരിച്ച് തടവുകാരായ നിരവധി പേരാണ് കണ്ണൂർ, പൂജപ്പുര സെൻട്രൽ ജയിലുകളിലെ സുഹൃത്തുക്കൾക്ക് കത്ത് അയയ്ക്കുന്നത്. തടവുകാർക്കുള്ള കത്തുകൾ ജയിൽ ഉദ്യോഗസ്ഥർ പൊട്ടിച്ച് വായിച്ച് നോക്കിയശേഷമേ നൽകാറുളളൂവെന്നതിനാൽ വിയ്യൂരിലേക്ക് ക്ഷണം ലഭിച്ച വിവരം തടവുകാർ പലരും അറിയുന്നില്ല. ഒരു റിസോട്ടിന്റെതായ പല സൗകര്യങ്ങളും ഇവിടെ ലഭിക്കുന്നു എന്നതാണ് തടവുകാരുടെ പ്രിയപ്പെട്ട ജയിലായി വിയ്യൂർ സെൻട്രൽ ജയിൽ മാറാൻ കാരണം.

''അളിയാ നീ എത്രയും പെട്ടെന്ന് ഇവിടേക്ക് വരണം. അടിപൊളിയാണ്. ഫൈവ് സ്റ്റാർ ഹോട്ടലിനേക്കാൾ മുടിഞ്ഞ സൗകര്യമാ ഇവിടെ. അതി സുരക്ഷയെന്നൊക്കെ കേട്ടപ്പോ ആദ്യം ഞെട്ടിയെങ്കിലും സ്വർഗമാ ബ്രോ സ്വർഗം. വിലകൂടിയ ടൈലുകൾ പതിച്ച അറ്റാച്ച്ഡ് മുറികൾ, ആഹാരം കഴിക്കാൻ ഡൈനിംഗ് ടേബിളുകൾ, വാഷ് ബേസിൻ, കഴിക്കാനോ പ്രാഥമിക കൃത്യങ്ങൾക്കോ ക്യൂനിൽക്കേണ്ട. ഉറങ്ങാൻ കട്ടിൽ. വീട്ടിൽപോലുമില്ലാത്ത എല്ലാ സൗകര്യങ്ങളുമുണ്ട്. പുലർച്ചെ യോഗ, വൈകുന്നേരം കായിക പരിശീലനം. ഫുട്‌‌ബോളുൾപ്പെടെ കളികൾ. വിശാലമായ ലൈബ്രറി. അവിടത്തെപ്പോലെ ആരുടെയും ക്രോസും മുറയുമൊന്നുമില്ല. റൂമെല്ലാം കാലി. എല്ലാവരും ഹാപ്പിയാണ്. നീ കൂടി വന്നാൽ നമുക്ക് ഇവിടെ അടിച്ചുപൊളിക്കാം'. ഇങ്ങനെയായിരുന്നു വൈറലായി കൊണ്ടിരിക്കുന്ന കത്തിലെ വാക്കുകൾ.

അതിനുമാത്രമെന്താ വിയ്യൂർ ജയിലിൽ പ്രത്യേകത എന്ന് എല്ലാവരും അമ്പരന്നേക്കാം.സുരക്ഷയിൽ മാത്രമല്ല സൗകര്യങ്ങളിലും വിയ്യൂർ ജയിൽ മുന്നിലാണ് . വിദേശങ്ങളിലേതുപോലെ വിശാലമായ സെൽമുറികളിൽ നൂതന സൗകര്യങ്ങൾ. നല്ല വൃത്തിയും വെടിപ്പും. നല്ല വെളിച്ചവും വായുസഞ്ചാരവുമുള്ള മുറികൾ. എപ്പോഴും തുറന്ന് വിട്ടിരിക്കുന്നതിനാൽ ഒരു ജയിലിന്റെ പ്രതീതി തീരെയില്ല . ജോലി ചെയ്യണമെന്ന് നിർബന്ധമില്ല. വേണമെങ്കിൽ മാത്രം ജോലി ചെയ്താൽ മതി.

എൻ.ഐ.എ കേസുകളിൽപ്പെട്ടവരെയും കുഴപ്പക്കാരെയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയുമൊക്കെയാണ് വിയ്യൂരിലെ അതി സുരക്ഷാ ജയിലേക്ക് കൊണ്ടുവരുന്നത് . ചെറിയ ചെറിയ കുറ്റങ്ങൾ ചെയ്യുന്ന തടവുകാർക്ക് അവിടേക്ക് പ്രവേശനമില്ല. ആലുവ കൂട്ടക്കൊലക്കേസിലെ ആന്റണി, റിപ്പർ ജയാനന്ദൻ, ആട് ആന്റണി തുടങ്ങി 19 വധശിക്ഷക്കാരും കണ്ടക്ടർ കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഡിവൈ.എസ്.പി ഷാജിയുൾപ്പെടെ ഉള്ളവർ വിയ്യൂർ ജയിലിലെ അന്തേവാസികളാണ്.

തീവ്രവാദി ആക്രമണങ്ങളും അട്ടിമറി ശ്രമങ്ങളും പ്രതിരോധിക്കാൻ സാധിക്കുന്ന അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ, തടവുകാർ തമ്മിൽ ആശയ വിനിമയത്തിനോ കൂടിക്കാഴ്ചയ്ക്കോ കഴിയാത്തവിധമുള്ള സിംഗിൾ സെല്ലുകൾ, തടവറകൾ തുരക്കാതിരിക്കാൻ അതി ശക്തിയുള്ള ഇരട്ടഭിത്തി,ഫുൾബോഡി സ്കാനർ, ബാഗേജ് സ്കാനർ, ബയോ മെട്രിക് വെരിഫിക്കേഷൻ, 15 മീറ്റർ ഉയരത്തിൽ നാല് നൈറ്റ് വിഷൻ വാച്ച് ടവർ, ഹൈ ബീം സെർച്ച് ലൈറ്റ്, 250 ലേറെ സി.സി. ടിവി കാമറകൾ, സദാ സായുധ കാവൽ, ട്രാൻസ്ജെൻഡറുകൾക്ക് പ്രത്യേക ബ്ലോക്ക്, ഹൈഡ്രോളിക് ഗേറ്റുകൾ, തടവുകാരെ പരിശോധിക്കാൻ ഹാന്റ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ , ഡോർ ഫ്രെയിം ഡിറ്റക്ടർ, മിനി തിയേറ്ററുൾപ്പെടെയുള്ള ആശുപത്രി സൗകര്യം, ടെലി മെഡിസിൻ, അതീവ സുരക്ഷക്ക് കമാൻഡോകൾ എന്നിവയാണ് വിയ്യൂർ ജയിലിലെ റിസോർട്ടിനെ വെല്ലും സൗകര്യങ്ങൾ.
നിലവിൽ 370 തടവുകാർ ആണ് വിയ്യൂർ ജയിലിൽ ഉള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (2 minutes ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (1 hour ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (1 hour ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (2 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (2 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (2 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (2 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (3 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (3 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (4 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (4 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (4 hours ago)

ഓപ്പറേഷൻ തൂഫാൻ:  (5 hours ago)

Malayali Vartha Recommends