ഫോൺ ചെയ്യുന്നതിനിടെ കാൽ വഴുതി രണ്ടാം നിലയിൽ നിന്നും വീണ് പ്രവാസി മരിച്ചു; അടുത്ത ആഴ്ച തിരികെ ഗൾഫിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു

ഫോൺ ചെയ്യുന്നതിനിടെ കാൽ വഴുതി പ്രവാസി രണ്ടാം നിലയിൽ നിന്നും വീണു മരിച്ചു. അടുത്ത ആഴ്ച തിരികെ ഗൾഫിലേക്ക് മടങ്ങാനിരിക്കവേയാണ് അപകടം നടന്നത്. പാങ്ങോട് പാലിച്ചിറ എസ്എന്‍ വില്ലയില്‍ ഫൈസല്‍(35)ആണ് അപകടത്തിൽ മരിച്ചത്. ഭാര്യവീട്ടിലെ രണ്ടാം നിലയില്‍ നിന്നാണ് അപകടമുണ്ടാകുന്നത്.
പുലര്‍ച്ചെ ഫോണ്‍ ചെയ്യാനായി ആണ് ഫൈസല്‍ വീടിന് മുകളില്‍ കയറിയത്. സംസാരിക്കുന്നതിനിടെ തെന്നി താഴേക്ക് വീഴുകയായിരുന്നു എന്നാണ് നിഗമനം. കടയില്‍ സാധനം വാങ്ങാന്‍ പോയിരുന്ന ഭാര്യപിതാവ് തിരികെ വീട്ടിലെത്തിയപ്പോഴാണ് ഫൈസലിനെ മുറ്റത്ത് രക്തം വാർന്ന നിലയിൽ വീണു കിടക്കുന്നത് കാണുന്നത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഗള്‍ഫിലായിരുന്ന ഫൈസല്‍ ഒരു മാസത്തിന് മുന്നെയാണ് നാട്ടിലെത്തിയത്. അടുത്ത ആഴ്ച തിരികെ ഗള്‍ഫിലേക്ക് പോകുന്നതിന് മുന്നോടിയായി ഭാര്യയുടെ വീട്ടിൽ എത്തിയതായിരുന്നു. അന്‍സിയാണ് ഭാര്യ, മക്കള്‍- അഫ്റോസ്, നസ്റിന്‍.
https://www.facebook.com/Malayalivartha


























