മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങിയ ഡിവൈഎഫ്‌ഐ നേതാവിന് നേരെ ആക്രമണം

കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ മനുഷ്യര്‍ അണിനിരന്ന എല്‍ഡിഎഫിന്റെ മനുഷ്യമഹാശൃംഖല കഴിഞ്ഞ് മടങ്ങവേ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി നിതിനാണ് വെട്ടേറ്റത്. നിതിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സുമേഷ് എന്നയാളാണ് നിതിനെ വെട്ടിയത്. ഇയാളെ പൊലീസ് പിടികൂടി. വ്യക്തി വൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം സംഭവത്തില്‍ മയക്കുമരുന്ന് മാഫിയയ്ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതായും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























