അമ്മയോടൊപ്പം സ്കൂട്ടറില്‍ പോയ 11 വയസുകാരി സ്കൂട്ടറില്‍ നിന്നു തെറിച്ചു വീണ് മരിച്ചു
അമ്മയോടൊപ്പം സ്കൂട്ടറില്‍ പോയ പതിനൊന്ന് വയസുകാരി സ്കൂട്ടറില്‍ നിന്നു തെറിച്ചു വീണ് മരിച്ചു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപത്തു വച്ചായിരുന്നു അപകടം നടന്നത്. കുട്ടിയും അമ്മയും കൂടി പാരിപ്പള്ളിയിലേക്കു പോവുകയായിരുന്നു. മെഡിക്കല്‍ കോളജിനു സമീപം എത്തിയപ്പോള്‍ മുന്നില്‍ പോയ സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ദിശയില്‍ നിന്നുവന്ന മറ്റൊരു സ്കൂട്ടറില്‍ തട്ടി കുട്ടിയും അമ്മയും റോഡിലേക്കു തെറിച്ചു വീണു. റോഡില്‍ തല ഇടിച്ചു വീണതിന്റെ ആഘാതത്തില്‍ ഏറ്റ പരുക്കാണ് മരണകാരണമായത്. കൂനയില്‍ രാജേഷ് ഭവനില്‍ സുനിലിന്റെയും രാജിയുടെയും മകള്‍ അയന സുനിലാണ് മരിച്ചത്. കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ആണ് അയന.
https://www.facebook.com/Malayalivartha